ദീപ എന്തിനിങ്ങനെ ചെയ്യുന്നു, ഭാര്യയെന്ന നിലയിൽ ചെയ്യുന്നത് തെറ്റ്; വിമർശനവുമായി സുനിൽ പരമേശ്വരൻ

സ്ത്രീ പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തലിനെ ന്യായീകരിക്കുകയും അതിജീവിതയെ അപമാനിക്കുകയും ചെയ്തതിൽ രാഹുൽ ഈശ്വർ അറസ്റ്റിലാണ്. വിഷയത്തിൽ രാഹുൽ ഈശ്വറിനെ അനുകൂലിക്കുന്ന നിലപാടാണ് ഭാര്യ ദീപ സ്വീകരിച്ചത്. ​​​ദീപയ്ക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് നോവലിസ്റ്റും ഫിലിം മേക്കറുമായിരുന്ന സുനിൽ പരമേശ്വരൻ. ഡിഎൻഎ ന്യൂസ് മലയാളത്തിലാണ് പ്രതികരണം.

ഒരു കുടുംബത്തിന്റെ നാഥൻ ഭർത്താവാണ്. പക്ഷെ ആ ഭർത്താവിനെ നിയന്ത്രിക്കുന്ന ഭാര്യ വേണം. രാഹുൽ ഈശ്വർ എന്ന മിടുക്കനായ ചെറുപ്പക്കാരൻ ജയിലിൽ കിടക്കുന്നു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് ഞാനിന്നലെ യാദൃശ്ചികമായി ടിവി വെച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഭർത്താവിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നു. തെറ്റുകൾ തിരുത്തിക്കൊടുക്കേണ്ട ഭാര്യ. രണ്ട് പേർക്കും നല്ല ആരോ​ഗ്യവും ബുദ്ധിയുമുണ്ട്. എന്തെല്ലാം ജോലികൾ ചെയ്യാം ഈ ബുദ്ധിയും കഴിവും ഉപയോ​ഗിച്ച്. അടിച്ചമർത്തപ്പെടുന്ന പുരുഷന് വേണ്ടി സംസാരിക്കുന്ന ആളാണെന്ന് രാഹുൽ ഈശ്വർ വിചാരിക്കുകയും അതിന് വേണ്ടി സംസാരിക്കുകയും ചെയ്യുന്നു. രാഹുൽ മാങ്കൂട്ടത്തലിനെ സ്വന്തം പാർട്ടി തന്നെ തള്ളിക്കളഞ്ഞു.

Rahul Eshwar

എല്ലാ പുരുഷൻമാർക്കും രഹസ്യബന്ധങ്ങളുണ്ടാകും. അങ്ങനെയില്ലാത്ത പുരുഷൻമാരെ മണലരിക്കുന്നത് പോലെ വളരെ കുറച്ചേ കാണൂ. രാഹുൽ മാങ്കൂട്ടത്തലിന് കാര്യമായ മാനസികമായ തകരാറുണ്ട്. ആ തകരാറിനാണ് ചികിത്സ. ചികിത്സ കൊടുത്താൽ ചിലപ്പോൾ അദ്ദേഹം ഇന്ത്യയിലെ നല്ല രാഷ്ട്രീയ പ്രവർത്തകനായി മാറും. രാഹുൽ ഈശ്വറിന്റെ ഭാര്യ എന്തിനാണ് ഭർത്താവിനെ ഉപദേശിക്കാതെ ന്യായീകരിക്കുന്നതെന്ന് സുനിൽ പരമേശ്വരൻ ചോദിക്കുന്നു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X