മാള ചേട്ടനോട് അങ്ങനെ ചെയ്യരുതെന്ന് പറയാൻ മടിയുണ്ടായിരുന്നു, ആ സംഭവം വെളിപ്പെടുത്തി സുന്ദർ ദാസ്
മലയാളി പ്രേക്ഷകർ എന്നെന്നും ഓർമിച്ചിരിക്കുന് ചിത്രമാണ് മഞ്ജു വാര്യർ- ദിലീപ് ജോഡി ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമായ സല്ലാപം. 1996 ൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു.ലോഹിതദാസ് തിരക്കഥയിൽ സുന്ദർ ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു സല്ലാപം. ദിലീപ് ,മഞ്ജു വാര്യരെ കൂടാതെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത് . ഇപ്പോഴിത ചിത്രത്തിലെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള ഒരു കഥ വെളിപ്പെടുത്തി സംവിധായകൻ.സല്ലാപം എന്ന സിനിമയില്‍ മാള അരവിന്ദന്‍ എന്ന നടനെ കാസ്റ്റ് ചെയ്യുമ്പോള്‍ താന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ സുന്ദര്‍ ദാസ്.

"സല്ലാപം എന്ന സിനിമയില്‍ മാള ചേട്ടനെ കുഞ്ഞൂട്ടന്‍ ആശാരിയുടെ റോളില്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ ലോഹിയോടു പറഞ്ഞത് ഒരേയൊരു കാര്യമാണ്. പതിവ് സിനിമകളിലെ മാള ചേട്ടന്‍ നമ്മുടെ സിനിമയില്‍ വേണ്ട. അതയയത് അദ്ദേഹത്തിന്റെ തുപ്പല്‍, ഞെട്ടല്‍ തുടങ്ങിയ കോമഡി നമ്പരുകള്‍ മാറ്റി നിര്‍ത്തണമെന്ന് ഞാന്‍ ലോഹിയോടു പറഞ്ഞു.
ഒരു സീനിയര്‍ ആക്ടര്‍ എന്ന നിലയില്‍ എനിക്കത് പറയാന്‍ മടിയുണ്ടായിരുന്നു. പക്ഷേ ലോഹിതദാസ് എനിക്ക് ഇങ്ങനെ ഒരു അഭിപ്രായമുണ്ടെന്ന് പറഞ്ഞപ്പോള്‍ മാള ചേട്ടന്‍ പൊട്ടിച്ചിരിയോടെയാണ് അത് കേട്ടത്. പിന്നീട് ആ സിനിമയില്‍ അദ്ദേഹത്തിന്റെ പതിവ് കോമഡി നമ്പരുകള്‍ മാറ്റി നിര്‍ത്തി ആ വേഷം അദ്ദേഹം മനോഹരമാക്കി മാറ്റുകയും ചെയ്തു". സുന്ദര്‍ ദാസ് അഭിമുഖത്തിൽ വെളിപ്പെടുത്തി.
ദിലീപിനേയും മഞ്ജുവാര്യരെ കൂടാതെ മനോജ് കെ. ജയൻ, മഞ്ജു വാര്യർ, കലാഭവൻ മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാള അരവിന്ദ്, ബിന്ദു പണിക്കാർ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളുടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും പ്രേക്ഷകരുടെ ഈ ചിത്രം ചർച്ച വിഷയമായിരുന്നു. മഞ്ജു വാര്യരുടേയും ദിലീപിന്റേയും കരിയർ മാറ്റി മറിച്ച ചിത്രമായിരുന്നു സല്ലാപം. മഞ്ജുവിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തി രാധ എന്ന കഥാപാത്രത്തിലൂടെ താരത്തിന് നിരവധി പ്രശംസ ലഭിച്ചിരുന്നു. ഇന്നു സല്ലാപത്തിലെ രാധ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.


Click it and Unblock the Notifications