മികച്ച നടനായി മോഹന്‍ലാല്‍! മികച്ച നടി മഞ്ജു വാര്യര്‍, വനിതാ ഫിലിം അവാര്‍ഡ്‌സില്‍ സണ്ണി ലിയോണും!!

ഇന്ത്യന്‍ സിനിമയുടെ ഹോട്ട് സുന്ദരിയായ സണ്ണി ലിയോണിനെ കുറിച്ചുള്ള ഓരോ വാര്‍ത്തയും കേരളത്തില്‍ വലിയ അലയൊളികളാണ് സൃഷ്ടിക്കാറുള്ളത്. കേരളത്തില്‍ വലിയൊരു വിഭാഗം ആളുകളും സണ്ണിയെ ആരാധിക്കുന്നവരാണ്. മലയാള സിനിമയിലേക്ക് സണ്ണി ലിയോണ്‍ എത്തുന്നതിന് വേണ്ടി നീണ്ട കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ രംഗീല എന്ന ചിത്രത്തിലൂടെ സണ്ണി മലായളത്തില്‍ അഭിനയിക്കാനെത്തി.

ഉടന്‍ മലയാളത്തില്‍ നടക്കാന്‍ പോവുന്ന ഒരു അവാര്‍ഡ് വേദിയിലും സണ്ണിയുടെ സാന്നിധ്യമുണ്ടാവും. വനിതാ ഫിലിം അവാര്‍ഡ്‌സ് 2019 ലാണ് കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി സണ്ണി ലിയോണ്‍ എത്തുന്നത്. മലയാളത്തിന്റെ താരരാജാക്കന്മാരും യൂത്തന്മാരും അണിനിരക്കുന്ന പുരസ്‌കാര വേദിയില്‍ സണ്ണിയും ശ്രദ്ധേയമായൊരു സാന്നിധ്യമായിരിക്കും. ഷോ യുടെ പ്രമോ വീഡിയോ ഇതിനകം പുറത്ത് വന്നിരുന്നു.

sunny-leone

സണ്ണി ലിയോണിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് രംഗീല. മണിരത്‌നം, സച്ചിന്‍, എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ സന്തോഷ് നായരാണ് രംഗീല സംവിധാനം ചെയ്യുന്നത്. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് രംഗീല നിര്‍മ്മിക്കുന്നത്. സനല്‍ എബ്രഹാമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രസംയോജനം രഞ്ജന്‍ എബ്രഹാം, കലാ സംവിധാനം രാജീവ് കോവിലകം നിര്‍വഹിക്കും. മേക്കപ്പ് പ്രദീപ് രംഗന്‍.

ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ബോളിവുഡ് നടിയായ സാന്ദ്ര ലോപ്പസ് എന്ന കഥാപാത്രത്തെയായിരിക്കും സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. സണ്ണിയ്‌ക്കൊപ്പം മലയാളത്തില്‍ നിന്നും വമ്പന്‍ താരനിരയാണ് രംഗീലയില്‍ അണിനിരക്കുന്നത്. സലിം കുമാര്‍, ധ്രുവന്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, വിജയരാഘവന്‍, രമേഷ് പിഷാരടി, തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X