അവരെയെല്ലാം വിളിച്ചു, എന്നിട്ട് 500 രൂപ കൊടുത്തെന്ന്, മഹാഅപരാധമാണ് ജയറാം ചെയ്തത്: സുനിൽ പരമേശ്വരൻ

ജയറാമിനെതിരെ വീണ്ടും വിമർശനവുമായി നോവലിസ്റ്റും ഫിലിം മേക്കറുമായ സുനിൽ പരമേശ്വരൻ. ജയറാമിനോട് തനിക്ക് വെെരാ​ഗ്യമില്ല. പക്ഷെ ജയറാം ചെയ്ത തെറ്റ് ചൂണ്ടിക്കാണിക്കേണ്ടതുണ്ടെന്ന് സുനിൽ പരമേശ്വരൻ പറയുന്നു. ഡിഎൻഎ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. സ്വാമിക്ക് ജയറാമിനോട് ഭയങ്കര പകയാണല്ലേ എന്ന് കഴിഞ്ഞ ദിവസം ഒരാൾ എന്നോട് ചോദിച്ചു. എനിക്കെന്തിനാണ് പക. അദ്ദേഹത്തിന്റെ മുഖംമൂടി എനിക്കിഷ്ടമല്ലന്നേയുള്ളൂ.

നല്ല നടനാണെന്ന് പോലും ഞാൻ പറയില്ല. പത്മരാജൻ സാറിന് പറ്റിയ അബദ്ധമായേ ഞാൻ കരുതൂ. അയാൾ ഭാ​ഗ്യവാനാണ്. സിനിമയിൽ കഴിവിലല്ല കാര്യം ഭാ​ഗ്യത്തിനാണ്. ശബരിമല സ്വർണപാളി വീട്ടിൽ കൊണ്ട് വെച്ചത് തെറ്റാണ്. ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്. ശ്രീനിവാസൻ മരിച്ചപ്പോൾ വിദേശത്തായിരുന്നാലും വരേണ്ടതായിരുന്നു. അതൊന്നും പറഞ്ഞതിൽ ഒരു തെറ്റുമില്ല. ജയറാമിന്റെ ആരാധകർക്ക് വിഷമമാകും എന്നാണ് പറയുന്നത്.

Sunil Parameswaran  Jayaram

ആരാധകർ വിഷമിക്കണം. ഇതുപോലുള്ള കാര്യങ്ങൾ ചെയ്താൽ തിരുത്തിക്കൊടുക്കണം. തിരുത്തലാണ് വേണ്ടത്. നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ. ശബരിമല അയ്യപ്പന്റെ കട്ടൽപാളികൾ എടുത്ത് കൊണ്ട് പോയി പൂജിച്ചു. എന്നിട്ട് പറഞ്ഞ വലിയ തമാശയാണ് എനിക്ക് മനസിലാകാത്തത്. പ്രതിഫലം കൊടുത്തോ എന്ന് ചോദിച്ചപ്പോൾ വല്ല 500 രൂപയോ മറ്റോ കൊടുത്തു എന്ന് പറഞ്ഞു.

മഹാഅപരാധം ചെയ്തെന്ന് മാത്രമല്ല, മഹാ ബ്രാഹ്മണ കുലത്തിൽ ജനിച്ചതാണെന്ന് കൊട്ടിഘോഷിക്കുന്ന മനുഷ്യൻ കട്ടൽ പാളിയെടുത്ത് വീട്ടിൽ വെക്കുകയും തമിഴ്നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാവരെയും വിളിച്ച് ലക്ഷക്കണക്കിന് രൂപ ഉണ്ണികൃഷ്ണനെ പോലെ ഒരാൾക്ക് ഉണ്ടാക്കി കൊടുത്തു. എന്നിട്ട് അദ്ദേഹം പറയുന്നു ഞാൻ 500 രൂപയേ കൊടുത്തുള്ളൂ എന്ന്. വീട്ടിൽ കൊണ്ട് വെക്കുമ്പോൾ തന്നെ പൊലീസിനെ വിളിക്കേണ്ടേ. ആർക്കൊക്കെ ഇതിൽ പങ്കുണ്ടോ അവരെയൊക്കെ പ്രതിയാക്കണമെന്നും സുനിൽ പരമേശ്വരൻ തുറന്നടിച്ചു.

സുനിൽ പരമേശ്വരൻ നേരത്തെ ഉന്നയിച്ച വിമർശനം

ജയറാമിന്റെ മുഖം മൂടിയെക്കുറിച്ച് ഞാൻ വളരെ മുമ്പും പറഞ്ഞിട്ടുണ്ട്. മുഖംമൂടി മാത്രമായി ജീവിക്കുന്ന മനുഷ്യനാണ് അദ്ദേഹമെന്ന് നമ്മൾ വിശ്വസിക്കേണ്ടി വരും. പാർത്ഥിപൻ എന്ന നടൻ ശ്രീനിവാസന്റെ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. അദ്ദേഹം ഒരു നോക്ക് കാണാൻ വന്നു. മുഖംമൂടികൾ ദെെവം പൊളിച്ചടുക്കും. ജയറാം വന്നില്ല, ജയറാമിൽ നിന്ന് അത് പ്രതീക്ഷിക്കേണ്ട. എത്രയോ ശ്രീനിവാസൻ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്ത, ആരോടും കലഹിക്കാത്ത ശ്രീനിവാസനെന്ന നടനെ അവസാനമായി കാണാൻ പറ്റാത്ത ജയറാം നിങ്ങളെയൊക്കെ സിനിമയ്ക്ക് പുറത്തും അഭിനയിക്കുന്നയാളായി കൂട്ടണോ.

മലയാളികളെ സംബന്ധിച്ച് നിങ്ങൾ ആ സ്ഥലത്തില്ലാതെ പോയത് അപമാനകരമാണ്. നിങ്ങളെപ്പോഴും ഭൗതികമായ അവസ്ഥകളിലൂടെ കടന്ന് പോകുന്നതാണ്. അതുകൊണ്ടാണ് നിങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയെ പോലെ ഒരാളെ വീട്ടിൽ വിളിച്ച് കയറ്റി ഈ സാധനങ്ങളൊക്കെ ചെയ്തത്. നിങ്ങളെയും കേസിൽ പെടുത്തേണ്ടതായിരുന്നെന്നും സുനിൽ പരമേശ്വരൻ പറയുന്നു.

More from Filmibeat

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X