പൃഥ്വിരാജ് ചിന്തിക്കണം, മക്കളെക്കുറിച്ച് അച്ഛൻ സുകുമാരൻ പറഞ്ഞത്: സുനിൽ പരമേശ്വരൻ
നടൻ പൃഥ്വിരാജിനെതിരെ ആസൂത്രിത നീക്കങ്ങൾ സിനിമാ രംഗത്ത് നടക്കുന്നുണ്ടെന്ന് കഴിഞ്‍ ദിവസമാണ് നടന്റെ അമ്മ മല്ലിക സുകുമാരൻ പറഞ്ഞത്. എമ്പുരാൻ സിനിമയ്ക്ക് ശേഷം പൃഥ്വിരാജിന് നേരെ വ്യാപകമായി സെെബർ ആക്രമണം നടക്കുന്നുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് സുനിൽ പരമേശ്വരൻ. പൃഥ്വിരാജ് നായകനായ അനന്തഭദ്രം എന്ന സിനിമയുടെ കഥയെഴുതിയത് ഇദ്ദേഹമാണ്. ഡിഎൻഎ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുനിൽ പരമേശ്വരൻ.
പൃഥ്വിരാജിന്റെ പരാജയം ആഘോഷമാക്കി മാറ്റേണ്ടതല്ല, പൃഥ്വിരാജ് വിജയിക്കേണ്ട ചെറുപ്പക്കാരനാണ്. പൃഥ്വിരാജ് എന്റെ ഒരു കഥാപാത്രത്തിന് ജീവൻ നൽകിയ ആളാണ്. പൃഥ്വിരാജിന്റെ കാഴ്ചപ്പാടുകളുണ്ട്. പക്ഷെ എവിടെയാണ് എനിക്ക് തെറ്റ് പറ്റുന്നതെന്ന് പൃഥ്വിരാജ് ചിന്തിക്കണം. ഏത് ചിന്താധാരകൾക്കാണ് തെറ്റ് പറ്റുന്നത്, ഏത് ചിന്തയിലൂടെയാണ് ഞാൻ യാത്ര ചെയ്യേണ്ടത് എന്ന് പൃഥ്വിരാജ് ചിന്തിക്കേണ്ട സമയമായി. തകർന്ന് വീഴുന്നതിൽ നിന്നും ഉയരണം.

ലൂസിഫർ പോലുള്ള സിനിമകളോട് പൊരുത്തപ്പെടാനാകാത്തവരുണ്ട്. ഒരാൾക്ക് വേണ്ടിയല്ല സിനിമ. എല്ലാവർക്കും വേണ്ടിയാണ്. പൃഥ്വിരാജിന്റെ സമയം അവസാനിച്ചു എന്നൊരാൾ എന്നോട് പറഞ്ഞു. പക്ഷെ അങ്ങനെ അവസാനിപ്പിക്കാനൊന്നും പറ്റില്ല. അദ്ദേഹത്തിന്റെ ചിന്തകൾക്ക് ചില വിഷയങ്ങളുണ്ട്. അത് ലൂസിഫർ കണ്ടപ്പോൾ എനിക്ക് തോന്നിയതാണെന്നും സുനിൽ പരമേശ്വരൻ പറയുന്നു. സുകുമാരനെ എനിക്കറിയാം. ഞാൻ സിനിമയിൽ നിന്നും ഔട്ടായാലും എന്റെ രണ്ട് മക്കളുണ്ട്, അവർ സിനിമയിൽ നിൽക്കും എന്ന് സുകുമാരൻ പറഞ്ഞിരുന്നെന്നും സുനിൽ പരമേശ്വരൻ പറയുന്നു.


Click it and Unblock the Notifications











