ജയറാമിന് പൂച്ചയെ അയച്ച ആ കാമുകിയെ ഇനി അറിയാം; സമ്മര്‍ ഇന്‍ ബത്ലഹേമിന് രണ്ടാം ഭാഗം
തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു 'സമ്മര്‍ ഇന്‍ ബേത്ലഹേം'. 1998ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും കാഴ്ചക്കാരെ നേടുന്നുണ്ട്. ഇപ്പോഴിത ചിത്രവുമായി ബന്ധപ്പെട്ടുള്ള ഒരു റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. സിനിമയുടെ രണ്ടാം ഭാഗം എത്തുകയാണ്. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന 'മേരി ആവാസ് സുനോ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് രണ്ടാം ഭാഗത്തെ കുറിച്ച് നിര്‍മാതാവ് സിയാദ് കോക്കർ പ്രഖ്യാപിച്ചത്.

'മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിനോടൊപ്പം ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരം പങ്കുവെച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കാസ്റ്റും മറ്റ് കാര്യങ്ങളും അറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 'സമ്മര്‍ ഇന്‍ ബേത്‌ലഹേമിന്റെ' രണ്ടാം ഭാഗം പ്രേക്ഷകരില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷക മനസില്‍ ചിത്രത്തോടുള്ള പ്രിയം മാഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു.
മഞ്ജു വാര്യര്‍- ജയസൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന 'മേരി ആവാസ് സുനോ' മെയ് 13നാണ് എത്തുന്നത്. 'ക്യാപ്റ്റന്‍', 'വെള്ളം' എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications











