മഞ്ജു വാര്യർ ഒറ്റക്കരച്ചിൽ, ഞങ്ങൾ സമാധാനിപ്പിച്ചു; അഭിനയത്തിനപ്പുറത്തേക്ക് പോയി: സംവിധായകൻ

തുടരെ ബി​ഗ് പ്രൊജക്ടുകളുമായി കരിയറിൽ സജീവമാണ് മഞ്ജു വാര്യർ. മലയാളത്തിന് പുറമെ തമിഴിലും ഇന്ന് മഞ്ജു സജീവമാണ്. മലയാള സിനിമാ ലോകത്തെ മഞ്ജു വാര്യരെ പോലെ ചർച്ചയാകുന്ന നടി ഇപ്പോഴുമില്ല. അഭിനയ രം​ഗത്തേക്ക് വന്ന കാലം മുതൽ പ്രത്യേക മമത പ്രേക്ഷകർ മഞ്ജുവിനോട് കാണിക്കുന്നു. 1996 ൽ റിലീസ് ചെയ്ത സല്ലാപം എന്ന സിനിമയിലാണ് മഞ്ജു വാര്യർ ആദ്യമായി നായികയായി അഭിനയിക്കുന്നത്. തുടക്കാക്കരിയെന്ന് പ്രേക്ഷകർക്ക് തോന്നിക്കാത്ത തരത്തിൽ മികച്ച പ്രകടനം മഞ്ജു കാഴ്ച വെച്ചു. സുന്ദർ ദാസാണ് സിനിമ സംവിധാനം ചെയ്തത്.

സല്ലാപത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സുന്ദർ ദാസ്. അന്ന് തിരക്കുള്ള നടിയായിരുന്ന ആനിയെ ആദ്യം നായികയായി പരി​ഗണിച്ചെങ്കിലും പിന്നീട് മഞ്ജുവിലേക്ക് ഈ റോൾ എത്തുകയായിരുന്നെന്ന് സുന്ദർ ദാസ് പറയുന്നു. പോർട്രേയൽസ് ബെെ ​ഗദ്ദാഫി എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

Manju Warrier

ഡയലോ​ഗുകൾ മഞ്ജു കൃത്യമായി പറഞ്ഞു. ബുദ്ധിമുട്ടിയത് ഡബ്ബിം​ഗ് ആർട്ടിസ്റ്റുകളാണ്. സ്പേസ് അല്ല. ഉടനെ റിയാക്ട് ചെയ്യും. ശ്രീജയാണ് ഡബ് ചെയ്തത്. ഇതെന്തൊരു കുട്ടിയാണ് ഭയങ്കരമായി റിയാക്ട് ചെയ്യുന്നു എന്ന് ശ്രീജ പറഞ്ഞു. മഞ്ജുവിന്റെ കഥാപാത്രം ട്രെയിനിന് മുന്നിൽ ചാടാൻ ശ്രമിക്കുമ്പോൾ മനോജ് കെ ജയൻ പിടിക്കുന്നതാണ് ക്ലെെമാക്സ്.

കട്ട് പറഞ്ഞയുടനെ ഇവൾ ഒറ്റക്കരച്ചിൽ. മനോജിന്റെ മുട്ട് വിറയ്ക്കുന്നു. ഇവളെ പിടിച്ചിട്ട് കിട്ടണ്ടേ എന്ന് പറഞ്ഞു. അഭിനയത്തിനപ്പുറത്തേക്ക് പോയി. ലോഹിയും ഉണ്ണിയേട്ടനും ഞാനും മഞ്ജുവിനടുത്ത് പോയി സമാധാനിപ്പിച്ചു. അഭിനയത്തിനപ്പുറത്തേക്ക് പോകാൻ പാടില്ലെന്ന് ലോഹി ഉപദശിച്ചിരുന്നെന്നും സുന്ദർ ദാസ് ഓർത്തു. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായി മഞ്ജു വാര്യർ മാറുമെന്ന് ലോഹിതദാസ് അന്ന് പറഞ്ഞിരുന്നെന്നും സുന്ദർ ദാസ് ഓർത്തു. ലോഹിത​ദാസാണ് സല്ലാപത്തിന് തിരക്കഥയെഴുതിയത്.

Sallapam

ലോഹിതദാസ് പറഞ്ഞത് പോലെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടിയായി മഞ്ജു വാര്യർ മാറി. മഞ്ജുവിന്റെ അഭിനയ മികവിനെ പിന്നീട് സിനിമാ ലോകം വാനോളം പുകഴ്ത്തി. മൂന്ന് വർഷക്കാലത്തിനുള്ളിൽ ഹിറ്റുകളുടെ ഒരു നിര തന്നെ മഞ്ജു മലയാളത്തിൽ സൃഷ്ടിച്ചു. 1998 ൽ വിവാഹിതയായ ശേഷം അഭിനയ രം​ഗത്ത് നിന്നും നടി നീണ്ട ഇടവേളയെടുത്തു. വർഷങ്ങൾക്കിപ്പുറം 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X