സുന്ദരമായ മുഖമുണ്ടായിട്ട് കാര്യമില്ല, മനസ് വേണം, എന്നോട് ഒരാൾ പറഞ്ഞത്; ഉണ്ണി മുകുന്ദനെതിരെ സുനിൽ പരമേശ്വരൻ

നടൻ ഉണ്ണി മുകുന്ദനെതിരെ തിരക്കഥാകൃത്ത് സുനിൽ പരമേശ്വരൻ. ഉണ്ണി മുകുന്ദൻ തന്നോട് ഇപ്പോഴും ശത്രുത കാത്ത് സൂക്ഷിക്കുന്നെന്ന് ഇദ്ദേഹം പറയുന്നു. തനിക്ക് ഉണ്ണി മുകുന്ദനോട് ശത്രുതയില്ലെന്നും സുനിൽ പരമേശ്വരൻ വ്യക്തമാക്കി. ഡിഎൻഎ ന്യൂസ് മലയാളത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ഉണ്ണി മുകുന്ദൻ കാരണം എനിക്ക് വന്ന് ചേർന്ന മനോ വിഷമത്തെക്കുറിച്ച് പറഞ്ഞെന്നേയുള്ളൂ. അതുകൊണ്ട് അദ്ദേഹം മാനസാന്തരത്തിന് വിധേയനായി മാറ്റങ്ങൾ‌ വരുത്തി മനുഷ്യത്വപരമായി ചിന്തിച്ചാലേ അദ്ദേഹം നിൽക്കുന്ന ലോകത്ത് പ്രസരിക്കാൻ കഴിയൂ. സുന്ദരമുള്ള മുഖമുണ്ടായിട്ട് കാര്യമില്ല. സുന്ദരമായ മനസ് കൂടെ വേണം. സ്വാമിയുടെ സബ്ജക്ട് എനിക്ക് സിനിമയാക്കണം, ഉണ്ണി മുകുന്ദനുമായി സംസാരിക്കണം എന്ന് ഒരു സംവിധായകൻ എന്നോട് പറഞ്ഞു. സംവിധായകൻ പറഞ്ഞപ്പോൾ തന്നെ നമുക്ക് അത് വിട്ട് വേറെ എന്തെങ്കിലും സംസാരിക്കാമെന്ന് മറ്റേ അദ്ദേഹം (ഉണ്ണി മുകുന്ദൻ) പറഞ്ഞത്രെ.

Sunil Parameswaran  Unni Mukundan

മനസിന്റെ വലുപ്പമാണ് പ്രധാനം. ശത്രുത സൂക്ഷിക്കുന്നത് നല്ലതല്ലെന്നും സുനിൽ പരമേശ്വരൻ പറയുന്നു. സിനിമയിൽ ഏകദേശം മോശമായ അവസ്ഥയിൽ നിൽക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഇന്ന് രാവിലെ ഒരാൾ എന്നെ വിളിച്ച് ഉണ്ണി മുകുന്ദൻ തൃശൂരിൽ ഇലക്ഷന് മത്സരിച്ച് ചിലപ്പോൾ എംഎൽഎയാകും, അത് സ്വാമിക്ക് ദോഷമുണ്ടാക്കുമെന്ന് പറഞ്ഞു. എനിക്കെന്ത് ദോഷമുണ്ടാകാനാണ്. ഉണ്ണി മുകുന്ദൻ എന്നോട് കാണിച്ച ദ്രോഹം താൻ തുറന്ന് പറഞ്ഞു. ഉണ്ണി മുകുന്ദൻ പ്രധാനമന്ത്രിയായാലും തനിക്ക് പ്രശ്നമില്ലെന്നും സുനിൽ പരമേശ്വരൻ വ്യക്തമാക്കി.

ഉണ്ണി മുകുന്ദൻ-സുനിൽ പരമേശ്വരൻ പ്രശ്നത്തിന്റെ തുടക്കം

സുനിൽ പരമേശ്വരന്റെ സർപ്പസത്രം എന്ന നോവൽ സിനിമയാക്കാൻ മേജർ രവി തീരുമാനിച്ചിരുന്നു. ഉണ്ണി മുകുന്ദനെയാണ് നായകനായി തീരുമാനിച്ചത്. ഈ സിനിമയിൽ നിന്ന് പിന്നീട് നിർമാതാക്കൾ പിന്മാറി. എന്നെങ്കിലും ഇനി സിനിമ ചെയ്യുകയാണെങ്കിൽ നായകനാക്കുമെന്ന് ഉണ്ണി മുകുന്ദനോട് സുനിൽ പരമേശ്വരൻ പറഞ്ഞിരുന്നു. അനന്തഭദ്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ ഉണ്ണിയെ നായകനാക്കി. എന്നാൽ ഈ സിനിമയിൽ നിന്ന് ഉണ്ണി മുകുന്ദൻ പിന്മാറി. ഇത് തന്നെ തകർത്തെന്നാണ് സുനിൽ പരമേശ്വരൻ പറയുന്നത്.

ഉണ്ണി മുകുന്ദന്റെ കരിയർ ​ഗ്രാഫ്

കരിയറിൽ അത്ര നല്ല സമയമല്ല ഉണ്ണി മുകുന്ദന്. മാർക്കോ സൂപ്പർഹിറ്റായെങ്കിലും പിന്നീട് ​ഗ്രാഫിൽ ഉയർച്ചയില്ല. മാർക്കോയ്ക്ക് ശേഷം ​ഗെറ്റ് സെറ്റ് ബോബിയാണ് ഉണ്ണിയുടേതായി പുറത്തിറങ്ങിയ സിനിമ. ഈ സിനിമ പരാജയപ്പെട്ടു. മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വലിയ പ്രൊജക്ടുകൾ പ്രഖ്യാപിച്ചിരുന്നു. ​മാർക്കോയുടെ രണ്ടാം ഭാ​ഗവും തുടങ്ങാനിരുന്നതാണ്. എന്നാൽ ഇവയിൽ പലതും മുന്നോട്ട് പോയില്ല. ​മാർക്കോയുടെ രണ്ടാം ഭാ​ഗമില്ലെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

മാർക്കോ നിർമാതാക്കളുമായി തെറ്റിപ്പിരിഞ്ഞതാണ് എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഗന്ധർവ ജൂനിയർ എന്ന പ്രൊജക്ട് നേരത്തെ ഉണ്ണിയെ വെച്ച് അനൗൺസ് ചെയ്തിരുന്നു. സിനിമയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെങ്കിലും പിന്നീടൊരു വിവരവുമില്ല. ഉണ്ണി മുകുന്ദനെ നായകനാക്കി വെെശാഖ് ഉദയകൃഷ്ണ ചെയ്യാനിരുന്ന വമ്പൻ പ്രൊജക്ട് ആയിരുന്നു ബ്രൂസ്ലീ. മാർക്കോയ്ക്ക് ശേഷം ബ്രൂസ്ലിയുടെ അപ്ഡേറ്റുകളൊന്നും വന്നില്ല. മാ വന്ദേയാണ് ആരാധകർ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം. ഉണ്ണിയുമായി ചുറ്റിപ്പറ്റി പല വിവാദങ്ങളും അടുത്ത കാലത്ത് വന്നിരുന്നു.

More from Filmibeat

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X