വലിയ ബുദ്ധിമുട്ടുണ്ടാക്കും, സമാധാനമില്ലാത്ത ജീവിതം, അയ്യപ്പൻ വെറുതെ വിടുമോ; ജയറാം പെട്ടു: സുനിൽ പരമേശ്വരൻ
ശബരിമലയിലെ സ്വർണപാളി വീട്ടിലെത്തിച്ച് പൂജിച്ചതിൽ നടൻ ജയറാമിനെതിരെ വിമർശനവുമായി ഫിലിം മേക്കർ സുനിൽ പരമേശ്വരൻ. ജയറാം ചെയ്തത് തെറ്റാണെന്നും വീട്ടിലേക്ക് സ്വർണപാളി കൊണ്ട് വരുമ്പോൾ ആലോചിക്കേണ്ടിയിരുന്നെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു. ഡിഎൻഎ ന്യൂസ് മലയാളത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ജീവിതത്തിലും അല്ലാതെയും നിങ്ങൾ നല്ല നടനാണ്. ഇത് ഇളക്കിക്കൊണ്ട് പോകുന്ന വഴിയിൽ തമിഴ്നാട്ടിലെ കുറേ നടൻമാരെയും വിളിച്ച് ഉണ്ണികൃഷ്ണനെക്കൊണ്ട് പൂജയും നടത്തി ഭസ്മവും ഇട്ടാൽ എന്ത് പുണ്യമാണ് ലഭിക്കാൻ പോകുന്നത്. തന്ത്രങ്ങളറിയാവുന്ന കുലത്തിൽ ജനിച്ചതല്ലേ. ശരിക്ക് പറഞ്ഞാൽ ജയറാമിനെ പ്രതിയാക്കേണ്ടതാണ്. സാക്ഷിയല്ല ആക്കേണ്ടത്. ഇങ്ങനെ കൊണ്ട് നടക്കാനുള്ളതല്ലല്ലോ ഇത്. അന്വേഷിക്കേണ്ടേ, ഇവിടെ വേണ്ട, ഇത് ഇവിടെ വെച്ച് പൂജിക്കാനുള്ളതല്ല എന്ന് പറയണമായിരുന്നു. നിങ്ങൾ 500 രൂപയെങ്ങാൻ കൊടുത്തു എന്നാണ് പറയുന്നത്.

എത്ര കോടി കൊടുത്തിട്ടുണ്ടെന്നും എത്ര വരുമാനമുണ്ടാക്കിയെന്നും എത്ര ദക്ഷിണ കിട്ടിയിട്ടുണ്ടെന്നും ഇവിടത്തെ ആൾക്കാർക്ക് മനസിലാവില്ലെന്നാണോ. വലിയ ബുദ്ധിമുട്ടുണ്ടാക്കും. ജീവതത്തിന്റെ യൗവനാവസ്ഥ കഴിഞ്ഞ് നിൽക്കുന്നു. മക്കളൊക്കെ വലുതായി. ഇപ്പോൾ അത്യാവശ്യം സിനിമയൊക്കെയുണ്ട്. ഇതെല്ലാം മറന്ന് ഇതുപോലുള്ള ആൾക്കാരെ വീട്ടിൽ വിളിച്ച് കൊണ്ട് വന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാമായിരുന്നോ.
ക്ഷേത്രം പോലെ അവിടെ ഉണ്ടാക്കി വെച്ചേക്കുവല്ലേ. ജയറാം അനുഭവിക്കുന്ന മാനസിക സംഘർഷമുണ്ട്. സംഭവിച്ച് പോയതിൽ ദുഖം കാണും. കലാകാരനല്ലേ എന്തൊക്കെയാണെങ്കിലും ദുർബല മനസൊക്കെ കാണും. ഭക്തിക്കിടയിലേക്ക് കടന്ന് വരുന്നവരെ സൂക്ഷിക്കണം. എന്നോട് പലരും സ്വാമീ, രക്ഷിക്കണം എന്ന് പറഞ്ഞ് വരും. എങ്ങനെ രക്ഷിക്കാൻ. എനിക്ക് തന്നെ രക്ഷയില്ല. പല കാര്യങ്ങൾക്കും എനിക്ക് പരിഹാരമില്ല. എന്നാൽ പിന്നെ എനിക്കിതങ്ങ് ചെയ്താൽ പോരെ. മനുഷ്യനാണെങ്കിൽ ദുഖ ദുരിതങ്ങളിലൂടെ ജീവിച്ചേ പറ്റൂ.

താന്ത്രിക കർമങ്ങളൊക്കെ ചെയ്ത് ഒരു പരിധി വരെ മാറ്റമുണ്ടാകാം എന്നേ പറയാനാകൂയെന്നും സുനിൽ പരമേശ്വരൻ പറയുന്നു. ദെെവത്തിന്റെ മുതൽ വന്നു, അപ്പോൾ എനിക്ക് കുറേ പുണ്യം കിട്ടുമെന്ന് കരുതി ഇതിലേക്ക് എടുത്ത് ചാടി. എല്ലാം പോയി. മാനസിക സംഘർഷമാണ് ഞാൻ പറയുന്നത്. സമാധാനമില്ലാത്ത ജീവിതത്തിലേക്ക് ചെന്ന് ചാടിപ്പോയി. ഇതിൽ നിന്ന് കര കയറാൻ എളുപ്പമാണോ. മനുഷ്യൻ ചെന്ന് പെട്ട അവസ്ഥയിൽ നിന്ന് കര കയറണമെങ്കിൽ മനസിന്റെ ശുദ്ധിയാണ് പ്രധാനമെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു. അയ്യപ്പൻ വെറുതെ വിടുമോ. ജയറാം പെട്ടു എന്നാണ് തനിക്ക് തോന്നുന്നതെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു.


Click it and Unblock the Notifications











