മഞ്ജു വാര്യരുള്ള കാലത്ത് ദിലീപിന്റെ വീട്ടിൽ പോയി, കാവ്യ നല്ല കുട്ടി; സമ്പാദ്യങ്ങളിൽ നല്ല ശതമാനം പോയി: സുനിൽ

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെ ന്യൂസ് ചാനലുകളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകളാണ് നടക്കുന്നത്. കേസിലെ എട്ടാം പ്രതി ദിലീപ് കുറ്റക്കാരനാണോ നിരപരാധിയാണോ എന്നതിൽ കോടതി എന്ത് പറയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. താനല്ല നടിയെ ആക്രമിക്കാനും പീഡന ദൃശ്യങ്ങൾ പകർത്താനും ക്വട്ടേഷൻ നൽകിയതെന്ന് ദിലീപ് വാദിക്കുന്നു. എന്നാൽ മുഖ്യപ്രതി പൾസർ സുനി ദിലീപിനെതിരെയാണ് മൊഴി നൽകിയത്.

എട്ടര വർഷം നീണ്ട കേസിനൊടുവിലാണ് വിധി വരുന്നത്. ദിലീപിനെക്കുറിച്ച് നോവലിസ്റ്റും സംവിധായകനുമായിരുന്ന സുനിൽ പരമേശ്വരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദിലീപിന്റെ ഉള്ളിൽ നന്മയുണ്ടായിരുന്നു എന്നാണ് സുനിൽ പരമേശ്വരൻ പറയുന്നത്. ഡിഎൻഎ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

Dileep

ദിലീപിന് എവിടെയോ ഒരു നന്മയുണ്ടായിരുന്നു. ഇതിൽ പെട്ടു. ദെെവം എല്ലാ സൗഭാ​ഗ്യങ്ങളും ദിലീപിന് നൽകി. ഒന്നുമില്ലാതെ മിമിക്രിയും കളിച്ച് നടന്ന ​ഗോപാലകൃഷ്ണനായിരുന്നു. മഞ്ജു വാര്യരുള്ള കാലത്ത് ഞാൻ വീട്ടിൽ പോയിട്ടുണ്ട്. കാവ്യ മാധവനും നല്ല കുട്ടിയാണ്. ഒരു കാലത്ത് ഞാനുമായി നല്ല സൗഹൃദമുണ്ടായിരുന്നു. എന്റെ വീട്ടിൽ പണ്ട് വന്നിട്ടുമുണ്ട്. അവർക്ക് ഇങ്ങനെയൊക്കെയുള്ള ദുരിതം വന്നു. എന്തായാലും ഒരു പ്രശ്നത്തിൽ നമ്മൾ പെട്ടാൽ അതിൽ നിന്ന് ഊരാൻ വലിയ പ്രയാസമാണ്. നമ്മൾ പുറത്ത് വരണമെങ്കിൽ ദെെവം വിചാരിക്കണം.

വളരെ ഇന്നസെന്റായ മുഖമുണ്ടായിരുന്നു ദിലീപിന്. അദ്ദേഹത്തിന്റെ ഈ അവസ്ഥ. ശരിയാണെങ്കിലും തെറ്റാണെങ്കിലും അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ച് കഴിഞ്ഞു. ശരിയാണെങ്കിലും തെറ്റാണെങ്കിലും. വിശ്വസിച്ചവരാൽ വഞ്ചിക്കപ്പെടുകയും വിശ്വാസ വഞ്ചനയിൽ പെട്ട് ഉണ്ടാക്കിയ സമ്പാദ്യങ്ങളിൽ നല്ല ശതമാനം പോകുകയും ചെയ്ത ആളാണ് ദിലീപ് എന്നും സുനിൽ പരമേശ്വരൻ പറയുന്നു.

Dileep  Manju Warrier  Kavya

നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണം വന്ന ശേഷം ദിലീപിന്റെ കരിയറിൽ വലിയ ഇടിവ് വന്നിരുന്നു. തുടരെ പരാജയങ്ങൾ നേരിട്ട നടന്റെ താരമൂല്യം ഇടിഞ്ഞു. കേസിൽ നിരപരാധിയാണെന്ന് കോടതി പറഞ്ഞാൽ ദിലീപ് കരിയറിൽ ശക്തമായ തിരിച്ച് വരവ് നടത്താനും സാധ്യതയുണ്ട്. ദിലീപും ആ​ദ്യ ഭാര്യ മഞ്ജു വാര്യരും 2015 ലാണ് വിവാഹമോചിതരായത്. 2017 ൽ നടൻ കാവ്യ മാധവനെ വിവാഹം ചെയ്തു. മഞ്ജുവിനെ വിവാഹം ചെയ്യുന്ന സമയത്ത് കരിയറിൽ വലിയ താരമല്ല ദിലീപ്. പിന്നീട് ദിലീപ് ജനപ്രിയ നായകനായി വളർന്നു. മഞ്ജു വീട്ടമ്മയായി കരിയറിൽ നിന്ന് മാറി നിന്നു. ദിലീപുമായി അകന്ന ശേഷമാണ് മഞ്ജു അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നത്. ദിലീപിനെ വിവാഹം ചെയ്ത ശേഷം കാവ്യ മാധവൻ അഭിനയ രം​ഗം വിട്ടു. ദിലീപും കാവ്യ മാധവനും ഒരുകാലത്തെ ഹിറ്റ് ഓൺസ്ക്രീൻ ജോഡിയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X