മീര ജാസ്മിനെ കാത്തിരുന്നു, കുബേരനിൽ ഉമയെത്തിയതിങ്ങനെ; ബ്രില്യന്റാണ്, പക്ഷെ...: സുന്ദർ ദാസ്

2002 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമയാണ് കുബേരൻ. ദിലീപ് നായകനായെത്തിയ സിനിമയിൽ കലാഭവൻ മണി, സംയുക്ത വർമ, ഉമ ഉമ ശങ്കരി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. സുന്ദർ ദാസ് സംവിധാനം ചെയ്ത കുബേരനിലെ കോമഡി സീനുകൾ ഇന്നും ജനപ്രിയമാണ്. ഉമയ്ക്ക് പകരം മീര ജാസ്മിനെയാണ് ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ ഈ കാസ്റ്റിം​ഗ് നടന്നില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സുന്ദർ ദാസ്. പോർട്രേയൽസ് ബെെ​ ​ഗദ്ദാഫിയിലാണ് സംവിധായകൻ ഓർമകൾ പങ്കുവെച്ചത്.

നീണ്ട മൂക്കുള്ള പെണ്ണിനെയാണ് വേണ്ടതെന്ന് പറഞ്ഞപ്പോൾ എന്നാൽ പിന്നെ മീര ജാസ്മിനെ വിളിച്ചൂടെ എന്ന് ലോഹി ചോദിച്ചു. മീര തമിഴിലൊക്കെ ചെയ്ത് കൊണ്ടിരിക്കുന്ന സമയമാണ്. ഞാൻ വിളിച്ച് പറയാമെന്ന് ലോഹി പറഞ്ഞു. കഥ കേൾക്കാമെന്ന് പറഞ്ഞു. പക്ഷെ അതിങ്ങനെ മറിഞ്ഞ് നിൽക്കുന്നു. മീര ജാസ്മിൻ ഓക്കെയാണ്. കുടകിലെ സുന്ദരിയായ പെണ്ണ്. എടാ ഭയങ്കര ബിസിയാടാ എന്ത് ചെയ്യുമെന്ന് ലോഹി ചോദിച്ചു. അവിടെ നിൽക്കട്ടെയെന്ന് ഞാൻ. നടി സുഭാഷിണിയുടെ മകളുണ്ടെന്ന് ഒരാൾ പറഞ്ഞു. അവരെ പോയി കണ്ടു.

Kuberan Movie

പക്ഷെ കഥാപാത്രം മനസിൽ കണ്ടത് പോലെയായില്ല. നീലപ്പൊന്മാനിൽ അഭിനയിച്ച സുമിത്രയുടെ മകളുണ്ട്, അവർ ഭാരതി രാജയുടെ പടത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് അറിഞ്ഞു. അതെനിക്ക് ആത്മവിശ്വാസം നൽകിയ ഭാരതിരാജയുടെ പടത്തിൽ അഭിനയിപ്പിച്ചെങ്കിൽ മോശമാകില്ല. നേരിട്ട് കണ്ട് സംസാരിച്ചു. ഭയങ്കര ബ്രില്യന്റായ ആർട്ടിസ്റ്റാണ്. കുറച്ച് നിറം കുറവാണ്. നെറ്റി കുറച്ച് കയറിയിട്ടുമാണ്. അതൊക്കെ റെഡിയാക്കാമെന്ന് പറഞ്ഞ് അവരെ ഫിക്സ് ചെയ്തു. അപ്പോഴും മീര ജാസ്മിനെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഇവൾ ദിവസവും ലൊക്കേഷനിൽ വരും. സർ എന്റെ ഷൂട്ട് എന്ന് പറയും. ഇപ്പോൾ റൂമിൽ പൊയ്ക്കോ നാളെ ഷൂട്ട് എന്ന് ഞാൻ പറയും.

ജനുവരി ഒന്നിന് വന്നു. സർ, ഇന്ന് എന്റെ ഏതെങ്കിലും ഷോട്ട് എടുക്കണമെന്ന് പറഞ്ഞു. രണ്ട് മൂന്ന് ഷോട്ടുകൾ എടുത്തു. എല്ലാ ദിവസവും അവൾ ലൊക്കേഷനിൽ വരും. ടിഫിൻ കഴിച്ചിട്ട് പൊയ്ക്കോ എന്ന് ഞാൻ പറയും. ഞങ്ങൾ തമ്മിൽ നല്ല റാപ്പോർട്ട് ആയി. ഒടുവിൽ ആദ്യം ചെയ്യുന്ന സീൻ ക്ലെെമാക്സാണ്. മിടുക്കിയാണ്. ബ്രില്യന്റ് ആർട്ടിസ്റ്റാണ്. പക്ഷെ പിന്നെയൊരു സിനിമയിലും കണ്ടില്ല. മനസിനക്കരെയുടെ ലൊക്കേഷനിൽ ജയറാമിനെ കാണാൻ പോയപ്പോൾ ആ കുട്ടിയെങ്ങനെയുണ്ടെന്ന് സത്യേട്ടൻ ചോദിച്ചിരുന്നു.

Kuberan Movie

ബ്രില്യന്റാണ്, പക്ഷെ നെറ്റി കൂടുതലാണെന്ന് ഞാൻ പറഞ്ഞു. ആ കുട്ടിയുടെ നമ്പർ അയച്ച് കൊടുക്കെന്ന് സത്യേട്ടൻ പറഞ്ഞു. പക്ഷെ അപ്പോഴേക്കും നയൻതാരയെ തീരുമാനിച്ചെന്നും സുന്ദർ ദാസ് പറയുന്നു. ഉമ ഉമ ശങ്കരിയുടെ ആദ്യ മലയാള സിനിമയാണ് കുബേരൻ. ഒരുപാട് മലയാള സിനിമകളിൽ ഉമയെ പിന്നീട് കണ്ടിട്ടില്ല. സഫലം, ഈ സ്നേഹതീരത്ത്, വസന്തമല്ലിക തുടങ്ങിയവയാണ് ഉമ അഭിനയിച്ച മലയാള സിനിമകൾ.

സംയുക്ത വർമ, ഉമ എന്നീ രണ്ട് നായിക നടിമാർക്കും തുല്യ പ്രാധാന്യമുള്ള സിനിമയായിരുന്നു കുബേരൻ. അക്കാലത്ത് മലയാളത്തിലെ മുൻനിര താരമായി വളർന്ന് വരികയാണ് മീര ജാസ്മിൻ. തുടരെ ഹിറ്റുകളുമായി തമിഴിലും മലയാളത്തിലും മീര ജാസ്മിൻ മുന്നേറി. പ്ര​ഗൽഭരായ സംവിധായകർക്കൊപ്പം നിരവധി സിനിമകൾ മീര ചെയ്തു. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കി. ഒരു ഘട്ടത്തിൽ അഭിനയ രം​ഗത്ത് നിന്നും മാറി നിന്നു. ഇന്ന് വീണ്ടു കരിയറിൽ സജീവമാണ്.

More from Filmibeat

Read more about: meera jasmine sundar das
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X