കാവ്യയെ നായികയായി തീരുമാനിച്ചു, പൃഥ്വിരാജിന് പകരം തന്നെ നായകനാക്കാൻ ദിലീപ് വിളിച്ചപ്പോൾ: സുനിൽ പരമേശ്വരൻ
അനന്തഭദ്രം എന്ന സിനിമയിൽ പൃഥ്വിരാജിന് പകരം തന്നെ നായകനാക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുനിൽ പരമേശ്വരൻ. പൃഥ്വിരാജ് തന്നെ നായകനായി മതിയെന്ന് തീരുമാനിക്കുകയായിരുന്നെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു. ഡിഎൻഎ ന്യൂസ് മലയാളത്തിലാണ് പരാമർശം. അനന്തഭദ്രം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന കാലം. അന്ന് ദിലീപ് കാവ്യ മാധവനെ കല്യാണം കഴിച്ചിട്ടില്ല.
ഭദ്രയായി അഭിനയിക്കാൻ ആരാണെന്ന ചോദ്യം വന്നപ്പോൾ മണിയൻ പിള്ള രാജുവാണ് കാവ്യ മാധവന്റെ പേര് പറഞ്ഞത്. ഞാൻ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുമ്പോൾ ദിലീപ് എന്നെ വിളിച്ചു. അനന്തഭദ്രത്തിലെ റോൾ എനിക്ക് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. അയ്യോ ദിലീപേ, അതിൽ പൃഥ്വിരാജിനെ ഫിക്സ് ചെയ്ത് പോയതാണെന്ന് ഞാൻ മറുപടി നൽകി.

ഒന്നാലോചിച്ച് നോക്കാൻ പറ്റുമോ എനിക്കാ വേഷം ചെയ്യണമെന്ന് ദിലീപ്. പൃഥ്വിരാജിന് അന്ന് മാർക്കറ്റില്ല. അഞ്ച് ലക്ഷം രൂപയാണ് പൃഥ്വിരാജിന് കൊടുത്തത്. കരിയറിലെ തുടക്ക കാലമാണ്. ദിലീപ് കത്തിജ്വലിച്ച് നിൽക്കുകയാണ്. വേറെ ആരാണെങ്കിലും മാറ്റി ദിലീപിന് കൊടുക്കും. പക്ഷെ ഞാനും സന്തോഷ് ശിവനും മണിയൻപിള്ള രാജുവും ആ കഥാപാത്രമേ നോക്കിയിട്ടുള്ളൂ. ദിലീപ് മോശപ്പെട്ട നടനാണെന്നല്ല താൻ പറയുന്നതെന്നും പൃഥ്വിരാജായിരുന്നു ആ കഥാപാത്രത്തിന് അനുയോജ്യൻ എന്നും സുനിൽ പരമേശ്വരൻ പറഞ്ഞു.


Click it and Unblock the Notifications











