അത്ര നല്ലൊരു കുഞ്ഞിനെ എവിടേയും ഞാൻ കണ്ടിട്ടില്ല, വികൃതികളില്ല പറഞ്ഞാൽ അനുസരിക്കും, സൈലന്റായിരുന്നു; രമ്യ സുധ

ദിലീപ് സിനിമ സുന്ദര കില്ലാഡിയിലെ സുമം​ഗല എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ അഭിനേത്രിയാണ് രമ്യ സുധ. മോഡലിങ്ങിലൂടെ അഭിനയത്തിലേക്ക് എത്തിയ താരം ഇപ്പോൾ സീരിയലുകളിലാണ് സജീവം. ഇതുവരെയുള്ള അഭിനയ ജീവിതത്തെ കുറിച്ച് ന്യൂസ് ടുഡെ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ താരം മനസ് തുറന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അഡ്വക്കറ്റ് അഞ്ജലി എന്ന സീരിയലിലാണ് താരമിപ്പോൾ‌ അഭിനയിക്കുന്നത്.

അഡ്വക്കറ്റ് അഞ്ജലി അച്ഛന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്ന പെൺകുട്ടിയാണ്. നായികയുടെ അമ്മ വേഷമാണ് ഞാൻ ചെയ്യുന്നത്. എന്റെ ​ഗുരു കൂടിയാണ് ഈ സീരിയലിന്റെ സംവിധായകൻ. അദ്ദേഹത്തിന്റെ എല്ലാ സീരിയലുകളും ഹിറ്റാണ്. പത്ത് വർഷം അഭിനയരം​ഗത്ത് നിന്ന് ഞാൻ വിട്ടുനിന്നപ്പോൾ എനിക്ക് ഒരു തിരിച്ച് വരവിന് അവസരം തന്നതും അദ്ദേഹമാണ്.

Taruni Sachdev
Photo Credit: Taruni Sachdev / News Today Malayalam

അതുകൊണ്ട് കൂടിയാണ് അദ്ദേഹത്തിന്റെ സീരിയലിൽ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ സീരിയലിൽ ഒരു കഥാപാത്രം ചെയ്യുക എന്നത് ഭാ​ഗ്യമാണ്.‍ വെറുതെ ഒരു വേഷം എന്നതല്ല. നമ്മുടേതായി എന്തെങ്കിലുമൊക്കെ ചെയ്യാൻ ഒരു അവസരം ഉണ്ടാകും. എല്ലാ വീട്ടിലും ഉള്ളതുപോലൊരു സാധാരണ വീട്ടമ്മ റോളാണ്. വഴക്കും സ്നേഹവും കരുതലും എല്ലാം കാണിക്കുന്ന കഥാപാത്രമാണ്.

പത്ത് വർഷം ​ഗ്യാപ്പെടുത്ത് തിരിച്ച് വന്നപ്പോഴും ആളുകൾ എന്നെ സ്വീകരിച്ചിരുന്നു. എനിക്ക് കുറച്ച് വൈകിയാണ് മക്കളുണ്ടായത്. അതുകൊണ്ട് തന്നെ അവർക്ക് വേണ്ടി എപ്പോഴും ഒപ്പമുണ്ടാകണം, സമയം മാറ്റി വെക്കണം എന്നൊക്കെ തോന്നി. ബാല്യത്തിൽ അവർക്കൊപ്പമുണ്ടാകണം എന്ന തോന്നലായിരുന്നു. വലുതായി ഓൺലൈൻ മീഡിയയിൽ ഞാൻ സജീവമല്ല. അതുകൊണ്ട് ​ഗോസിപ്പുകളും അധികം ശ്രദ്ധിക്കാറില്ല.

അഭിനയിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ക്യാരക്ടറുകളോട് കൊതിയാണ്. സീരിയലുകൾ ചെയ്ത് തുടങ്ങിയപ്പോൾ നിരന്തരമായി അവസരങ്ങൾ വന്നിരുന്നു. ​സിനിമ നഷ്ടപ്പെട്ട് പോയതിനെ കുറിച്ചൊന്നും ചിന്തിക്കാറില്ല. മോ‍‍ഡലിങ്ങാണ് ആദ്യം ഞാൻ ചെയ്തിരുന്നു. മകൾ പോലും ഇതൊന്നും പറഞ്ഞാൽ വിശ്വസിക്കില്ല രമ്യ പറയുന്നു. സുന്ദര കില്ലാഡി സിനിമയെ കുറിച്ചും അന്തരിച്ച ബാലതാരം തരുണിയെ കുറിച്ചുള്ള ഓർമകളും താരം പങ്കുവെച്ചു. എന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയായിരുന്നു സുന്ദര കില്ലാഡി.

മീഡിയ പബ്ലിസിറ്റി കൊടുക്കണം എന്നൊന്നും അറിവില്ലായിരുന്നു. ആർക്കും ആ സിനിമ ഇറങ്ങിയപ്പോൾ എന്നെ അറിയില്ലായിരുന്നു. സോഷ്യൽമീഡിയ ആക്ടീവായശേഷമാണ് സുന്ദര കില്ലാഡിയിലെ എന്റെ കഥാപാത്രത്തിന് ഇത്തിരി ബൂസ്റ്റപ്പ് കിട്ടിയത്. ആളുകൾ ഇപ്പോൾ എന്നെ തിരിച്ചറിയുന്നതും ആ സിനിമയുടെ പേര് പറഞ്ഞാണ്. ആ സിനിമയുടെ ഷൂട്ട് പൊള്ളാച്ചിയിലായിരുന്നു.

Taruni Sachdev
Photo Credit: Taruni Sachdev / Facebook Fan Page

ശാലിനിയുമായും അവരുടെ അച്ഛനുമായുമെല്ലാം സൗഹൃദമുണ്ടായിരുന്നു. അന്ന് വെയിലും ചൂടും കാരണം അലർജി വന്നപ്പോൾ മെഡിസിൻ തന്നതും ശാലിനിയുടെ അച്ഛനായിരുന്നു. സുന്ദര കില്ലാഡിക്കുശേഷം വാർ ആന്റ് ലവ്വിലും ഞാൻ ദിലീപിനൊപ്പം അഭിനയിച്ചു. പത്ത് വർഷത്തെ ​ഗ്യാപ്പിനുശേഷം ഞാൻ കോടതി സമക്ഷം ബാലൻ വക്കീൽ സിനിമ കാണാൻ തിയേറ്ററിൽ പോയിരുന്നു. അന്ന് സിനിമയുടെ ടീമിന് സ്വീകരണമുണ്ടായിരുന്നു.

ദിലീപ് എന്നെ തിരിച്ചറിഞ്ഞ് അടുത്ത് വന്ന് സുമം​ഗലി അക്കയെന്ന് വിളിച്ചു. ദിലീപ് എന്നെ ഓർത്തിരിക്കുമെന്ന് കരുതിയില്ല. അതൊരു ഷോക്കിങ് മൊമന്റായിരുന്നു. അങ്ങനെ മറക്കാൻ പറ്റുവോ എന്നാണ് ദിലീപ് ചോദിച്ചത് രമ്യ ഓർത്തെടുത്തു. രണ്ട് സിനിമ തരുണിക്കൊപ്പം ചെയ്തിട്ടുണ്ട്. വെള്ളിനക്ഷത്രവും സത്യവുമാണത്. തരുണിയുടെ അമ്മയുമായൊക്കെ ഞാൻ വളരെ കൂട്ടായിരുന്നു. അവരുടെ മരണം എനിക്ക് ഷോക്കായിരുന്നു. അത്ര നല്ലൊരു കുഞ്ഞിനെ എവിടേയും ഞാൻ കണ്ടിട്ടില്ല.

എനിക്കൊപ്പം അഭിനയിക്കുമ്പോൾ മൂന്നോ നാലോ വയസ് മാത്രമെ അവൾക്കുണ്ടായിരുന്നുള്ളു. എന്നിട്ടും പറഞ്ഞാൽ അത്രയും അനുസരിക്കും. മലയാളം അറിയില്ലല്ലോ. അതുകൊണ്ട് മറ്റുള്ളവർ അഭിനയിക്കുന്ന സമയത്ത് അവിടെ പോയി നോക്കി നിൽക്കുമായിരുന്നു. ആ പ്രായത്തിലുള്ള കുട്ടികളുടെ വികൃതി ഒന്നും ഇല്ലാതെ വളരെ സൈലന്റായി ഇരിക്കുന്ന കുട്ടിയാണ്. ന്യൂസിലൂടെയാണ് മരണ വാർത്ത അറിഞ്ഞത്. സെറ്റിൽ എല്ലാവരുടേയും ഓമനയായിരുന്നു എന്നും രമ്യ പറയുന്നു.

More from Filmibeat

Read more about: taruni sachdev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X