മോഹന്‍ലാല്‍ അറബിക്കടലിന്റെ സിംഹം ആവുമ്പോള്‍ കൂട്ടിന് ഇവരും! പട്ടികയിലുള്ളത് പ്രമുഖര്‍ തന്നെയാണ്..!

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയുമായി വരാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാലും പ്രിയദര്‍ശനും. കുഞ്ഞാലി മരക്കാരുടെ കഥയെ ആസ്പമാക്കി നിര്‍മ്മിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിച്ചത് മുതല്‍ ആരാധകരും ആവേശത്തിലാണ്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും.

തന്റെ സിനിമയില്‍ മോഹന്‍ലാലിനൊപ്പം പ്രമുഖരായ ചില താരങ്ങള്‍ കൂടി ഉണ്ടാവുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ ചില പ്രമുഖ താരങ്ങളും സിനിമയില്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ട് വന്നിരിക്കുകയണ്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ആരൊക്കെയാണ് ആ താരങ്ങളെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കാം..

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

തങ്ങളുടെ സ്വപ്‌ന പദ്ധതിയെന്ന അവകാശവാദവുമായിട്ടാണ് പ്രിയദര്‍ശന്‍ കുഞ്ഞാലി മരക്കാരുടെ കഥയുമായി സിനിമ വരുന്നുണ്ടെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ സിനിമയും ഉണ്ടെന്നറിഞ്ഞതോടെ അത് ഉപേക്ഷിച്ചതായിട്ടും പറഞ്ഞു. എന്നാല്‍ മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായി തന്നെ തന്റെ സിനിമ വരുമെന്ന് ടൈറ്റില്‍ ടീസര്‍ ലോഞ്ച് ചെയ്ത് കൊണ്ട് പറയുകയായിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാലാണ് നായകന്‍.

ബിഗ് ബജറ്റ് സിനിമ

ബിഗ് ബജറ്റ് സിനിമ

സിനിമയുടെ മുക്കാല്‍ ഭാഗത്തോളം കടലില്‍ നിന്നുമാണ് ചിത്രീകരിക്കുന്നത്. ബ്രഹ്മാണ്ഡ സിനിമയായി നിര്‍മ്മിക്കുന്ന ചിത്രത്തിന് 100 കോടിയോളം രൂപയാണ് മുതല്‍ മുടക്ക് വരുന്നത്. ഇത്രയധികം ബജറ്റില്‍ മലയാളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമയായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാറും. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍

ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലാണ് സിനിമ നിര്‍മ്മിക്കുന്നത്. അതിനാല്‍ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി അഭിനയിക്കുമ്പോള്‍ ഒപ്പം ഇന്ത്യയിലെ പ്രമുഖ താരങ്ങളും സിനിമയിലുണ്ടാവും. ഇക്കാര്യം പ്രിയദര്‍ശന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ചൈനയില്‍ നിന്നുള്ള പ്രമുഖ താരവും സിനിമയില്‍ ഉണ്ടാവും. അതില്‍ ചിലരുടെ പേര് മുന്‍പും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. തെലുങ്ക്, ഹിന്ദി, എന്നീ സിനിമകളില്‍ നിന്നും വരുന്ന താരങ്ങളുടെ പേരുകള്‍ ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.

 താരങ്ങള്‍ ആരൊക്കെയാണ്..

താരങ്ങള്‍ ആരൊക്കെയാണ്..

ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടിയും പരേഷ് റാവലും തെലുങ്കില്‍ നിന്നും നാഗര്‍ജുനയും കുഞ്ഞാലി മരക്കാരിലുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ താരങ്ങളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. മുന്‍പ് പ്രിയദര്‍ശന്റെ വന്ദനത്തിന്റെ തെലുങ്ക് പതിപ്പായ നിര്‍ണയത്തിലൂടെ നാഗര്‍ജുന നായകനായി അഭിനയിച്ചിരുന്നു. പ്രിയദര്‍ശന്റെ ഹിന്ദി സിനിമകളിലും കാക്കകുയിലില്‍ എന്ന മലയാള സിനിമയില്‍ അതിഥി വേഷത്തിലും സുനില്‍ ഷെട്ടി അഭിനയിച്ചിരുന്നു.

 തമിഴില്‍ നിന്നുള്ള താരങ്ങളും

തമിഴില്‍ നിന്നുള്ള താരങ്ങളും

സുനില്‍ ഷെട്ടി, പരേഷ് റാവല്‍, നാഗര്‍ജുന എന്നിവരുടെ പേര് ഉറപ്പിച്ച് പറയുന്നതിനൊപ്പം തമിഴില്‍ നിന്നുള്ള താരങ്ങളും സിനിമയുടെ ഭാഗമാവുന്നതായി സൂചനയുണ്ട്. സൂര്യ, വിജയ് സേതുപതി, വിക്രം തുടങ്ങിയവരാണ് സിനിമയുടെ ഭാഗമാവുന്നതായി പറയുന്നത്. ഔദ്യോഗിക സ്ഥിതികരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനുള്ളില്‍ കാസ്റ്റിംഗ് പൂര്‍ത്തിയാക്കി അക്കാര്യം പ്രിയദര്‍ശന്‍ പുറത്ത് വിടുമെന്നുള്ള പ്രതീക്ഷയിലാണ് മലയാള സിനിമാ പ്രേമികള്‍.

 ഗോസിപ്പുകള്‍..

ഗോസിപ്പുകള്‍..

സിനിമയുടെ പ്രഖ്യാപനം നടന്നപ്പോള്‍ മുതല്‍ സിനിമയെ കുറിച്ചുള്ള പല വാര്‍ത്തകളും വന്നിരുന്നു. താരപുത്രന്‍ പ്രണവ് മോഹന്‍ലാലും സിനിമയിലുണ്ടെന്ന തരത്തിലും വാര്‍ത്ത വന്നിരുന്നു. തന്റെ സിനിമയില്‍ പ്രണവ് ഉണ്ടെന്ന കാര്യം താന്‍ പോലും ഏറെ വൈകിയാണ് അറിഞ്ഞതെന്ന് പറഞ്ഞ് പ്രിയദര്‍ശന്‍ തന്നെ രംഗത്തെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X