For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായികയെ പ്രണയിച്ച് അവളുടെ വീടിൻ്റെ മതിൽ ചാടി; പോലീസും പിടിച്ചു! പ്രണയത്തെ കുറിച്ച് ദര്‍ശനയുടെ ഭർത്താവ്

  |

  വളരെ രഹസ്യമായിട്ടാണ് സീരിയല്‍ നടി ദര്‍ശന ദാസ് വിവാഹിതയാവുന്നത്. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിലെ അസിസ്റ്റന്റ് ഡയറക്ടറുമായി ഇഷ്ടത്തിലായിരുന്ന നടി വീട്ടുകാരുടെ സമ്മതമില്ലാതെ ഒൡച്ചാടി പോയി വിവാഹം കഴിക്കുകയായിരുന്നു. ആദ്യം രഹസ്യമാക്കി വെച്ചെങ്കിലും പിന്നീട് അനൂപിന്റെ വീട്ടുകാരുടെ സഹകരണത്തോടെ വിവാഹ റിസപ്ഷന്‍ ആഘോഷമായി നടത്തി.

  ഇപ്പോള്‍ മികച്ച താരദമ്പതിമാരായി മാറിയിരിക്കുകയാണ് താരങ്ങള്‍. ഏറ്റവും പുതിയതായി സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന പരിപാടിയില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഷോ യിലൂടെ തങ്ങളുടെ പ്രണയകഥയും വീട്ടുകാരുടെ എതിര്‍പ്പിനെ കുറിച്ചും താരങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

  Also Read: ആദ്യം പ്രൈവസി കിട്ടിയില്ല, ഹണിമൂണ്‍ രണ്ടാമതും പ്ലാന്‍ ചെയ്ത് നടി ആലീസും ഭര്‍ത്താവും; പുത്തന്‍ വീഡിയോ വൈറല്‍

  എന്റെ ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങളൊന്നുമില്ലാതെ ബാംഗ്ലൂര്‍ പഠിക്കുകയായിരുന്നു. ആ സമയത്ത് രണ്ട് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തു. ആ ഒരു എക്‌സിപീരിയന്‍സ് വച്ചിട്ടാണ് സീരിയലില്‍ അസിറ്റന്റ് ഡയറക്ടറായി എത്തുന്നത്. ആ സീരിയല്‍ ജീവിതത്തില്‍ ഇത്രമാത്രം പ്രധാന്യമുള്ളതായിരുന്നെന്നോ ജീവിതം മാറ്റി മറിക്കുമെന്നോ ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നാണ് അനൂപ് പറയുന്നത്.

  Also Read: വയറില്‍ സ്‌ട്രെച്ച് മാര്‍ക്ക്, 20 കിലോ കൂടി, ശരീരത്തിൻ്റെ ആകൃതിയും നഷ്ടപ്പെട്ടു; കളിയാക്കുന്നവരോട് സോനു സതീഷ്

  ആ സീരിയലിന്റെ സെറ്റില്‍ വച്ചാണ് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് നടക്കുന്നത്. അവളെ ഞാന്‍ കണ്ടുമുട്ടുന്നത് അവിടെ നിന്നാണ്. ദര്‍ശനയെ ആദ്യമേ കണ്ടപ്പോള്‍ ഒരു കണക്ഷന്‍ തോന്നിയിരുന്നു. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറും അവള്‍ മെയിന്‍ ഹീറോയിനുമാണ്. അതിന്റെ അഹങ്കാരം അവിടെ കാണിച്ചിരുന്നു. അതുകൊണ്ട് ഇഷ്ടം പറയാന്‍ പേടിച്ചു. എങ്ങനെയാവും പ്രതികരിക്കുക എന്നറയില്ലല്ലോ. അവസാനം രണ്ടും കല്‍പ്പിച്ച് ഞാന്‍ ഇഷ്ടം പറഞ്ഞു.

  പിന്നെ ദര്‍ശനയുടെ വീട്ടില്‍ പ്രണയം അറിഞ്ഞതോടെ വലിയ പ്രശ്‌നമായെന്നാണ് അനൂപ് പറയുന്നത്. പരസ്പരം വിളിക്കാതിരിക്കാന്‍ ദര്‍ശനയുടെ ഫോണ്‍ അവര്‍ വാങ്ങി വച്ചു. വീട്ടുകാര്‍ അറിയാതെ അവള്‍ക്കൊരു ഫോണ്‍ കൊടുക്കാന്‍ പോയ ഞാന്‍ മതില്‍ ചാടി. പക്ഷേ കഷ്ടകാലമായി. ഞാന്‍ പോലീസ് പിടിയില്‍ ആവുകയും ചെയ്തുവെന്ന് വേദിയില്‍ സംസാരിക്കവേ അനൂപ് പറഞ്ഞു.

  അവളെ വീട്ടില്‍ നിന്നും മാറ്റാന്‍ പോവുന്നു എന്നറിഞ്ഞതോടെയാണ് സിനിമാ സ്‌റ്റൈലില്‍ പോയി ജീവിതത്തിലേക്ക് കൂട്ടിയത്. അങ്ങനെ കല്യാണം കഴിഞ്ഞു. എല്ലാം സ്വസ്ഥമായെന്ന് വിചാരിച്ചിരിക്കുമ്പോള്‍ ജീവിതത്തില്‍ മറ്റൊരു ട്വിസ്റ്റ് കൂടി ഉണ്ടായി. അതൊരു എട്ടിന്റെ പണിയായിരുന്നു. ഞങ്ങളുടെ മകനാണ് അതെന്ന് തമാശരൂപേണ താരങ്ങള്‍ പറഞ്ഞത്. ഇപ്പോഴും ദര്‍ശനയുടെ വീട്ടുകാര്‍ പ്രണയം അംഗീകരിച്ചിട്ടില്ല. ഇതേ പ്രശ്‌നത്തില്‍ തന്നെ തുടരുകയാണെന്നും താരദമ്പതിമാര്‍ പറയുന്നു.

  ദര്‍ശനയും അനൂപും പ്രണയകഥ പറഞ്ഞതിന് പിന്നാലെ ഇതൊരു സിനിമ കഥ പോലെയുണ്ടല്ലോ എന്നാണ് സംവിധായകന്‍ ജോണി ആന്റണിയും നടി നിത്യ ദാസും പറഞ്ഞത്. ശരിക്കും ഒരു സിനിമ കണ്ടത് പോലെയുള്ള ഫീലുണ്ടെന്ന് അവതാരക അശ്വതി ശ്രീകാന്തും പറയുന്നു. എന്തായാലും ഈ പരിപാടി വരുന്നതോട് കൂടി വീട്ടുകാര്‍ നിങ്ങളെ അംഗീകരിക്കുമെന്ന കാര്യം ഉറപ്പാണെന്ന് ജോണി ആന്റണി പറഞ്ഞിരുന്നു.

  പ്രശ്‌നങ്ങള്‍ തീര്‍ത്ത് അവര്‍ തന്നെ വന്ന് നിങ്ങളെ വിളിക്കുമെന്ന് കൂടി സംവിധായകന്‍ പറഞ്ഞതോടെ ആ പ്രതീക്ഷയിലാണെന്ന് ദര്‍ശനയും പറയുന്നു. അനൂപ് എന്റെ അച്ഛന് നല്ലൊരു മകന്‍ കൂടിയായിരിക്കുമെന്ന കാര്യം ഉറപ്പാണെന്നും നടി സൂചിപ്പിച്ചു.

  സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സുമംഗലീഭവ എന്ന സീരിയല്‍ ലൊക്കേഷനില്‍ നിന്നുമാണ് ദര്‍ശനയും അനൂപും കണ്ടുമുട്ടുന്നത്. ദര്‍ശന നായികയും അനൂപ് അസിസ്റ്റന്റ് ഡയറക്ടറുമായിരുന്നു,

  Read more about: darshana ദര്‍ശന
  English summary
  Sumangali Bhava Serial Actress Darshana Das And Anoop Opens Up Their Love Story At Location. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X