For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ കുറിച്ച് മോശമായി പറഞ്ഞാലൊന്നും കുഴപ്പമില്ല; മോശം കമന്റുകളൊന്നും വന്നിട്ടില്ലെന്ന് നടി സോനു സതീഷ്

  |

  കുഞ്ഞതിഥിയ്ക്ക് ജന്മം കൊടുത്തുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് സീരിയല്‍ നടി സോനു രംഗത്ത് വന്നത്. ജനിച്ചത് പെണ്‍കുഞ്ഞാണെന്നും അവള്‍ക്ക് ആത്മീയ എന്ന പേര് നല്‍കിയതായിട്ടുമൊക്കെ നടി പറഞ്ഞിരുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് ശാരീരികമായിട്ടുണ്ടായ മാറ്റത്തെ കുറിച്ച് നടി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്.

  ഇരുപത് കിലോയോളം ശരീരഭാരം കൂടിയെന്നും സൗന്ദര്യത്തെക്കാളും മകളുടെ ആരോഗ്യത്തിനാണ് താനിപ്പോള്‍ പ്രധാന്യം കൊടുക്കുന്നതെന്നുമൊക്കെ സോനു പറഞ്ഞിരുന്നു. നടിയുടെ എഴുത്ത് വൈറലായതിന് പിന്നാലെ ഇത് പല രീതിയിലും വളച്ചൊടിക്കപ്പെട്ടു. എന്നാല്‍ തനിക്ക് സൈബര്‍ അക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സോനു പറയുന്നത്.

  Also Read: ഇതോടെ ഭര്‍ത്താവിന് ഉമ്മ കൊടുക്കുന്നത് തന്നെ നിര്‍ത്തി; ലൈവായി നീരാളിയെ തിന്ന് നിഹാല്‍, വീഡിയോയുമായി പ്രിയ

  ഞാന്‍ എഴുതിയ കുറിപ്പ് എനിക്ക് സൈബര്‍ അറ്റാക്ക് ഉണ്ടായെന്ന തരത്തിലാണ് പല വാര്‍ത്തകളിലും വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ ബോഡി ഷെയിമിങ് ഉണ്ടായിട്ടില്ലെന്ന് സോനു വ്യക്തമാക്കുന്നു. അത്തരത്തില്‍ മോശം കമന്റുകളൊന്നും വന്നിട്ടില്ല. ഒന്നോ രണ്ടോ പേര്‍, വണ്ണം വച്ചു, വണ്ണം കുറയ്ക്കണം, എന്നൊക്കെ പറഞ്ഞു എന്നല്ലാതെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒരു ബോധവത്കരണം എന്ന നിലയിലാണ് ആ പോസ്റ്റ് താനിട്ടതെന്നാണ് നടി പറയുന്നത്.

  Also Read: 24 വയസിന് ഇളയപെണ്‍കുട്ടിയെ വിവാഹം കഴിച്ച് മുതിര്‍ന്ന നടന്‍; അയാള്‍ക്ക് കഴിവുള്ളത് കൊണ്ടല്ലെന്ന് നടി കാജലും

  എന്നെ കുറിച്ച് മോശമായി പറയുകയോ ബോഡി ഷെയിമിങ് നടത്തിയാലോ എനിക്ക് യാതൊരുവിധ കുഴപ്പവുമില്ല. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. ഇതൊക്കെ മനസില്‍ ഓര്‍ത്ത് വിഷമിക്കുന്ന ആളുമല്ല ഞാന്‍. എന്നാല്‍ പലരും ഇത്തരം ആക്രമണങ്ങളില്‍ തളരും. അതോര്‍ത്ത് വിഷമിക്കും. അങ്ങനെയുള്ളവര്‍ക്ക് ധൈര്യം പകരനാണ് ഞാന്‍ ആ പോസ്റ്റിട്ടതെന്ന് സോനു വ്യക്തമാക്കുന്നു.

  സോനുവിന്റെ മകള്‍ ആത്മീയയ്ക്ക് ഇപ്പോള്‍ 5 മാസമാണ് പ്രായം. കഴിഞ്ഞ ജനുവരി മുതല്‍ സീരിയലില്‍ നിന്നും ബ്രേക്ക് എടുത്തു. ഇപ്പോള്‍ നൃത്തത്തില്‍ പി.എച്ച്.ഡിക്ക് ജോയിന്‍ ചെയ്തിരിക്കുകയാണ്. ഗര്‍ഭിണിയായതോട് കൂടി അതിന്റെ പിന്നാലെയുള്ള തിരക്കുകളിലായിരുന്നു. ഇപ്പോള്‍ അമ്മയായതിന് ശേഷമുള്ള ജീവിതം ആസ്വദിക്കുകയാണ് താനെന്നും നടി പറഞ്ഞു. അതേ സമയം താന്‍ കേരളത്തില്‍ ഇല്ലെന്നും ഭര്‍ത്താവിനൊപ്പം അദ്ദേഹം ജോലി ചെയ്യുന്ന ആന്ധ്രയിലാണുള്ളതെന്നും നടി പറഞ്ഞു.

  സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അജയിയാണ് സോനുവിന്റെ ഭര്‍ത്താവ്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം 2017 ലാണ് സോനുവും അജയിയും തമ്മിലുള്ള വിവാഹം. കല്യാണം കഴിഞ്ഞെങ്കിലും അഭിനയത്തില്‍ സജീവമാവുകയാണ് നടി ചെയ്തത്. അവസാനം അഭിനയിച്ച സുമംഗലിഭവ എന്ന സീരിയലിലെ നായിക വേഷം ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുക്കുകയും ചെയ്തിരുന്നു. ഇനി വൈകാതെ സീരിയലിലേക്ക് തിരിച്ച് വരുമോ എന്ന കാര്യത്തെ കുറിച്ച് നടി വ്യക്തത വരുത്തിയിട്ടില്ല.

  Read more about: sonu satheesh
  English summary
  Sumangali Bhava Actress Sonu Satheesh About Body Shaming After Pregnancy Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X