ഇയാളെക്കുറിച്ച് ശ്രീവിദ്യ പറഞ്ഞിട്ടുണ്ട്, നടുങ്ങിപ്പോകും; ആ ശാപത്തിൽ നിന്ന് കരകയറാൻ പറ്റില്ല: സുനിൽ പരമേശ്വരൻ

നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങളിൽ സുനിൽ ദാസ് എന്ന വ്യക്തിയെത്തിയത് വലിയ ചർച്ചയായിരുന്നു. തട്ടിപ്പ് കേസുകളിൽ പ്രതിയാണ് സുനിൽ ദാസ്. സുനിൽ സ്വാമി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ശ്രീനിവാസന്റെ അന്ത്യ കർമങ്ങൾക്ക് സുനിൽ സ്വാമി നേതൃത്വം നൽകിയത് വിവാദമായി. കുടുംബത്തിന്റെ അറിവോടെയല്ല ഇയാൾ എത്തിയത്. സുനിൽ സ്വാമിയെക്കുറിച്ച് മറ്റൊരു സ്വാമിയും നോവലിസ്റ്റും ഫിലിം മേക്കറുമായ സുനിൽ പരമേശ്വരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഇത്തരം കള്ള സ്വാമിമാരെ ഹെെന്ദവ സംഘടനകൾ തള്ളിപ്പറയണമെന്ന് സുനിൽ പരമേശ്വരൻ പറയുന്നു. ഡിഎൻഎ ന്യൂസ് മലയാളത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേ​ഹം. ആർക്കും അവനെ ചോദ്യം ചെയ്യാനോ പുറത്താക്കാനോ പറ്റിയില്ല. ഇത്തരക്കാർക്കെതിരെ പ്രതികരിക്കണം. മക്കളുടെ മാനസികാവസ്ഥ കൊണ്ടായിരിക്കും അവർക്ക് പ്രതികരിക്കാൻ പറ്റാതിരുന്നത്. ഇത്തരക്കാർക്കെതിരെ സംസാരിച്ചയാളാണ് ശ്രീനിവാസൻ. അങ്ങനെയുള്ള വ്യക്തി മരിച്ചപ്പോഴാണ് വേഷം കെട്ടിയ ഒരുത്തൻ അവിടെ വന്നത്.

Sunil Parameswaran  Sunil Swamy

നാട്ടുകാരെ പറ്റിച്ചതിന്റെ പേരിൽ ജയിലിൽ കിടന്നില്ല. നിങ്ങളുടെ പേരിൽ എത്ര കേസുകളുണ്ട്. ആത്മീയത വിറ്റ് ജീവിക്കുന്നവരാണ്. നിങ്ങളെക്കുറിച്ച് നടി ശ്രീവിദ്യ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളുണ്ട്. നടുങ്ങിപ്പോകും അതെനിക്ക് പ്രേക്ഷകരോട് പറയാൻ താൽപര്യമില്ല. ആ ശാപത്തിൽ നിന്നും കരകയറാൻ പറ്റില്ലെന്നും സുനിൽ പരമേശ്വരൻ പറയുന്നു.

നേരത്തെ ഒരു സ്വാമിയെക്കുറിച്ച് സുനിൽ പരമേശ്വരൻ സംസാരിച്ചിരുന്നു. ശ്രീവിദ്യയെ ഇയാൾ കബളിപ്പിച്ചു എന്നാണ് പറഞ്ഞിരുന്നത്. ഒരുപാട് പുരുഷൻമാരാൽ ഞാൻ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് അവർ എന്നോട് പറഞ്ഞു. പ്രവചനങ്ങൾ നടത്തുന്ന ഞാൻ ഈ സ്വാമിയക്കുറിച്ച് പറഞ്ഞു. എന്റെ പേരുള്ള സ്വാമിയാണ്. നാട്ടുകാരെ പറ്റിച്ചതിന് ഇപ്പോൾ ജയിലിൽ കിടക്കുകയാണ്. രോ​ഗാവസ്ഥയിലുള്ള ശ്രീവിദ്യയെ ഈ സ്വാമി ചൂഷണം ചെയ്തു.

അവർ അനുഭവിക്കും എന്നും ശ്രീവിദ്യ എന്നോട് പറഞ്ഞു. അതുകൊണ്ടാണ് ആ സ്വാമി വർഷങ്ങൾക്ക് ശേഷം കാരാ​ഗൃഹത്തിലായത്. അത് ശ്രീവിദ്യയുടെ ശാപമാണ്. ആ ശാപത്തിൽ നിന്നും രക്ഷയില്ല. ശ്രീവിദ്യയുടെ രോ​ഗാവസ്ഥയെ ചൂഷണം ചെയ്ത് ഇയാൾ പണമുണ്ടാക്കുകയായിരുന്നെന്നും സുനിൽ പരമേശ്വരൻ അന്ന് പറഞ്ഞു. എന്നാൽ ഈ സ്വാമിയുടെ പേര് പറഞ്ഞിരുന്നില്ല.

More from Filmibeat

Read more about: sreenivasan sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X