സ്നേഹം കണ്ട് ഞെട്ടിയെന്ന് സണ്ണി ലിയോൺ!! കമന്റ് ബോക്സിൽ ലാലേട്ടൻ- മമ്മൂക്ക ഫാൻസ് തമ്മിൽ അടി

ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇടയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സണ്ണി ലിയോൺ. പോൺ സിനിമ കളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് ബോളിവുഡ് തെന്നിന്ത്യൻ സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു സണ്ണി. ഒരു പോൺ താരത്തിന് ലഭിക്കാത്ത നിരവധി ഭാഗ്യങ്ങൾ താരത്തെ തേടിയെത്തിയിരുന്നു.

sunney leone

ബോളിവുഡിലെ പല മുൻനിര നായികമാരെക്കാലും കൂടുതൽ ആരാധകർ സണ്ണി ലിയോണിനുണ്ട്. ബോളിവുഡിലെ മാത്രം താരമല്ല സണ്ണി. തെന്നിന്ത്യൻ സിനിമകളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ മധുരരാജയിൽ ഒരു ഐറ്റം നമ്പറിലൂടെയായിരുന്നു സണ്ണി ‌ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഒരു പാട്ട് സീനിലാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

 മധുരരാജയിലെ ഐറ്റം  ഗാനം

മധുരരാജയിലെ ഐറ്റം ഗാനം

മധുരരാജയിൽ ഒരു ഐറ്റം ഗാനത്തിലൂടൊയാണ് സണ്ണി ആദ്യമായി മോളിവുഡിൽ എത്തുന്നത്. താരത്തിന്റെ മോളിവുഡ് എൻട്രിയാണ് മധുരരാജ. മമ്മൂട്ടിയ്ക്കൊപ്പമായിരുന്നു സണ്ണിയുടെ ആദ്യ ചിത്രം. മധുരാരജയിൽ ഒരു പാട്ട് രംഗത്തിലാണ് താരം എത്തിയതെങ്കിലും ചിത്രത്തിന്റെ റിലീസിനു മുൻപ് തന്നെ ഇത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയെ പോലെ തന്നെ പാട്ടും തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായിരുന്നു.

  സ്നേഹത്തിന് നന്ദി

സ്നേഹത്തിന് നന്ദി

മധുരാജയിലെ ഐറ്റം ഡാൻസ് താരം തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു പാട്ടിനും ഡാൻസിനു ലഭിച്ചത്. ഇപ്പോഴിത പ്രേക്ഷകർക്ക് നന്ദി അറിയിച്ച് താരം രംഗത്തെത്തിയിട്ടുണ്ട്. ഈ സ്നേഹത്തിന് നന്ദിയെന്ന് കുറിച്ചു കൊണ്ടായിരുന്നു സണ്ണി വീഡിയോ പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കകം തന്നെ ഇത് വൈറലാകുകയായിരുന്നു.

 ലാലേട്ടനോടൊപ്പം എപ്പോൾ

ലാലേട്ടനോടൊപ്പം എപ്പോൾ

സണ്ണി ലിയോണിന്റെ ഫേസ്ബുക്ക് പോസ്റ്റിനു നേരെ ആരാധകരുടെ തമ്മിലടിയാണ്. മമ്മൂക്കയോടൊപ്പം എത്തി ഇനി എന്നാണ് ലലേട്ടനോടൊപ്പം പ്രത്യക്ഷപ്പെടുന്നതെന്നാണ് ആരാധകർക്ക് അറിയേണ്ടത്. പോസ്റ്റിനു താഴെ ഫാൻസ് തമ്മിലുള്ള ഫൈറ്റ് നടക്കുന്നുണ്ട്. സണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റിനു ചുവടെ മലയാളത്തിലുളള കമന്റുകളാണ് ഏറ്റവും കൂടുതൽ ഉയരുന്നത്. കൂടാതെ മലയാളികളുടെ കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

 സണ്ണിയുടെ മലയാളം  ചിത്രം

സണ്ണിയുടെ മലയാളം ചിത്രം

മധുരരാജയ്ക്ക് ശേഷ സണ്ണി ലിയോൺ പ്രത്യക്ഷപ്പെടുന്ന മറ്റൊരു ചിത്രമാണ് രംഗീല. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാന്ദ്ര ലോപ്പസ് എന്ന താര സുന്ദരിയെയാണ് സണ്ണി അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലും ഗോവയിലുമാണ് ചിത്രത്തിന്റെ ഷൂട്ട്. സുരാജ് വെഞ്ഞാറമൂട്,ഹരീഷ് കണാരന്‍,സലീം കുമാര്‍, അജു വര്‍ഗീസ്,രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X