അവധിക്കാലം അതിമനോഹരമാക്കാന്‍ തിയേറ്ററുകളിലേക്ക് ചെല്ലൂ! മൈ സാന്റയെ കുറിച്ച് സണ്ണി വെയ്ൻ
മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിൽ ആഘോഷമാക്കുകയാണ് ദിലീപ് ചിത്രം മൈ സാന്റാ. ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ദീലീപിനോടൊപ്പം സണ്ണി വെയ്മനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിത പ്രേക്ഷകരോട് നന്ദി അറിയിച്ച് സണ്ണി വെയ്ൻ.

'ദിലീപേട്ടന്റെ മൈ സാന്റാ വിജയകരമായി പ്രദര്‍ശനം തുടരുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ചിത്രത്തെ കുറിച്ച് പോസിറ്റീവായിട്ടുള്ള റിവ്യൂസാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. മൈ സാന്റാ എന്ന ചിത്രം ഒരു കൊച്ചുകുട്ടിയുടെ സ്വപ്‌നങ്ങളുടെ കഥയാണ്. ആ കൊച്ചു കുട്ടിയുടെ ജീവിതത്തില്‍ ഞാനുമൊരുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അതിനെ കുറിച്ച് അറിയാന്‍ ചിത്രം കാണുക. ഈ അവധിക്കാലം അതിമനോഹരമാക്കാന്‍ തിയേറ്ററുകളിലേക്ക് ചെല്ലൂ, മൈ സാന്റാ കാണൂ.' സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ സണ്ണി വെയ്ന്‍ പറഞ്ഞു.
ദിലീപിനോടൊപ്പം ഷൈന്‍ ടോം ചാക്കോ, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സാദ്ദിഖ്, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്‌നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസ്വി, ബേബി ദേവനന്ദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











