ജോലി അറിഞ്ഞതോടെ അമ്മ മദ്യപാനത്തിന് അടിമയായി, കാമുകന്റെ ചതി; സണ്ണി ലിയോണിയുടെ ജീവിതം

ഇന്ത്യയില്‍ എവിടെയും സണ്ണി ലിയോണിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. അഡള്‍ട്ട് സിനിമ രംഗത്തിലൂടെയാണ് സണ്ണി ലിയോണിയെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. രാഗിണി എംഎംഎസ് 2, വണ്‍ നൈറ്റ് സ്റ്റാന്‍ഡ്, ജിസം 2, ഓ മൈ ഗോസ്റ്റ് തുടങ്ങി ബോളിവുഡ് ചിത്രങ്ങിളിലും സണ്ണി ലിയോണി അഭിനയിച്ചിട്ടുണ്ട്.

തന്റെ പ്രൊഫഷനില്‍ തന്നെ ഒപ്പമുണ്ടായിരുന്ന ഡാനിയേല്‍ വെബ്ബറിനെയാണ് സണ്ണി ലിയോണി വിവാഹം കഴിച്ചത്. 2017ല്‍ ഒരു പെണ്‍കുഞ്ഞിനെ ഇരുവരും ദത്തെടുത്തിരുന്നു. നിഷ എന്നാണ് മകളുടെ പേര്. ഒരു വര്‍ഷത്തിന് ശേഷം വാടഗ ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ ജീവിതത്തിലേക്ക് സ്വീകരിച്ചു.

sunny leone

ആഷര്‍ സിംഗ് വെബര്‍, നോവ സിംഗ് വെബര്‍ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. ഇന്ന് ജീവിതം ആഘോഷമാക്കുമ്പോഴും സണ്ണിയുടെ മുന്‍പത്തെ വ്യക്തി ജീവിതം അത്ര സുഖകരമായിരുന്നില്ല. കാനഡയില്‍ സെറ്റില്‍ഡായ സിഖ് കുടുംബത്തില്‍ ജനിച്ച സണ്ണിയുടെ ആദ്യത്തെ പേര് കരണ്‍ജിത്ത് കൗര്‍ വോഹ്‌റ എന്നായിരുന്നു.

എന്റര്‍ടൈന്‍മെന്റ് ലോകത്തേക്ക് കടന്നതോടെയാണ് പേര് സണ്ണി ലിയോണീ എന്ന് മാറ്റിയത്. സണ്ണിക്ക് 13 വയസുള്ളപ്പോള്‍ കുടുംബം മിഷിഗണിലേക്കും പിന്നീട് കാലിഫോര്‍ണിയയിലേക്കും താമസം മാറി. ഒരു ഇന്ത്യന്‍ വംശജയായതിനാല്‍ തന്നെ തന്റെ രൂപത്തെ സ്‌കൂളിലെ കുട്ടികള്‍ കളിയാക്കി.

ഇന്ന് എന്റടൈന്‍മെന്റ് മേഖലയെ കിടിലംകൊള്ളിക്കുന്ന നടി ഒരുകാലത്ത് നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ജോലികള്‍ ചെയ്തിരുന്നു. പ്രധാനമായും മോഡലിംഗ് ചെയ്യുന്നതിന് മുമ്പ് നഴ്‌സിംഗ് പഠിച്ച സണ്ണി അക്കാലത്ത് ഒരു ജെര്‍മന്‍ ബേക്കറിയില്‍ വെയ്റ്റ്‌റസ് ആയി ജോലി ചെയ്തിരുന്നു. ഇന്‍കം ടാക്‌സ് കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ 19 വയസുമുതല്‍ തന്നെ അഡള്‍ട്ട് സിനിമാ മേഖലയിലേക്ക് കടന്നതോടെ ആളുകള്‍ തിരിച്ചറിയാനും തുടങ്ങി.

എന്നാല്‍ സണ്ണി ചെയ്യുന്ന പ്രൊഫഷനെക്കുറിച്ച് മനസിലാക്കിയതോടെ അവര്‍ക്ക് സണ്ണിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ നടി തന്റെ അമ്മ മദ്യപാനത്തിന് അടിമപ്പെട്ടതിനെക്കുറിച്ച് പറഞ്ഞിരുന്നു. തന്റെ കരിയര്‍ ഇതാണെന്ന് മനസിലായത് അമ്മയ്ക്ക് വലിയ ഷോക്ക് ആയിരുന്നെന്നും അത് അമ്മയെ മദ്യപാനത്തില്‍ അടിമപ്പെടുന്നതിലേക്ക് നയിച്ചുവെന്നുമായിരുന്നു അന്ന് സണ്ണി ലിയോണി പറഞ്ഞത്.

ഒരു സമയത്ത് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായിരുന്ന റസല്‍ പീറ്റേഴ്‌സുമായി സണ്ണി ഡേറ്റിംഗിലായിരുന്നു. വളരെ കുറച്ച് കാലം മാത്രം നീണ്ടു നിന്ന ബന്ധം അവസാനിച്ചത് റസ്സല്‍ തന്റെ സ്റ്റാന്‍ഡ് അപ് കോമഡി ഷോകളില്‍ ഇവരുടെ ബന്ധത്തെയും തമാശയാക്കി തുടങ്ങിയത് ചോദ്യം ചെയ്തതോടെയാണ്. റസ്സലുമായുള്ള ബന്ധം തന്റെ ജീവിതത്തില്‍ എടുത്ത തെറ്റായിരുന്നെന്ന് പിന്നീട് സണ്ണി ലിയോണി തന്നെ പറഞ്ഞിട്ടുണ്ട്.

sunny leone

ഇടക്കാലത്ത് നടി പ്ലേ ബോയ് എന്റര്‍പ്രൈസസിന്റഎ മാര്‍ക്കറ്റിംഗ് പ്രസിഡന്റഅ മാറ്റ് എറിക്‌സണുമായി വിവാഹ നിശ്ചയം വരെ നടന്നു. എന്നാല്‍ ഇരുവരും 2008ല്‍ ബ്രേക്ക് അപ്പായി. ഇത് നടിയെ വല്ലാതെ നടുക്കിയിരുന്നു. ഡാനിയല്‍ വെബറുമായി വിവാഹത്തിലാവുന്നതിന് മുമ്പ് തനിക്ക് ഒരു എന്‍ഗേജ്‌മെന്റ് നടന്നിരുന്നുവെന്ന് പിന്നീട് സണ്ണി തന്നെ തുടര്‍ന്ന് പറയുകയായിരുന്നു.

എറിക്ക് തന്നെ ചതിക്കുകയായിരുന്നുവെന്നും അയാള്‍ തന്നെ സ്‌നേഹിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞതായും സണ്ണി മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡാനിയല്‍ വെബറിന് ഒറ്റ നോട്ടത്തില്‍ തന്നെ സണ്ണിയെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും അവര്‍ അതിനെ അംഗീകരിച്ചിരുന്നില്ല. പല തവണ ഡാനിയല്‍ സണ്ണിയുടെ പിന്നാലെ നടന്നു. 2009ലാണ് ഡാനിയലും സണ്ണിയും സിഖ് ആചാര പ്രകാരവും ജൂത മതാചാര പ്രകാരവും വിവാഹിതരാകുന്നത്. ഇന്ന് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് നടി.

More from Filmibeat

Read more about: sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X