ശ്രീവിദ്യയുടെ ശാപം, അവർ അനുഭവിക്കുന്നു, മൃതദേഹം കൊണ്ട് പോയ വണ്ടിയിൽ വെച്ചുണ്ടായത്: സുനിൽ പരമേശ്വരൻ
അന്തരിച്ച നടി ശ്രീവിദ്യയെ പ്രേക്ഷകർക്ക് ഇതുവരെയും മറക്കാനായിട്ടില്ല. ജീവിതത്തിൽ ഒരുപാട് വിഷമഘട്ടങ്ങൾ നേരിട്ട നടിയാണ് ശ്രീവിദ്യ. പ്രണയത്തകർച്ച, പ്രശ്നകലുഷിതമായ വിവാഹമോചനം, കാൻസർ അലട്ടിയ അവസാന കാലം തുടങ്ങി പ്രശ്നങ്ങൾ ഒന്നിന് പിറകെ ഒന്നായി ശ്രീവിദ്യയെ തേടി വന്നു. ഏവരോടും സ്നേഹത്താേടെ സംസാരിച്ചിരുന്ന ശ്രീവിദ്യ സഹപ്രവർത്തകർക്ക് പ്രിയങ്കരിയായിരുന്നു. ശ്രീവിദ്യയെക്കുറിച്ച് നിരവധി നോവലുകൾ എഴുതിയ സുനിൽ പരമേശ്വരൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നടനും മന്ത്രിയുമായ ഗണേശ്കുമാർ ശ്രീവിദ്യയുടെ സ്വത്തുക്കൾ കെെക്കലാക്കി എന്ന ധാരണ തെറ്റാണെന്ന് സുനിൽകുമാർ പറയുന്നു. ഡിഎൻഎ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഗണേശ് കുമാറിനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണ പരത്തുന്ന വിഷയങ്ങളുണ്ട്. പക്ഷെ എനിക്കദ്ദേഹത്തിന്റെ നല്ല വശങ്ങൾ പറയാനാണിഷ്ടം. ഞങ്ങളന്നത് തിരുപ്പതിയിൽ പോയി തിരിച്ച് വന്നു. ഞാനന്ന് ബിസിനസുകാരനാണ്.

സന്യാസിയുടെ പരിവേഷമില്ല. ശ്രീവിദ്യയെ അദ്ദേഹം എനിക്ക് പരിചയപ്പെടുത്തി തന്നു. നാഡിശാസ്ത്രവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ എനിക്കുണ്ടായിരുന്നു. ശ്രീവിദ്യയുടെ രോഗാവസ്ഥയുടെ സമയമാണ്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ ഒരു സംവിധായകന്റെ പേര് പറഞ്ഞു. ആ പേര് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ നടുങ്ങിപ്പോയി. ആ പേര് താളിയോലക്കെട്ടിൽ നിന്ന് വായിച്ചപ്പോൾ ഒരു നിമിഷം അവർ നിർത്തണേ എന്ന് പറഞ്ഞു. കണ്ണിലൂടെ കണ്ണീർ ധാരധാരയായി ഒഴുകി. താളിയോലക്കെട്ട് തൊട്ട് നമസ്കരിക്കുന്നത് ഞാൻ കണ്ടു.
ആ സംവിധായകനുമായി അവർക്ക് ഹിതമല്ലാത്ത ബന്ധമുണ്ടാവുകയും അവരുടെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ജോർജിന് ശേഷം കൊണ്ട് പോവുകയും ചെയ്തു. ഇത് വളരെ രഹസ്യമാണ്. അവരുടെ സമ്പത്ത് ഗണേശ് കുമാറൊന്നുമല്ല കൊണ്ട് പോയത്. പക്ഷെ അത് ഒരിക്കലും ഞാനും സുനിൽ പരമേശ്വരനും താളിയോല വായിക്കുന്ന ആളുമല്ലാതെ അറിയരുതെന്നാണ് ശ്രീവിദ്യ എന്നോട് പറഞ്ഞിരുന്നത്.

ഭാര്യയുണ്ടായിട്ടും ശ്രീവിദ്യക്ക് ജീവിതം കൊടുക്കാമെന്ന് പറഞ്ഞ് പ്രണയം നടിച്ച് സ്വത്തുക്കൾ കൊണ്ട് പോയി. കമൽ ഹാസനെയൊക്കെ വെച്ച് സിനിമ ചെയ്ത പ്രഗൽഭനായ സംവിധായകനാണ്. അയാൾ നീചനാണ്. അല്ലാതെ ഗണേശ് കുമാർ ശ്രീവിദ്യയുടെ സ്വത്ത് കാെണ്ട് പോയിട്ടില്ല. ഒരു കാര്യം ശ്രീവിദ്യ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരുപാട് പുരുഷൻമാരാൽ ഞാൻ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് അവർ എന്നോട് പറഞ്ഞു. പ്രവചനങ്ങൾ നടത്തുന്ന ഞാൻ ഈ സ്വാമിയക്കുറിച്ച് പറഞ്ഞു. എന്റെ പേരുള്ള സ്വാമിയാണ്. നാട്ടുകാരെ പറ്റിച്ചതിന് ഇപ്പോൾ ജയിലിൽ കിടക്കുകയാണ്. രോഗാവസ്ഥയിലുള്ള ശ്രീവിദ്യയെ ഈ സ്വാമി ചൂഷണം ചെയ്തു.
അവർ അനുഭവിക്കും എന്നും ശ്രീവിദ്യ എന്നോട് പറഞ്ഞു. അതുകൊണ്ടാണ് ആ സ്വാമി വർഷങ്ങൾക്ക് ശേഷം കാരാഗൃഹത്തിലായത്. അത് ശ്രീവിദ്യയുടെ ശാപമാണ്. ആ ശാപത്തിൽ നിന്നും അവർക്ക് രക്ഷയില്ല. ശ്രീവിദ്യയുടെ രോഗാവസ്ഥയെ ചൂഷണം ചെയ്ത് ഇയാൾ പണമുണ്ടാക്കിയെന്നും സുനിൽ പരമേശ്വരൻ പറയുന്നു. ഗണേശ് കുമാറിന് ഒരുപാട് സ്വത്തുണ്ട്. ശ്രീവിദ്യയുടെ സ്വത്ത് ആവശ്യമില്ലെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു. അവസാനം മരിച്ച് ആ മൃതദേഹം കൊണ്ട് പോയപ്പോൾ ഒരുകൂട്ടം ആൾക്കാർ ആ വണ്ടിയിലുണ്ടായിരുന്നു. അതിൽ ഒരാൾ ഒരു മോശം കമന്റ് പറഞ്ഞു. അതിന്റെ ഫലം ഇപ്പോൾ അദ്ദേഹം അനുഭവിച്ച് കൊണ്ടിരിക്കുകയാണ് എന്നും സുനിൽ പരമേശ്വരൻ പറഞ്ഞു.


Click it and Unblock the Notifications











