സണ്ണി വെയിന് വേണ്ടി ഭാര്യ നല്‍കിയ സ്‌നേഹ സമ്മാനം! ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍

യുവതാരങ്ങളില്‍ പ്രമുഖനായ സണ്ണി വെയിനും ഭാര്യയും തങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. 2019 ഏപ്രില്‍ പത്തിനായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ഒരുമിച്ച് കുടുംബ ജീവിതം ആരംഭിച്ചിട്ട് ഒരു വര്‍ഷമായെന്നും ആദ്യ വിവാഹ വാര്‍ഷികത്തെ കുറിച്ച് സണ്ണിയുടെ ഭാര്യ രഞ്ജിനി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഒരു വര്‍ഷത്തെ ഞങ്ങളുടെ വിവാഹ ജീവിതത്തില്‍ ഒരുപാട് സന്തോഷങ്ങളും മുഖം വീര്‍പ്പിക്കലുകളും ഉയര്‍ച്ചയും താഴ്ചയുമെല്ലാം ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ ബാക്കിയായി ഇനി എന്തൊക്കെ സൂക്ഷിച്ചിരിക്കുന്നുണ്ടെന്ന് ചിന്തിച്ച് നോക്കിയേ ജീവിതം മുഴുവനുമുള്ള ഭ്രാന്തമായ ഓര്‍മ്മകള്‍ ഞങ്ങള്‍ തമ്മിലുണ്ടെന്നും രഞ്ജിനി പറയുന്നു.

sunny-wayne

ആദില്‍ ഇബ്രാഹിം, സരയൂ മോഹന്‍, തുടങ്ങി സിനിമാ താരങ്ങളും സഹപ്രവര്‍ത്തകരും കൂട്ടുകാരുമെല്ലാം ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലെ കുറിപ്പിനൊപ്പം ഭര്‍ത്താവിന് വേണ്ടി മനോഹരമായൊരു തമിഴ് പാട്ടും രഞ്ജിനി തന്നെ പാടി പോസ്റ്റ് ചെയ്തിരുന്നു. വിവാഹദിനത്തിലെ ചില ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഗുരുവായൂരില്‍ വെച്ചായിരുന്നു സണ്ണി വെയിനും രഞ്ജിനിയും വിവാഹിതരാവുന്നത്. വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. അമ്പലത്തില്‍ നിന്നുള്ള വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട് കൊണ്ടാണ് താന്‍ വിവാഹിതനായ കാര്യം സണ്ണി വെയിന്‍ പുറംലോകത്തോട് പറഞ്ഞത്.

sunny-wayne

വയനാട് സ്വദേശിയായ സുജിത് ഉണ്ണികൃഷ്ണന്‍ ആണ് സണ്ണി വെയിന്‍ എന്ന പേരില്‍ വെള്ളിത്തിരയിലേക്ക് എത്തിയ താരം. എന്‍ജിനീയറിങ് ബിരുദധാരിയായ സണ്ണി ഐടി രംഗത്ത് ജോലി ചെയ്യുന്നതിനിടെയാണ് സിനിമയിലേക്ക് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ദുല്‍ഖറിന്റെയും അരങ്ങേറ്റ സിനിമയായിരുന്നു.

പിന്നീട് ഒരുപാട് സിനിമകളില്‍ ദുല്‍ഖറും സണ്ണി വെയിനും സുഹൃത്തുക്കളായി അഭിനയിച്ചിരുന്നു. ഇതെല്ലാം ശ്രദ്ധിക്കപ്പെട്ടതോടെ കരിയര്‍ മാറി മറിഞ്ഞു. നര്‍ത്തകിയായ രഞ്ജിനി ഒരു ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. സണ്ണിയുടെ ബാല്യകാല സുഹൃത്ത് കൂടിയായിരുന്നു രഞ്ജിനി.

രഞ്ജിനിയുടെ വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X