For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജിയോ കണക്ഷനുള്ള എല്ലാവർക്കും 'പിടികിട്ടാപ്പുള്ളി' സൗജന്യമായി കാണാം, പ്രേക്ഷകരോട് സംവിധായകൻ ജിഷ്ണു

  |

  സണ്ണി വെയിൻ, അഹാന കൃഷ്ണ, മെറീന മൈക്കിൾ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ പിടികിട്ടാപ്പുള്ളിയുടെ ടീസർ പുറത്ത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്‌റെ ടീസർ പുറത്ത് വന്നിരിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനാണ് ടീസർ റിലീസ് ചെയ്തത്. കൂടാതെ സിനിമയുടെ റിലീസിങ് ഡേറ്റും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ആഗസ്റ്റ് 27 ന് ജിയോ സിനിമാസിലൂടെയാവും ചിത്രം പുറത്ത് വരുക. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

  sunny

  ആദ്യം പ്രളയം പിന്നെ കൊറോണ.. 'പിടികിട്ടാപ്പുള്ളി'ക്ക് വില്ലനായത് ; സംവിധായകൻ പറയുന്നു

  നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠനാണ് പിടികിട്ടാപ്പുള്ളി സംവിധാനം ചെയ്തിരിക്കുന്നത്. ക്രൈം കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. സുമേഷ്‌ വി. റോബിനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് . വിനായക്‌ ശശികുമാർ, മനു മഞ്ജിത്‌ എന്നിവരുടെ വരികൾക്ക് അതിരൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ പി. എസ് ജയഹരിയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

  അൻജോയ്‌ സാമുവലാണ് ഛായാഗ്രഹണം. ചിത്രസംയോജനം: ബിബിൻ പോൾ സാമുവൽ, ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂമും ഷിബിൻ. സി. ബാബു ഡിസൈൻസും ഒരുക്കുന്നു, വാർത്താ പ്രചരണം: പി. ശിവപ്രസാദ്‌, മാർക്കറ്റിംഗ്‌ എം. ആർ. പ്രൊഫഷണൽ. സണ്ണി വെയിൻ, അഹാന കൃഷ്ണ, മെറീന മൈക്കിൾ എന്നിവർക്കൊപ്പം സൈജു കുറുപ്പ്‌, ലാലു അലക്സ്, ബൈജു എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  ഇന്ദ്രനും സീതയുമായുള്ള കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തി സ്വാസിക , അഭിനയിക്കാൻ എളുപ്പമായിരുന്നു...

  2020 മെയിലാണ് സിനിമ ആദ്യമായി റിലീസ് ചെയ്യാൻ തീരുമാനിക്കുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തിയേറ്ററുകൾ അടച്ചിട്ടതോടെ സിനിമയുടെ റിലീസ് 2021 ജൂണിലേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു. എന്നാൽ ചിത്രത്തിന് കൊവിഡ് വീണ്ടും വില്ലനാവുകയായിരുന്നു. തുടർന്നാണ് സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമായ ജിയോ സിനിമാസിലൂടെ റിലീസ് ചെയ്യാൻ തീരുമാനിക്കുന്നത്. എല്ലാവരും ജിയോ സിനിമാസിലൂടെ തന്നെ ചിത്രം കാണണമെന്നാണ് സംവിധായകൻ ജിഷ്ണു പറയുന്നത്. ഫിൽമീ ബീറ്റ് മലയാളത്തിലൂടെയാണ് ഇക്കാര്യം പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നത്. ''ജിയോ സിനിമാസ് എന്ന ഫ്രീ പ്ലാറ്റ്ഫോമിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. ജിയോ കണക്ഷനുള്ള എല്ലാവർക്കും സിനിമ സൗജന്യമായി കാണാൻ സാധിക്കും. അതുകൊണ്ട് സിനിമ കാണാൻ ടെലഗ്രാമോ മറ്റ് വഴികളോ ഉപയോഗിക്കരുത് എന്നും സംവിധായകൻ പറയുന്നു''.

  ഞങ്ങൾ മാത്രം ഒരു കാറിൽ കയറി , പാർവതിയുടെ അമ്മ മറ്റൊരു കാറില്‍ പിന്നാലെ വന്നു , ജയറാം പറയുന്നു

  ആറ്റിങ്ങലിൽ നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. പ്രേക്ഷകർക്ക് ചിരിക്കാനുള്ള നല്ല വക ഈ ചിത്രം നൽകുമെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിൽ ശംഭു എന്ന കഥാപാത്രത്തെയാണ് സണ്ണി വെയിൻ അവതരിപ്പിക്കുന്നത്. അശ്വതി എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. മികച്ച കമന്റുകളാണ് ടീസറിന് ലഭിക്കുന്നത്. അനുഗ്രഹീതൻ ആന്റണിയ്ക്ക് ശേഷം പുറത്തു വരുന്ന സണ്ണി വെയിൻ ചിത്രമാണിത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. നടി അഹാനയുടെ ആദ്യത്തെ ഒ ടി ടി റീലീസാണിത്. പതിനെട്ടാംപടിയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ അഹാനയുടെ ചിത്രം.

  Mohanlal reminds Mammootty to wear mask

  അന്ന് ബഹദൂര്‍ ഇക്ക കരഞ്ഞപ്പോള്‍ ഞാനും കരഞ്ഞു , ശരിക്കും കരയുകയാണെന്ന് കരുതി , മന്യ പറയുന്നു

  ടീസർ കാണാം

  Read more about: sunny wayne ahaana krishna ott
  English summary
  Sunny wayne and ahaana krishna movie pidikittapulli Teaser Out,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X