മോഹന്‍ലാലിനെ കടത്തിവെട്ടി ബോളിവുഡ് താരം സുനില്‍ ഷെട്ടി! മരക്കാരിലെ കിടിലന്‍ ലുക്കുമായി താരം!!

ബിഗ് ബജറ്റിലൊരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഇതിനകം പ്രേക്ഷകര്‍ക്ക് ആകാംഷ നല്‍കിയിരിക്കുകയാണ്. താരരാജാക്കന്മാരും അവരുടെ പുത്രി പുത്രന്മാരടക്കം വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറം ചിത്രത്തില്‍ നിന്നും താരങ്ങളുടെ ഫോട്ടോസും വീഡിയോസും പുറത്ത് വരാറുണ്ട്.

ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകളായിരുന്നു ലഭിച്ചത്. ഫാന്‍സി ഡ്രസ്സിന് പോവുകയാണോ എന്ന് ചോദിച്ചവരുമുണ്ടായിരുന്നു. ഇപ്പോഴിതാ നടന്‍ സുനില്‍ ഷെട്ടിയുടെ ഫസ്റ്റ് ലുക്ക് താരം തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന ചിത്രങ്ങള്‍ അതിവേഗം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 സുനില്‍ ഷെട്ടിയുടെ ലുക്ക്

സുനില്‍ ഷെട്ടിയുടെ ലുക്ക്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ സുനില്‍ ഷെട്ടിയുടെ ലുക്ക് പുറത്ത്. മുടി നീട്ടി പടച്ചട്ട അണിഞ്ഞ് നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് പുറത്ത് വന്നത്. ഫേസ്ബുക്കിലൂടെ സുനില്‍ തന്നെയായിരുന്നു മരക്കാരിലെ തന്റെ ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചത്. ചിത്രത്തില്‍ ഒരു യോദ്ധാവായിട്ടാണ് 57 വയസുകാരനായ സുനില്‍ ഷെട്ടി അഭിനയിക്കുന്നത്. ട്രോയ് എന്ന ഹോളിവുഡ് ചിത്രത്തിലെ വേഷവിതാനങ്ങളുമായി സുനില്‍ ഷെട്ടിയുടെ ലുക്കിന് സാമ്യമുണ്ടെന്നാണ് ചിലരുടെ കണ്ടെത്തല്‍. ചിലര്‍ മോഹന്‍ലാലിനെ കടത്തിവെട്ടുന്ന ലുക്കാണെന്നും അഭിപ്രായപ്പെടുന്നു.

 പ്രിയദര്‍ശന്റെ സിനിമകളിലൂടെ...

പ്രിയദര്‍ശന്റെ സിനിമകളിലൂടെ...

ആക്ഷന്‍ നായകനായി ശ്രദ്ധിക്കപ്പെട്ട സുനില്‍ ഷെട്ടിയ്ക്ക് കരിയറില്‍ ബ്രേക്ക് നല്‍കിയ സിനിമയായ ഹേര ഫേരി സംവിധാനം ചെയ്തത് പ്രിയദര്‍ശനായിരുന്നു. മലയാള സിനിമയായ റാംജിറാവു സ്പീക്കിംഗിന്റെ ഹിന്ദി റീമേക്കായ ഈ ചിത്രം സുനിലിന്റെ പ്രതിഛായ തന്നെ മാറ്റിയിരുന്നു. പിന്നീടും പ്രിയദര്‍ശന്റെ സിനിമകളില്‍ സുനില്‍ ഷെട്ടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ മോഹന്‍ലാലും മുകേഷും തകര്‍ത്തഭിനയിച്ച കാക്കകുയില്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ദേ ദനാ ദന്‍ എന്ന ചിത്രത്തിലായിരുന്നു പ്രിയദര്‍ശനും സുനിലും അവസാനമായി ഒന്നിച്ചത്. ശേഷം പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മരക്കാരിലൂടെ ഒന്നിക്കുന്നത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ കഥയുമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രംത്തിന് നൂറ് കോടിയോളം മുതല്‍ മുടക്ക് വരുമെന്നാണ് പ്രിയദര്‍ശന്‍ നേരത്തെ പറയുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ ഒന്നിന് ഹൈദരബാഗിലെ റാമോജി ഫിലിം സിറ്റിയില്‍ നിന്നുമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇതിന് പിന്നാലെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു.

 മാസായി പ്രണവ് മോഹന്‍ലാല്‍

മാസായി പ്രണവ് മോഹന്‍ലാല്‍

ആദിയിലൂടെ വീണ്ടും സിനിമയിലേക്ക് എത്തിയ താരപുത്രന്‍ പ്രണവ് മോഹന്‍ലാലും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവാണെന്നാണ് സൂചന. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ സിനിമയിലെ പ്രണവിന്റെ ലുക്കും പുറത്ത് വന്നിരുന്നു. മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ഭംഗി പ്രണവിന്റെ ലുക്കിനാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. അച്ഛനും മകനും വീണ്ടുമൊന്നിച്ച് അഭിനയിക്കുന്നതിനാല്‍ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.

  താരസമ്പന്നമാണ്

താരസമ്പന്നമാണ്

മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമായി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, പ്രഭു, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, എന്നീ മൂന്ന് താരപുത്രന്‍ പുത്രിമാര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഇവരെ കൂടാതെ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡ്, ചൈന, ബ്രിട്ടീഷ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

 അണിയറ വിശേഷങ്ങള്‍

അണിയറ വിശേഷങ്ങള്‍

സിനിമയുടെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കായി അണിയറയിലുള്ളത് വമ്പന്‍ ടീമുകളാണ്. കാലാപാനിയുടെ പിന്നണിയിലുണ്ടായിരുന്നവര്‍ മരക്കാരിലൂടെ വീണ്ടും ഒന്നിക്കുമെന്ന് അഭിമുഖങ്ങളില്‍ പ്രിയദര്‍ശന്‍ തന്നെ വ്യക്തമാക്കിയിരുന്നു. സിനിമയിലെ 75 ശതമാനത്തോളം കടലില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ്. ഇത് ചിത്രീകരിക്കുന്നത് രാമോജി റാവു ഫിലിം സിറ്റിയിലാണ്. ബാക്കിയുള്ളത് ഊട്ടി, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X