മലയാളികള്‍ക്ക് വേണ്ടി സണ്ണി ലിയോണ്‍ അഭിനയിക്കുന്നു! രംഗീലയുടെ ഷൂട്ടിംഗ് ആരംഭിച്ചു, ചിത്രങ്ങള്‍ കാണാം

സണ്ണി ലിയോണെന്ന് പറഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് ആവേശമാണ്. അശ്ലീല സിനിമകളിലൂടെയാണ് സണ്ണി ശ്രദ്ധേയ ആവുന്നതെങ്കിലും പിന്നീട് ബോളിവുഡിലേക്ക് എത്തിയ നടി ഇപ്പോള്‍ വലിയൊരു വിഭാഗം ആളുകള്‍ ആരാധിക്കുന്ന സുന്ദരിയാണ്. സിനിമയ്ക്കപ്പുറം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ സണ്ണി ലിയോണിന്റെ നല്ല മനസിനെ അഭിനന്ദിച്ച് ആരാധകര്‍ എത്തിയിരുന്നു.

ഏറെ കാലമായി മലയാളത്തിലേക്ക് സണ്ണി ലിയോണ്‍ അഭിനയിക്കാന്‍ വരുന്നത് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ രംഗീല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുകയാണ് നടിയിപ്പോള്‍. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.

രംഗീല

രംഗീല

സണ്ണി ലിയോണിന്റെ പേരില്‍ പലതരം ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ മലയാളത്തിലേക്ക് സണ്ണി അരങ്ങേറ്റം നടത്തുന്നതായി പല സിനിമകളുടെയും പേരില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ രംഗീല എന്ന ചിത്രത്തിലൂടെ താനും മലയാള സിനിമയുടെ ഭാഗമാവുന്ന കാര്യം കേരളപ്പിറവി ദിനത്തില്‍ സണ്ണി ലിയോണ്‍ തന്നെയാണ് വ്യക്തമാക്കിയത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും നടി പങ്കുവെച്ചിരുന്നു.

 ചിത്രീകരണം ആരംഭിച്ചു

ചിത്രീകരണം ആരംഭിച്ചു

ഫെബ്രുവരിയോടെ രംഗീലയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ഒടുവില്‍ പറഞ്ഞത് പോലെ തന്നെ ഫെബ്രുവരി ഒന്നിന് രംഗീലയുടെ പൂജ ഗോവയില്‍ നിന്നും നടന്നിരിക്കുകയാണ്. സിനിമയുടെ പൂജ ചടങ്ങുകളില്‍ സജീവ സാന്നിധ്യമായി സണ്ണിയുമെത്തിയിരുന്നു. നടിയും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് വിളക്ക് കൊളുത്തി രംഗീലയൂടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കുമെന്നാണ് സൂചന.

സിനിമയുടെ വിശേഷങ്ങളിങ്ങനെ..

സിനിമയുടെ വിശേഷങ്ങളിങ്ങനെ..

സന്തോഷ് നായരാണ് രംഗീല സംവിധാനം ചെയ്യുന്നത്. മണിരത്‌നം, സച്ചിന്‍, എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സന്തോഷ് നായര്‍. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് രംഗീല നിര്‍മ്മിക്കുന്നത്. സനല്‍ എബ്രഹാമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രസംയോജനം രഞ്ജന്‍ എബ്രഹാം, കലാ സംവിധാനം രാജീവ് കോവിലകം നിര്‍വഹിക്കും. മേക്കപ്പ് പ്രദീപ് രംഗന്‍.

 ബോളിവുഡ് നടിയായി സണ്ണി

ബോളിവുഡ് നടിയായി സണ്ണി

രംഗീല എന്ന ചിത്രത്തില്‍ ബോളിവുഡ് നടിയായ സാന്ദ്ര ലോപ്പസ് എന്ന കഥാപാത്രത്തെയായിരിക്കും സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ സിനിമയുടെ ഇതിവൃത്തം എന്താണെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. സലിം കുമാര്‍, ധ്രൂവന്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, വിജയരാഘവന്‍, രമേഷ് പിഷാരടി, തുടങ്ങി സണ്ണിയ്‌ക്കൊപ്പം മലയാളത്തില്‍ നിന്നും വമ്പന്‍ താരനിരയാണ് രംഗീലയില്‍ അണിനിരക്കുന്നത്.

മധുരരാജയ്ക്ക് വേണ്ടിയെത്തി

മധുരരാജയ്ക്ക് വേണ്ടിയെത്തി

സണ്ണി നായികയായി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം രംഗീലയാണെങ്കിലും അതിനൊപ്പം മറ്റൊരു ചിത്രത്തിലും നടിയുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം മധുരരാജ എന്ന ചിത്രത്തിലാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സിലാണെങ്കിലും സിനിമയില്‍ നിര്‍ണായകമായൊരു രംഗമാണിതെന്നാണ് സൂചന. ഈ രംഗം ചിത്രീകരിക്കുന്നതിന് വേണ്ടി ആഴ്ചകള്‍ക്ക് മുന്‍പ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയിരുന്നു. ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X