സണ്ണി ലിയോണിനോട് ഭര്‍ത്താവായ ഡാനിയേല്‍ പ്രണയം പറഞ്ഞതിങ്ങനെ! പഴയ കഥ വീണ്ടും പ്രചരിക്കുന്നു

നടി സണ്ണി ലിയോണ്‍ തന്റെ 39-ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഇന്ന്. ഇന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറയെ സണ്ണിയെ കുറിച്ചിട്ടുള്ള പോസ്റ്റുകളായിരുന്നു. പോണ്‍ സിനിമകളില്‍ അഭിനയിച്ചിരുന്നതിനാല്‍ വിമര്‍ശകരും കുറവല്ല. എന്നാല്‍ കൂടുതല്‍ ആളുകള്‍ക്കും സണ്ണിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചും മറ്റുമെല്ലാമാണ് പറയാനുള്ളത്.

കൂട്ടത്തില്‍ ഭര്‍ത്താവായ ഡാനിയല്‍ വെബ്ബറിനെ കുറിച്ചും അദ്ദേഹത്തിന് മുന്‍പ് സണ്ണിയ്ക്കുണ്ടായിരുന്ന പ്രണയബന്ധങ്ങളെ കുറിച്ചുമെല്ലാം റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മാസങ്ങളോളം പുറകേ നടന്നതിന് ശേഷമായിരുന്നു ഡാനിയേലിന്റെ ഇഷ്ടം നടി അംഗീകരിക്കുന്നതെന്നാണ് അറിയുന്നത്.

 സണ്ണി ലിയോണിന്റെ പ്രണയങ്ങള്‍

ഇത് വലിയ വിജയമായതോടെ വിവാഹം കഴിക്കാനും ഇവര്‍ തീരുമാനിച്ചു. 2007 ല്‍ വിവാഹനിശ്ചയം നടത്തി. എന്നാല്‍ 2008 ല്‍ വേര്‍പിരിയുകയും ചെയ്തു. സണ്ണിയുടെ വീഡിയോസ് പ്രതിശ്രുത വരനായിരുന്ന മാറ്റ് ഓണ്‍ലൈനിലൂടെ വില്‍ക്കുകയും ഒരുപാട് പണം സമ്പാദിക്കുകയും ചെയ്തിരുന്നു. ആ ബന്ധം തകരാന്‍ കാരണം ഇതാണെന്നായിരുന്നു പ്രചരിച്ചിരുന്നത്. അത് മാത്രമല്ല ഡാനിയല്‍ വെബ്ബറിന് മുന്‍പ് മറ്റൊരാളുമായിട്ടും സണ്ണിയ്ക്ക് പ്രണയമുണ്ടായിരുന്നു. സ്റ്റാന്‍ഡ് അപ് കോമേഡിയനായ റസ്സല്‍ പീറ്റേഴ്‌സ് ആയിരുന്നു ആ കാമുകന്‍. ഇരുവരും ഉറ്റ സുഹൃത്തുക്കളുമായിരുന്നു. പിന്നീട് പ്രണയത്തിലായി. ആ പ്രണയം ഇല്ലാതെ ആയെങ്കിലും സൗഹൃദം ഇപ്പോഴും സൂക്ഷിക്കുകയാണ് താരങ്ങള്‍.

 സണ്ണി ലിയോണിന്റെ പ്രണയങ്ങള്‍

അതിന് ശേഷമായിരുന്നു സണ്ണിയും ഡാനിയലും ഇഷ്ടത്തിലാവുന്നത്. സണ്ണിയ്ക്ക് വേണ്ടി അദ്ദേഹം കുക്ക് ചെയ്തിരുന്നു. അവരെ ചിരിപ്പിക്കുന്നതിന് വേണ്ടി ഗിത്താര്‍ വായിക്കുകയും മറ്റും ചെയ്തിരുന്നു. ലാസ് വെഗാസ് എന്ന സ്ഥലത്ത് വെച്ചായിരുന്നു ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഡാനിയലിന് സണ്ണിയോട് ഇഷ്ടം തോന്നിയിരുന്നു. ഇരുവരും അവരുടെ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു. അവിടുന്ന് ഡാനിയല്‍ സണ്ണിയുടെ അടുത്ത് ചെല്ലുകയും തന്റെ ഇഷ്ടം പങ്കുവെക്കുകയും ചെയ്തു.

 സണ്ണി ലിയോണിന്റെ പ്രണയങ്ങള്‍

എന്നാല്‍ സണ്ണി അത് നിരസിക്കുകയായിരുന്നു. അതൊന്നും ഡാനിയലിനെ നിരാശനാക്കിയില്ല. നിരന്തരം സണ്ണിയ്ക്ക് ഇമെയിലുകളും പൂക്കളുമെല്ലാം ഡാനിയേല്‍ അയച്ചിരുന്നു. ആ സമയത്ത് പ്രണയം പരാജയപ്പെട്ടതിന്റെയും അമ്മ മരിച്ചതിന്റെ വിഷമത്തിലായിരുന്നു നടി. ഡാനയില്‍ രണ്ട് മാസത്തോളം സണ്ണിയുടെ പിറകേ നടന്നതിന് ശേഷമായിരുന്നു അവര്‍ ഡേറ്റിങ്ങിന് തയ്യാറാണെന്ന് അറിയിക്കുന്നത്.

 സണ്ണി ലിയോണിന്റെ പ്രണയങ്ങള്‍

ഒരിക്കല്‍ ഭക്ഷണം കഴിക്കാനായി ഡാനിയല്‍ വിളിച്ചിട്ട് പോയ സണ്ണി ഒരുപാട് വൈകിയാണ് അവിടെ എത്തിയത്. അദ്ദേഹം ഒരു മനുഷ്യന്‍ ആയതിനാല്‍ സ്വാഭാവികമായും അദ്ദേഹം ദേഷ്യപെടും എന്ന മുന്‍വിധിയോടെയാണ് അദ്ദേഹം ഇരിക്കുന്ന ടേബിളില്‍ സണ്ണി അവിടെ പോയി ഇരുന്നത്. എന്നാല്‍ ഡാനിയല്‍ വെബ്ബര്‍ എന്ന ആ മനുഷ്യന്‍ വളരെ കൂള്‍ ആയാണ് അവളോട് പെരുമാറിയത്. അത് അവളെ ഭയങ്കരമായി അയാളുമായി അടുപ്പിച്ചു. ഇതൊക്കെയാണ് അവരെ ഡാനിയേലുമായി അടുപ്പിച്ചത്.

സണ്ണി ലിയോണിന്റെ പ്രണയങ്ങള്‍

ഡാനിയലിന്റെ സ്വഭാവം ആയിരുന്നു സണ്ണിയെ പ്രണയത്തിലാക്കിയത്. ഒപ്പം ജീവിക്കാന്‍ തീരുമാനം എടുത്തപ്പോള്‍ ഡാനിയല്‍ അവശ്യപെട്ടത് ഇനി അശ്ലീല സിനിമയില്‍ അഭിനയിക്കരുതെന്നായിരുന്നു. സണ്ണി ഒക്കെ പറഞ്ഞെങ്കിലും മൂന്നു വര്‍ഷത്തേക്ക് ഉള്ള പല കരാറും നേരത്തെ ഒപ്പിട്ടു കഴിഞ്ഞിരുന്നു അതിനാല്‍ തന്നെ ബാക്കി ഉള്ള വിഡിയോയില്‍ വെബ്ബര്‍ വേഷം ഇട്ടു. അതുവരെ അശ്ലീല വീഡിയോ അഭിനയിക്കാത്ത വെബ്ബര്‍ സണ്ണിക്ക് വേണ്ടി ചെയ്തു പിന്നീട് കരാര്‍ മുഴുവന്‍ കഴിഞ്ഞപ്പോള്‍ സണ്ണി പൂര്‍ണമായും പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും പിന്‍വാങ്ങി എന്നുമാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X