സുമലതയെ ചേര്‍ത്തുപിടിച്ച് മകന്‍! അഭിഷേകിന്റെ ആദ്യ സിനിമ പൂര്‍ത്തിയാവുന്നതിനും മുന്‍പേ ആ വിയോഗം!
കന്നഡ സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായിരുന്ന അംബരീഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നിന്നും ആരാധകരും കുടുംബാഗംങ്ങളും ഇതുവരെ മുക്തരായിട്ടില്ല. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബെംഗലുരുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായിരുന്നു അദ്ദേഹം. മുന്‍കേന്ദ്രസഹമന്ത്രിയായിരുന്ന അദ്ദേഹത്തെ അവസാനമായി കാണാന്‍ കലാസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരെത്തിയിരുന്നു. പ്രിയതമന്റെ വേര്‍പാടില്‍ തകര്‍ന്ന് കഴിയുന്ന സുമലതയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കുഴഞ്ഞുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. അദ്ദേഹത്തിന്റെ അന്ത്യയാത്രയിലും താരപത്‌നിയും മകന്‍ അഭിഷേകും ഒപ്പമുണ്ടായിരുന്നു.
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിയ റിബല്‍ ആക്ടറിനെ പ്രണയിച്ചതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്കെത്തിയതിനെക്കുറിച്ചുമൊക്കെ നേരത്തെ സുമലത തുറന്നുപറഞ്ഞിരുന്നു. കുടുംബത്തില്‍ ആര്‍ക്കും ഇഷ്ടമല്ലായിരുന്നു ആ ബന്ധം. അദ്ദേഹത്തിന്റെ സ്ത്രീ സമ്പര്‍ക്കത്തെക്കുറിച്ച് പല തരത്തിലുള്ള കഥകളും അന്ന് പ്രചരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും മേക്കപ്പ് മാനുമൊക്കെ അദ്ദേഹത്തില്‍ നിന്നും അകലം പാലിക്കാനായി തന്നോട് നിര്‍ദേശിച്ചിരുന്നുവെന്നും അതൊന്നും താന്‍ മുഖവിലയ്‌ക്കെടുത്തിരുന്നില്ലെന്നും നേരത്തെ താരപത്‌നി തുറന്നുപറഞ്ഞിരുന്നു. പ്രിയതമന് സുമലത അന്ത്യചുംബനം നല്‍കുന്നതും അദ്ദേഹത്തെ വിടാനായി മടിക്കുന്നതുമൊക്കെയായ രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. അദ്ദേഹത്തിന്റെ കുസൃതിയും പിന്തുണയുമൊക്കെ ഓര്‍മ്മയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. മുന്‍പൊരു അഭിമുഖത്തിനിടയില്‍ ഇരുവരും ജീവിതത്തിലെ രസകരമായ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

പ്രിയതമന്റെ വേര്‍പാട്
കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് സുമലത അംബരീഷിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. അധികം വൈകാതെ ആ ബന്ധം പ്രണയമായി മാറുകയായിരുന്നു. റിബല്‍ ആക്ടറുമായുള്ള വിവാഹത്തോട് അധികമാര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. ആ ദാമ്പത്യത്തിന് അല്‍പ്പായുസ്സായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാല്‍ മുന്‍വിധികളെ കാറ്റില്‍ പറത്തി ജീവിച്ച് കാണിക്കുകയായിരുന്നു ഈ ദമ്പതികള്‍. ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായി മുന്നേറുന്നതിനിടയിലാണ് സുമലതയെ തനിച്ചാക്കി അംബരീഷ് യാത്രയായത്.

അമ്മയെ ആശ്വസിപ്പിച്ച് മകന്‍
അംബരീഷിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ത്തന്നെ സുമലത വികാരധീനയായിരുന്നു. സിനിമയിലെയും രാഷ്ട്രീയത്തിലെയും സുഹൃത്തുക്കള്‍ അദ്ദേഹത്തെ കാണാനെത്തിയപ്പോഴൊക്കെ താരപത്‌നി വിങ്ങിക്കരയുകയായിരുന്നു. എല്ലാമെല്ലാമായ പ്രിയതമന്‍ ഇനി തന്നോടൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അമ്മയെ ചേര്‍ത്തുപിടിച്ച് നടന്നുനീങ്ങുന്ന അഭിഷേകിനെയായിരുന്നു ചിത്രങ്ങളിലും വീഡിയോയിലും കണ്ടത്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് ഈ താരപുത്രന്‍.

കാറുകളോട് പ്രത്യേക ആകര്‍ഷണം
വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലും കൊച്ചുകുട്ടികളുടെ മനസ്സായിരുന്നു അദ്ദേഹത്തിനെന്ന് സുമലത പറഞ്ഞിരുന്നു. നേരത്തെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. വിപണിയിലിറങ്ങുന്ന പുതുപുത്തന്‍ കാറുകളെക്കുറിച്ചറിയാന്‍ അദ്ദേഹത്തിന് പ്രത്യേക താല്‍പര്യമായിരുന്നു. കുതിരസവാരി മാത്രമല്ല റോള്‍സ് റോയ്‌സിലും അദ്ദേഹം തൃപ്തനായിരുന്നു.

മദ്യപാന ശീലത്തെക്കുറിച്ച് തുറന്നുപറഞ്ഞു
സിനിമയ്ക്കപ്പുറത്ത് സാധാരണക്കാരനായി ജീവിക്കാനിഷ്ടപ്പെടുന്നയാളാണ് താനെന്ന് അംബരീഷ് നേരത്തെ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ലൊക്കേഷനിലോ ജോലിക്കിടയിലോ വെച്ച് താനിതുവരെയും മദ്യപിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സാധാരണക്കാരെപ്പോലെ ജീവിക്കാനിഷ്ടപ്പെടുന്നവരാണ് താരങ്ങള്‍. സിനിമയിലായാലും ജീവിതത്തിലായാലും ലളിത ജീവിതം നയിക്കാനാണ് താനിഷ്ടപ്പെടുന്നതെന്നും ആളുകളില്‍ നിന്നും ഒന്നും ഒളിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഒപ്പിക്കുന്ന കുസൃതി
വീട്ടിലും ലൊക്കേഷനിലുമൊക്കെ കുസൃതി ഒപ്പിക്കാറുണ്ട് അദ്ദേഹം. തന്റെ സഹോദരിയെ അദ്ദേഹം നിരവധി തവണ ഇങ്ങനെ പറ്റിച്ചിട്ടുണ്ടെന്നും സുമലത പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊക്കെ ഒരേ പോലെയാണ് അദ്ദേഹം പെരുമാറാറുള്ളത്. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് പുറത്ത് കറങ്ങി നടക്കുന്ന ആള്‍ക്കാരെയൊക്കെ അദ്ദേഹം ക്ലാസിലേക്കെത്തിക്കുമായിരുന്നു.

മകന്റെ ആദ്യ സിനിമയുടെ റിലീസിന് മുന്‍പേ
ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും സിനിമയില്‍ തുടക്കം കുറിക്കുകയാണ്. മുന്‍നിര സംവിധായകരുള്‍പ്പടെ നിരവധി പേരായിരുന്നു താരപുത്രനെത്തേടിയെത്തിയത്. അമര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തുടക്കം കുറിക്കുകയാണ്. നാഗശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ച് വരികയാണ്. മകന്റെ ആദ്യ ചിത്രം റിലീസിനി ഇറങ്ങുന്നതിന് മുന്‍പാണ് അംബരീഷ് യാത്രയായിട്ടുള്ളത്.

മകനെക്കുറിച്ച് പറഞ്ഞത്?
2018 മേയ് 28നായിരുന്നു അഭിഷേകിന്റെ സിനിമയുടെ പൂജ നടത്തിയത്. അംബരീഷും സുമലതയും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ്ങ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മകന് നല്ല വിദ്യാഭ്യാസം നല്‍കാനാണ് ശ്രമിച്ചത്. അവന്‍ സിനിമയിലെത്തിയാല്‍ എങ്ങനെയായിരിക്കുമെന്ന് അറിയില്ല. താരപുത്രനായതിനാല്‍ മാത്രം അഭിനയത്തില്‍ തിളങ്ങുമെന്ന് പറയാന്‍ കഴിയില്ല. ഇപ്പോഴത്തെ താരങ്ങളില്‍ അവനും ആകൃഷ്ടനായിരിക്കാമെന്നും അതാവാം അഭിനയത്തിലേക്ക് കടന്നതെന്നും അംബരീഷ് അന്ന് അഭിപ്രായപ്പെട്ടിരുന്നു.


Click it and Unblock the Notifications











