പൃഥ്വിരാജിന്റെ ​ഗ്രഹനില നോക്കിയപ്പോൾ! ഭാര്യയേ പറ്റൂ, അമ്മയുടെ ദോഷപരിഹാര ക്രിയകൾ തുണച്ചു: സുനിൽ പരമേശ്വരൻ

കരിയറിൽ ന‌ടൻ പൃഥ്വിരാജിന് അത്ര നല്ല കാലമല്ല ഇത്. എമ്പുരാൻ എന്ന സിനിമയുണ്ടാക്കിയ വിവാദങ്ങൾ ചെറുതല്ല. ഇതിന്റെ പേരിൽ പൃഥ്വിരാജിന് ഇപ്പോഴും സെെബർ‌ ആക്രമണങ്ങൾ നേരിടുന്നുണ്ട്. എമ്പുരാന് ശേഷം പൃഥ്വിക്ക് മലയാളത്തിൽ ഹിറ്റുകളില്ല. ഇതിനിടെ നടൻ മറ്റ് ഭാഷകളിൽ തിരക്കുകളിലാകുകയും ചെയ്തു. പൃഥ്വിരാജിനെക്കുറിച്ച് തിരക്കഥാകൃത്ത് സുനിൽ പരമേശ്വരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിന്റെ ​ഗ്രഹനില പ്രകാരം മോശം സമയമാണിതെന്ന് സുനിൽ പരമേശ്വരൻ പറയുന്നു.

പൃഥ്വിരാജ് നായകനായ അനന്തഭദ്രം എന്ന സിനിമയുടെ തിരക്കഥാകൃത്താണ് സുനിൽ പരമേശ്വരൻ. ഡിഎൻഎ ന്യൂസ് മലയാളത്തിൽ സംസാരിക്കവെയാണ് പരാമർശം. പൃഥ്വിരാജെന്ന നടനെയും സംവിധായകനെയും നമുക്ക് ആവശ്യമുണ്ട്. മറ്റ് ഭാഷകളിലല്ല പൃഥ്വിരാജ് ശ്രദ്ധിക്കപ്പെടേണ്ടത്. മലയാളത്തിന് പ്രിയപ്പെട്ട സുകുമാരന്റെയും മല്ലിക ചേച്ചിയുടെയും മകനാണ്. നല്ല സിനിമകൾ ചെയ്യണം. തന്റെ ആശയങ്ങളൊക്കെ മാറ്റി വെക്കണം.

Sunil Parameswaran  Prithviraj  Supriya Menon

പ്രേക്ഷകർക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങളും സിനിമയുമായി പൃഥ്വിരാജ് മലയാള സിനിമയിലേക്ക് ശക്തനായി തിരിച്ച് വരണം. അനന്തഭദ്രത്തിലെ പൃഥ്വിരാജ് അഭിനയിച്ച ചില ഭാ​ഗങ്ങൾ ഞാനിടയ്ക്ക് നോക്കും. മികച്ച നടനാണ്. എന്തൊരു ബുദ്ധിയും ഓർമശക്തിയുമാണ്. അഹങ്കാരം പിന്നെ അച്ഛനുമുണ്ടായിരുന്നു. നമുക്കെല്ലാവർക്കുമുണ്ട്. കുറച്ച് അഹങ്കാരം എല്ലാവർക്കും വേണം. അതിലൊന്നും കുറ്റപ്പെടുത്താൻ പറ്റില്ല.

പൃഥ്വിരാജിന്റെ ​ഗ്രഹനില മുഴുവൻ എനിക്ക് കിട്ടിയില്ല. പാർട്ണർഷിപ്പ് ബിസിനസ് കൊണ്ട് പൃഥ്വിരാജിന് ദോഷമുണ്ടാകാൻ സാധ്യതയുണ്ട്. പങ്കാളിത്ത ബിസിനസ് പൃഥ്വിരാജിന് പറഞ്ഞിട്ടുള്ളതല്ല. പങ്കാളിത്തത്തിൽ സിനിമയും പറ്റില്ല. ഇനി അദ്ദേഹത്തിന്റെ ഭാര്യക്കത് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അനന്തഭദ്രത്തിന്റെ സമയത്ത് ഞാൻ വെറുതെ എഴുതി വെച്ചതാണ് പൃഥ്വിരാജിന്റെ ​ഗ്ര​ഹനില. അത് ഞാനെടുത്ത് നോക്കി.

മൂന്ന് വർഷവും ഒമ്പത് മാസവുമായി പൃഥ്വിരാജിന് ദോഷം സമയമായിരുന്നു. അതികഠിനമായ പൂർവജന്മ ദോഷങ്ങളുണ്ടായിരുന്നു. ഭാര്യയുടെ ജനനതിയതി എനിക്ക് കിട്ടിയില്ല. അമ്മ ചെയ്യുന്ന ദോഷപരിഹാരങ്ങളെക്കൊണ്ട് ദോഷങ്ങൾ ചെറുതായി കഴിഞ്ഞ് പോയി. അല്ലെങ്കിൽ, നല്ല അപകടമുണ്ടാകുന്ന, അം​ഗവെെകല്യമുണ്ടാകുന്ന കാലമായിരുന്നു അത്. അതിൽ നിന്നൊക്കെ പൃഥ്വിരാജ് രക്ഷപ്പെട്ടു. ഏപ്രിൽ 14ാം തിയതി മുതൽ നല്ല മാറ്റം വരും. പിന്നെ രാജയോ​ഗമാണെന്നും സുനിൽ പരമേശ്വരൻ പറയുന്നു. ഭാര്യയെ പങ്കാളിയാക്കാം, മറ്റൊരാളെയും ബിസിനസിലും സിനിമയിലും പങ്കാളിയാക്കരുതെന്നും സുനിൽ പരമേശ്വരൻ പറയുന്നു.

വിലായത്ത് ബുദ്ധയാണ് മലയാളത്തിൽ പൃഥ്വിരാജിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് നേരെ ആസൂത്രിത സെെബർ ആക്രമണം നടക്കുന്നുണ്ടെന്ന ആരോപണം വന്നിരുന്നു. പൃഥ്വിരാജ് ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച സിനിമയായിരുന്നു എമ്പുരാൻ. വൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം. എന്നാൽ വിവാദങ്ങളിലേക്കാണ് എമ്പുരാൻ ചെന്ന് പെട്ടത്. വിവാ​ദം കടുത്തത്തോടെ ചില സീനുകൾ മാറ്റി.

More from Filmibeat

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X