ജീവിതത്തിലെ ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍! സണ്ണിക്കൊപ്പം അരങ്ങേറ്റം കുറിച്ച് ഭാര്യ

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറികൊണ്ടിരിക്കുന്ന നടനാണ് സണ്ണി വെയ്ന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ സണ്ണിക്ക് ആരാധകരും ഏറെയാണ്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സണ്ണി വെയ്ന്‍ മോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നു. ജേക്കബ് ഗ്രിഗറി നായകനായ സിനിമയില്‍ അതിഥി വേഷത്തിലാണ് സണ്ണിച്ചന്‍ എത്തുന്നത്.

sunnywayne-ranjini

മണിയറയിലെ അശോകനില്‍ നടന്റെ ഭാര്യയായി അഭിനയിച്ചത് ജീവിതത്തിലെയും സഹധര്‍മ്മിണിയായ രഞ്ജിനിയാണ്. സിനിമയിലെ ഏറെ രസകരമായ രംഗങ്ങളിലൊന്നിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ സണ്ണിച്ചനും രഞ്ജിനിയുടെയും ഉള്‍പ്പെടുന്ന പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മണിയറയിലെ അശോകനില്‍ അജയന്‍ എന്ന കഥാപാത്രമായിട്ടാണ് സണ്ണി വെയ്ന്‍ എത്തുന്നത്. രഞ്ജിനി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഇത്.

സിനിമാ അരങ്ങേറ്റത്തിന് മുന്‍പ് നൃത്ത രംഗത്ത് സജീവമായിരുന്നു താരപത്‌നി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന ജനപ്രിയ റിയാലിറ്റി ഷോയില്‍ രഞ്ജിനിയും പങ്കെടുത്തിരുന്നു. അതേസമയം തിരുവോണ ദിനത്തിലാണ് മണിയറയിലെ അശോകന്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Recommended Video

Maniyarayile Ashokan Trailer Reaction | FilmiBeat Malayalam

വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വേറിട്ടൊരു പ്രമേയം പറഞ്ഞൊരുക്കിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ അധികവും പുതുമുഖങ്ങളാണ്. ദുല്‍ഖര്‍ സല്‍മാന്‍, അനുസിത്താര തുടങ്ങിയവരും സിനിമയില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്. കൂടാതെ മലയാളി പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരവും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്‌.

ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, അനുപമ പരമേശ്വരന്‍, ശ്രീലക്ഷ്മി, നയന, ശ്രിദ ശിവദാസ്, ഒനിമ തുടങ്ങിയവരാണ് മണിയറയിലെ അശോകനിലെ മറ്റ് പ്രധാന താരങ്ങള്‍. നവാഗതനായ ഷംസു സായ്ബയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് കൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് സജാദ് കാക്കു ഛായാഗ്രഹണവും, അപ്പു ഭട്ടതിരി എഡിറ്റിംഗും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. മണിയറയിലെ അശോകനിലെ പാട്ടുകളെല്ലാം നേരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ രണ്ടാമത്തെ സിനിമ കൂടിയാണിത്.

Read more about: sunny wayne onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X