'ആശുപത്രി വാസം അവസാനിച്ചു..., സുന്ദരിക്ക് ഒരു സുന്ദരി പിറന്നു'; ആദ്യത്തെ കൺമണിക്ക് 'മഴ'യെന്ന് പേരിട്ട് അ‍ഞ്ജലി

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സുന്ദരി സീരിയലിൽ ടൈറ്റിൽ റോൾ ചെയ്ത് കുടുംബപ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് അഞ്ജലി ശരത്ത്. നടൻ യുവകൃഷ്ണ അടക്കം ശ്രദ്ധേയവേഷം ചെയ്തിരുന്ന സീരിയലായിരുന്നു സുന്ദരി. ​​

ഗർഭിണിയായ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരത്തിന് ഇപ്പോഴിതാ പെൺകുഞ്ഞ് പിറന്നിരിക്കുകയാണ്. സംവിധായകൻ ശരത്താണ് അഞ്ജലിയുടെ ഭർത്താവ്. ശരത്ത് തന്നെയാണ് സോഷ്യൽമീഡിയ വഴി തങ്ങൾക്ക് പെൺകു‍ഞ്ഞ് പിറന്ന വിവരവും മകൾക്ക് ഇട്ട പേരും വെളിപ്പെടുത്തിയത്.

'കാത്തിരുന്ന വസന്തം പെൺകുട്ടിയാണ്... വർഷങ്ങളായി മനസിൽ കൊണ്ട് നടന്ന പേരും അവൾക്കിട്ടു.... മഴ', എന്നാണ് അ‍ഞ്ജലിയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് ശരത്ത് കുറിച്ചത്. അ‍ഞ്ജലിയുടെ സോഷ്യൽമീഡിയ പേജിലും കുഞ്ഞ് പിറന്ന വിവരം അറിയിച്ചുള്ള കുറിപ്പുണ്ട്. നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്.

അഞ്ജലിയുടെ വളകാപ്പ് ചടങ്ങിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അതുപോലെ തന്നെ കഴിഞ്ഞ ഒരു മാസക്കാലമായി ആശുപത്രിയിൽ അഡ്മിറ്റാണ് അ‍ഞ്ജലി.

Anjali Sarath

​​ഗർഭകാലത്തെ ബുദ്ധിമുട്ടുകൾ കാരണമാണ് പ്രസവ തിയ്യതിക്കും മുമ്പ് അഞ്ജലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ‌ നിന്നും വ്യക്തമാകുന്നത്. താരം പ്രസവത്തിനായി സർക്കാർ ആശുപത്രിയിലാണ് അഡ്മിറ്റായത്. എന്നാൽ നാളുകൾ ഏറെ കഴിഞ്ഞിട്ടും പ്രസവിച്ചോ, കുഞ്ഞ് പിറന്നോ എന്നത് സംബന്ധിച്ചൊന്നും ഒരു വിവരവും അഞ്ജലി ആരാധകരെ അറിയിച്ചിരുന്നില്ല.

ഇതോടെ കുഞ്ഞിനെ കുറിച്ചും ​പ്രസവത്തെ കുറിച്ചും ആരാധകർ കമന്റിലൂടെ താരത്തോട് ചോദിക്കാൻ തുടങ്ങി. ശേഷം കുറച്ച് ​ദിവസം മുമ്പാണ് തനിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി അഞ്ജലി എത്തിയത്.

'ഇന്നേക്ക് ഒരു മാസമായി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ട്. നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായി. പല പല മുഖങ്ങൾ വന്നുപോയി. ഇനിയും കുറച്ചുനാൾ കൂടി. ഞങ്ങളുടെ കാത്തിരിപ്പിന് വിരാമം ആകുന്നു. ഞങ്ങളുടെ പൊന്നോമന ഞങ്ങളുടെ അരികിലേക്ക്. പൊന്നോമനയുടെ വരവിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു', എന്നാണ് അഞ്ജലി കുറിച്ചത്.

എന്നാൽ എന്താണ് സംഭവിച്ചതെന്ന് അഞ്ജലി വ്യക്തമാക്കിയിരുന്നില്ല. ആശുപത്രിയിൽ പ്രവേശിക്കും മുമ്പ് വരെ ​​ഗർഭകാല വിശേഷങ്ങളും ചിത്രങ്ങളും നിരന്തരം അ‍ഞ്ജലി സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. 'നാള്‍തോറും എന്‍വാനം മാറും' എന്ന പാട്ട് പങ്കുവെച്ചുകൊണ്ട് തന്റെ ​ഗർഭകാലത്തെ അവസ്ഥകളെ കുറിച്ച് അഞ്ജലി മുമ്പൊരിക്കൽ വിവരിച്ചിരുന്നു.

Anjali Sarath

എന്റെ പ്രെഗ്നന്‍സി മൂഡ് സ്വിങ്‌സിനെ കുറിച്ച് പറയാന്‍ ഇതിലും നല്ല വേറൊരു പാട്ടില്ല എന്നാണ് അഞ്ജലി അന്ന് പറഞ്ഞത്. എല്ലാ ദിവസവും എന്റെ അവസ്ഥകള്‍ മാറും. സന്തോഷം പെട്ടന്ന് ദേഷ്യമാവും എന്നൊക്കെയാണ് പാട്ടിന്റെ ആശയം. ഹോര്‍മോണ്‍ ചെയ്ഞ്ച്, ഛര്‍ദ്ദി, ക്ഷീണം എല്ലാം ഉള്ളത് കൊണ്ട് തന്റെ അവസ്ഥ അങ്ങിനെയാണ് എന്നാണ് നടി പറഞ്ഞത്.

അ‍ഞ്ജലിയുടെ വിവാഹം വാർത്തകളിൽ നിറഞ്ഞ് നിന്ന ഒന്നായിരുന്നു. സുന്ദരി സീരയലിന്റെ സഹസംവിധായകനായിരുന്നു താരത്തിന്റെ ഭർത്താവ് ശരത്ത്. ലൊക്കേഷനില്‍ വെച്ച് ഉണ്ടായ പ്രണയമാണ് ഒളിച്ചോട്ടത്തിലും വിവാഹത്തിലും എത്തിച്ചത്. തുടക്കത്തിൽ വീട്ടുകാർ‌ക്ക് ഈ വിവാഹത്തോട് എതിർപ്പായിരുന്നുവെന്നും എന്നാൽ ഇപ്പോൾ എല്ലാം മാറിയെന്നും പിന്നാലെ വെളിപ്പെടുത്തിയിരുന്നു.

വിവാഹം കഴിഞ്ഞതോടെ സുന്ദരി സീരിയലിൽ നിന്നും അപ്രതീക്ഷിതമായി അഞ്ജലി പുറത്താക്കപ്പെട്ടു. അതുവരെ അഭിനയിച്ചതിന്റെ പ്രതിഫലം പോലും തീർത്ത് നൽകാതെയാണ് അ‍‌ഞ്ജലിയെ പുറത്താക്കിയത്. പുതിയ നായിക സീരിയലിൽ എത്തിയതോടെ സ്ഥിരം പ്രേക്ഷകർ അ‍ഞ്ജലിയോട് കാരണം തിരക്കിയപ്പോഴാണ് സീരിയലിൽ നിന്നും പുറത്താക്കിയ വിവരം അഞ്ജലി വെളിപ്പെടുത്തിയത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X