മക്കളെ രക്ഷിക്കാനുള്ള അവസരം ഞങ്ങൾക്ക്, ഇപ്പോൾ അവർ സുരക്ഷിതർ, സണ്ണി ലിയോൺ ഇന്ത്യ വിട്ടു
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിനിമ ഷൂട്ടിങ്ങ് ഉൾപ്പെടെ നിർത്തിവെച്ചിരുന്നു. തുടർന്ന് താരങ്ങൾ സ്വയം ക്വാറന്റൈനിലേയ്ക്ക് പോകുകയായിരുന്നു. രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം സണ്ണി ലിയോൺ. ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം സണ്ണി ഇപ്പോൾ അമേരിക്കയിലാണ്. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മാതൃദിന ആശംസകൾ നേർന്നു കൊണ്ടു പങ്കുവെച്ച പോസ്റ്റിലാണ് കുടുംബസമേതം ഇന്ത്യ വിട്ട കാര്യം പങ്കുവെച്ചത്.

മൂന്ന് മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സണ്ണി മാത്യദിനാശംസകൾ നേർന്നത്. ലോകത്തുള്ള എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. ജീവിതത്തിലേക്ക് കുഞ്ഞുങ്ങൾ വരുന്നതോടെ നമ്മുടെ പ്രഥമ പരിഗണന അവരായി മാറും, സ്വന്തം കാര്യങ്ങൾ പുറകിലേക്ക് മാറും- സണ്ണി കുറിച്ചു.
അപകടകാരിയായ അദൃശ്യ കൊലയാളി വൈറസിൽ നിന്ന് ഞങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള അവസരം എനിക്കും ഡാനിയേലിനും ലഭിച്ചു. ഞങ്ങൾ അവരെ ലോസ് ആഞ്ചലസിലുള്ള വീട്ടിലും പിന്നീട് രഹസ്യ പൂന്തോട്ടത്തിലും എത്തിച്ചു. എന്റെ അമ്മയും ഞാൻ ഇതു തന്നെ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകുക, ഞാൻ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. മാത്യ ദിനാശംസകൾ സണ്ണി ലിയോൺ കുറിച്ചു. മക്കളായ നിഷയ്ക്കും, അഷറിനും നോഹയ്ക്കും ഒപ്പം പൂന്തോട്ടത്തിൽ ഇരിക്കുന്ന ചിത്രമായിരുന്നു സണ്ണി പങ്കുവെച്ചത്.
സണ്ണിയ്ക്ക് പിന്നാലെ ഭർത്താവ് ഡാനിയൽ വെബ്ബറും ലോസ് ആഞ്ചൽസിലെ വീട്ടിൽ നിന്നുമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. ക്വാറന്റൈൻ പാർട്ട് 2. ഇപ്പോൾ അത്ര മോശമല്ല എന്ന് കുറിച്ചു കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്. നിരവധി പേർ ഇവരോട് വിശേഷങ്ങൾ ആരാഞ്ഞ് രംഗത്തെത്തുണ്ട്. രണ്ട് ദിവസം മുമ്പ് മുംബൈയിലെ വസതിയിൽ നിന്നുള്ള വീഡിയോ താരം പങ്കുവെച്ചിരുന്നു. എന്നാൽ ഇവർ എപ്പോഴാണ് ഇന്ത്യ വിട്ടത് എന്ന് വ്യക്തമാല്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ ലോക്ക്ഡൗൺ കാലത്ത് കൂടുതൽ സജീവമായിരുന്നു വീട്ടിൽ നിന്നുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും ഇവർ പങ്കുവെച്ചിരുന്നു. ലോക്ക് ഡൗൺ കാലം മക്കൾക്കൊപ്പം ആഘോഷമാക്കുകയാണ് താര ദമ്പതികൾ.


Click it and Unblock the Notifications