സുമലതയ്‌ക്കൊപ്പം ചുവടുവെച്ച് അംബരീഷ്! താരദമ്പതികളുടെ നൃത്തച്ചുവടുകളുടെ വീഡിയോ വൈറലാവുന്നു!
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം വേദനിപ്പിച്ചൊരു വിയോഗമായിരുന്നു അംബരീഷിന്റേത്. ശ്വാസതടസ്സത്തെത്തുടര്‍ന്നായിരുന്നു താരത്തെ ബെംഗലരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റിബല്‍ ആക്ടറിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്ന് ആരാധകരും സിനിമാലോകവും ഒരുപോലെ ഞെട്ടിയിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ആദരാഞ്ജലി അര്‍പ്പിക്കാനും അദ്ദേഹത്തെ യാത്രയയ്ക്കാനുമായി എത്തിയിരുന്നു. പ്രിയതമന്റെ വിയോഗത്തെത്തുടര്‍ന്ന് പൊട്ടിക്കരഞ്ഞ സുമലതയുടെയും മകന്റെയും വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. താരവുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്‍രെ പിന്തുണയെക്കുറിച്ചുമൊക്കെ വാചാലരായി താരങ്ങളെത്തിയിരുന്നു.
റിബല്‍ ആക്ടറുമായുള്ള ബന്ധം ശാശ്വതമാവില്ലെന്ന് നിരവധി പേര്‍ സുമലതയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിനിമയുമായി മുന്നേറുന്നതിനിടയിലായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലായത്. എന്നാല്‍ തന്റെ നിലപാടുകളുമായി മുന്നേറാനായിരുന്നു താരത്തിന്റെ തീരുമാനം. സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ശരിയല്ലെന്നും കൃത്യമായ അകലം പാലിക്കണമെന്നും മേക്കപ്പ്മാന്‍ വരെ താരത്തെ ഉപദേശിച്ചിരുന്നു. മുന്നറിയിപ്പുകളെ അവഗണിച്ച് വിവാഹിതരായ ഇരുവരും അവനാസ നിമിഷം വരെ ഒരുമിച്ചായിരുന്നു. പ്രിയതമന്‍ അപ്രതീക്ഷിതമായി യാത്രയായെന്നുള്ള കാര്യം അംഗീകരിക്കാനായി ഇവര്‍ക്കിനിയും കഴിഞ്ഞിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. അംബരീഷും സുമലതയും ഒരുമിച്ചുള്ള നൃത്തരംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ വൈറലാവുന്നു
മാമാ എന്ന തെലുങ്ക് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന അംബരീഷിന്റെയും സുമലതയുടെയും വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭാര്യയുടെ ചുവടുകള്‍ക്കൊപ്പം തന്നെ ചുവട് വെക്കുന്നുണ്ട് അംബരീഷും. തങ്ങളുടെ പ്രിയദമ്പതികളുടെ നൃത്തത്തെ അന്നേ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സസിനിമയില്‍ മികച്ച കെമിസ്ട്രിയുമായി മുന്നേറിയിരുന്ന ഇരുവരും ആ സൗഹൃദവും പ്രണയവും ജീവിതത്തിലേക്ക് പകര്‍ത്താനായി തീരുമാനിക്കുകയായിരുന്നു. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ താരദമ്പതികള്‍ക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിക്കുന്നത്.

കണ്ണീരോടെ ആരാധകര്‍
റിബല്‍ ആക്ടര്‍ ഇനിയില്ലെന്ന സത്യം ഇതുവരെയും ആരാധകര്‍ അംഗീകരിച്ചിട്ടില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതലേ ആരാധകരും അദ്ദേഹത്തിനെ കാണാനായി എത്തിയിരുന്നു. അവസാന യാത്രയിലും നിരവധി പേര്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. വിങ്ങലടക്കാന്‍ കഴിയാതെയാണ് പലരും സുമലതയേയും മകനേയും ആശ്വസിപ്പിച്ചത്. ചിത്രീകരണം നിര്‍ത്തിവെച്ച് പല താരങ്ങളും അദ്ദേഹത്തെ കാണാനായി ഓടിയെത്തിയിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിയ റിബല്‍ ആക്ടറിനെ പ്രണയിച്ചതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്കെത്തിയതിനെക്കുറിച്ചുമൊക്കെ നേരത്തെ സുമലത തുറന്നുപറഞ്ഞിരുന്നു. കുടുംബത്തില്‍ ആര്‍ക്കും ഇഷ്ടമല്ലായിരുന്നു ആ ബന്ധം. അദ്ദേഹത്തിന്റെ സ്ത്രീ സമ്പര്‍ക്കത്തെക്കുറിച്ച് പല തരത്തിലുള്ള കഥകളും അന്ന് പ്രചരിച്ചിരുന്നു. പ്രിയതമന് സുമതല അന്ത്യചുംബനം നല്‍കുന്നതും അദ്ദേഹത്തെ വിടാനായി മടിക്കുന്നതുമൊക്കെയായ രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്

റിബല്‍ ആക്ടറിന് വിട
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തമായ ഇടം നേടിയെടുത്താണ് അംബരീഷ് മുന്നേറിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലും കൊച്ചുകുട്ടികളുടെ മനസ്സായിരുന്നു അദ്ദേഹത്തിനെന്ന് സുമലത പറഞ്ഞിരുന്നു. നേരത്തെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. വിപണിയിലിറങ്ങുന്ന പുതുപുത്തന്‍ കാറുകളെക്കുറിച്ചറിയാന്‍ അദ്ദേഹത്തിന് പ്രത്യേക താല്‍പര്യമായിരുന്നു. കുതിരസവാരി മാത്രമല്ല റോള്‍സ് റോയ്‌സിലും അദ്ദേഹം തൃപ്തനായിരുന്നു.

മകന്റെ അരങ്ങേറ്റത്തിന് മുന്‍പ്
അംബരീഷിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ത്തന്നെ സുമലത വികാരധീനയായിരുന്നു. സിനിമയിലെയും രാഷ്ട്രീയത്തിലെയും സുഹൃത്തുക്കള്‍ അദ്ദേഹത്തെ കാണാനെത്തിയപ്പോഴൊക്കെ താരപത്‌നി വിങ്ങിക്കരയുകയായിരുന്നു. എല്ലാമെല്ലാമായ പ്രിയതമന്‍ ഇനി തന്നോടൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അമ്മയെ ചേര്‍ത്തുപിടിച്ച് നടന്നുനീങ്ങുന്ന അഭിഷേകിനെയായിരുന്നു ചിത്രങ്ങളിലും വീഡിയോയിലും കണ്ടത്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് ഈ താരപുത്രന്‍. 2018 മേയ് 28നായിരുന്നു അഭിഷേകിന്റെ സിനിമയുടെ പൂജ നടത്തിയത്. അംബരീഷും സുമലതയും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ്ങ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മകന് നല്ല വിദ്യാഭ്യാസം നല്‍കാനാണ് ശ്രമിച്ചത്. അവന്‍ സിനിമയിലെത്തിയാല്‍ എങ്ങനെയായിരിക്കുമെന്ന് അറിയില്ല. താരപുത്രനായതിനാല്‍ മാത്രം അഭിനയത്തില്‍ തിളങ്ങുമെന്ന് പറയാന്‍ കഴിയില്ല. ഇപ്പോഴത്തെ താരങ്ങളില്‍ അവനും ആകൃഷ്ടനായിരിക്കാമെന്നും അതാവാം അഭിനയത്തിലേക്ക് കടന്നതെന്നും അംബരീഷ് അന്ന് അഭിപ്രായപ്പെട്ടിരുന്നു
വീഡിയോ കാണാം
സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











