വികാരഭരിതയായി സുമലത! ജോത്സ്യന്റെ പ്രവചനത്തെ കാറ്റില്‍ പറത്തിയ ദാമ്പത്യം! പ്രിയതമനില്ലാത്ത പ്രണയദിനം!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് സുമലത. മലയാളികളുടെ സ്വന്തം ക്ലാരകൂടിയാണി ഈ താരം. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവരുടെ കരിയറിലെ ഭാഗ്യനായികമാരിലൊരാള്‍ കൂടിയാണ് സുമലത. ഒരുകാലത്ത് മലയാളത്തിലെ തിരക്കേറിയ നായികമാരിലൊരാള്‍ കൂടിയായ താരം പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു. കന്നഡ സിനിമയിലെ മുന്‍നിരതാരമായ അംബരീഷായിരുന്നു താരത്തെ ജീവിതസഖിയാക്കിയത്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായിരുന്നു അദ്ദേഹം. 2018 നവംബര്‍ 27നായിരുന്നു അംബരീഷ് വിടവാങ്ങിയത്. അപ്രതീക്ഷിതമായ വിടവാങ്ങലില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ വേദനിച്ചിരുന്നു.
മകന്റെ ആദ്യസിനിമ റിലീസ് ചെയ്യുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. റിബല്‍ ആക്ടറായാണ് അംബരീഷിനെ വിശേഷിപ്പിച്ചിരുന്നത്. സുമലതയുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. അല്‍പായുസ്സുള്ള ദാമ്പത്യമായിരിക്കും ഇവരുടേതെന്നായിരുന്നു ജോത്സ്യന്‍രെ പ്രവചനം. പ്രതിസന്ധികളെ അവഗണിച്ച് ഇരുവരും ഒന്നിക്കുകയായിരുന്നു. പ്രവചനങ്ങളെ കാറ്റില്‍ പറത്തുകയായിരുന്നു ഇരുവരും. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു സുമലത വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയായിരുന്നു ഇരുവരും. അംബരീഷിന്റെ വിയോഗത്തിന് പിന്നാലെയായി സുമലതയും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. പ്രണയദിനത്തില്‍ പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. താരം പങ്കുവെച്ച ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എല്ലായ്‌പ്പോഴും നീ എന്ന ക്യാപ്ഷനോടെയാണ് സുമലത ചിത്രം പോസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഞങ്ങളും മിസ്സ് ചെയ്യുന്നുണ്ടെന്നുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.


Click it and Unblock the Notifications











