മാദക സുന്ദരിയ്‌ക്കൊപ്പം മമ്മൂട്ടി! മധുരരാജയുടെ ലൊക്കേഷനില്‍ സണ്ണിയും മമ്മൂട്ടിയും! ചിത്രങ്ങള്‍ കാണാം

Recommended Video

സണ്ണി ലിയോൺ മമ്മൂട്ടി ഫോട്ടോ വൈറലാവുന്നു | filmibeat Malayalam

ഇന്ത്യന്‍ ഹോട്ട് സുന്ദരി സണ്ണി ലിയോണിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു മലയാളികള്‍. രംഗീല എന്ന സിനിമയിലൂടെ നായികയായി മലയാളത്തിലേക്ക് എത്തുന്ന സണ്ണി അതിന് മുന്‍പ് മമ്മൂട്ടി ചിത്രത്തിലും അഭിനയിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ മധുരരാജയിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി കൊച്ചിയിലെത്തിയ നടിയുടെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം ഷൂട്ടിംഗിനിടെ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയ കൈയടിക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റും വൈറലായി കൊണ്ടിരിക്കുന്ന ചിത്രത്തിന് ട്രോളുകളുമായി ട്രോളന്മാരും എത്തിയിരിക്കുകയാണ്.

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

ഇന്ത്യന്‍ ഹോട്ട് സുന്ദരി സണ്ണി ലിയോണിന്റെ പേരില്‍ പലതരം വാര്‍ത്തകളും വരാറുണ്ട്. തെന്നിന്ത്യന്‍ സിനിമയിലേക്ക് കൂടി സജീവമായി കൊണ്ടിരിക്കുന്ന നടി തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു. അതിന് പിന്നാലെയാണ് മലയാളത്തിലേക്ക് വരുന്നതായി വാര്‍ത്തകള്‍ എത്തിയത്. രംഗീല എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് സണ്ണി മലയാളത്തില്‍ അഭിനയിക്കുന്നത്. അതിനൊപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജയിലും സണ്ണി ലിയോണിന്റെ സാന്നിധ്യമുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ സണ്ണി ലിയോണ്‍ തന്നെ ആ വാര്‍ത്ത സ്ഥിരീകരിച്ചതോടെയാണ് ആരാധകര്‍ക്കും സമാധനമായത്.

  വാര്‍ത്ത സ്ഥിരികരിച്ച് നടി

വാര്‍ത്ത സ്ഥിരികരിച്ച് നടി

വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സിലൂടെയാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നുമടക്കം മലയാളത്തില്‍ അഭിനയിക്കാന്‍ വരുന്നതിനെ കുറിച്ച് സണ്ണി തന്നെ തുറന്ന് പറഞ്ഞിരുന്നു. സിനിമയുടെ കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനമാണിതെന്നും സണ്ണി വ്യക്തമാക്കിയിട്ടുണ്ട്.

  മധുരരാജയില്‍ സണ്ണിയും

മധുരരാജയില്‍ സണ്ണിയും

സണ്ണി ലിയോണിന് ഏറ്റവുമധികം ആരാധകരുള്ള നാടാണ് കേരളം. നേരത്തെ കൊച്ചിയിലെത്തിയ സണ്ണിയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. മലയാളികള്‍ ഏറെ കാലമായി കാത്തിരിക്കുന്നതാണ് സണ്ണിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനായി. ഒടുവില്‍ മലയാള സിനിമയുടെ ഭാഗമാവാന്‍ സണ്ണിയും എത്തിയിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജയില്‍ അഭിനയിക്കാനാണ് സണ്ണി കൊച്ചിയില്‍ എത്തിയത്. വലിയ സ്വീകരണത്തോടെയാണ് സണ്ണിയെ എയര്‍പോര്‍ട്ടില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് വരവേറ്റത്.

 ലൊക്കേഷന്‍ ചിത്രം പുറത്ത്

ലൊക്കേഷന്‍ ചിത്രം പുറത്ത്

ഇപ്പോഴിതാ മധുരരാജയുടെ ലൊക്കേഷനിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയ്ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം ഇരിക്കുന്ന നടിയുടെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഫേസ്ബുക്കില്‍ ട്രോളുകളുടെ രൂപത്തിലും മമ്മൂട്ടിയുടെയും സണ്ണിയുടെയും ചിത്രങ്ങള്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. എന്തായാലും പ്രേക്ഷകരെ ത്രസിപ്പിക്കുന്നൊരു ഗാനരംഗം സിനിമിയലുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

 രംഗീല വരുന്നു

രംഗീല വരുന്നു

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജലലാല്‍ മേനോനാണ് രംഗീല നിര്‍മ്മിക്കുന്നത്. കേരളപ്പിറവി ദിനത്തില്‍ സണ്ണി ലിയോണ്‍ തന്നെയായിരുന്നു മലയാളികള്‍ കാത്തിരുന്ന ആ വാര്‍ത്ത പ്രഖ്യാപിച്ചത്. രംഗീലയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. അതേ സമയം സിനിമയില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X