യുവതാരം സണ്ണി വെയ്ന്‍ വിവാഹിതനായി! ആരാണ് വധുവെന്നറിയാമോ? ചിത്രങ്ങള്‍ വൈറല്‍! കാണൂ!
Recommended Video

സെക്കന്റ് ഷോയിലൂടെയാണ് സണ്ണി വെയ്ന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ശ്രീനാഥ് രാജേന്ദ്രനെന്ന നവാഗത സംവിധായകനൊപ്പമായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്റേയും ആദ്യത്തെ സിനിമയായിരുന്നു ഇത്. കുരുടി എന്ന കഥാപാത്രത്തെയായിരുന്നു സണ്ണി അവതരിപ്പിച്ചത്. ദുല്‍ഖര്‍ അവതരിപ്പിച്ച ഹരിയുടെ സന്തത സഹചാരിയാണ് കുരുടി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു സണ്ണിക്ക് ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു.
സണ്ണി വെയ്‌ന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കോഴിക്കോട് സ്വദേശിനിയും ബാല്യകാല സുഹൃത്തുമായ രഞ്ജിനിയെയാണ് സണ്ണി ജീവിതസഖിയാക്കിയത്. താരവിവാഹങ്ങളെ ആഘോഷമാക്കി മാറ്റുന്ന ആരാധകര്‍ സണ്ണിക്കും രഞ്ജിനിക്കും ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. താരങ്ങളും ആശംസയുമായി എത്തിയിട്ടുണ്ട്.

സണ്ണി വെയ്ന്‍രെ വിവാഹം
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ സണ്ണി വെയ്ന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയും സുഹൃത്തുമായ രഞ്ജിനിയാണ് വധു. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ലളിതമായ ചടങ്ങ്
മഴവില്‍ മനോരമയിലെ ഡി3യിലെ ചട്ടമ്പീസ് ടീമിലെ ഭാഗമായിരുന്നു രഞ്ജിനി. ക്ഷേത്ര എന്ന പേരില്‍ നൃത്തവിദ്യാലയവും നടത്തുന്നുണ്ട് രഞ്ജിനി. സണ്ണിയായിരുന്നു നൃത്തവിദ്യാലയം ഉദ്ഘാടനം ചെയ്തത്.അധികമാരെയും അറിയിക്കാതെ വളരെ ലളിതമായാണ് ചടങ്ങ് നടത്തിയത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി വരുംദിവസങ്ങളില്‍ പ്രത്യേക വിരുന്ന് സംഘടിപ്പിക്കുന്നതായി താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

വില്ലനായും എത്തി
സഹനടനായി തുടക്കം കുറിച്ച സണ്ണി പിന്നീട് നായകനായി അരങ്ങേറിയിരുന്നു. നായകനായതിന് പിന്നാലെയായാണ് വില്ലനായും അദ്ദേഹമെത്തിയത്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയുമായാണ് കായംകുളം കൊച്ചുണ്ണിയില്‍ സണ്ണി എത്തിയത്. നിറഞ്ഞ കൈയ്യടിയായിരുന്നു താരത്തിന് ലഭിച്ചത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു താരത്തിന് കൂടുതലും ലഭിച്ചത്. ഇതിനകം 32 ലധികം സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. സംസം ആണ് സണ്ണിയുടെ പുതിയ സിനിമ മഞ്ജിമയാണ് നായികയായി എത്തുന്നത്.
ദിലീപിന്‍റെ ആശംസ
സണ്ണി വെയ്‌നും രഞ്ജിനിക്കും ആശംസയുമായി ദിലീപും എത്തി.
വീഡിയോ കാണാം
സണ്ണിക്കും രഞ്ജിനിക്കുമൊപ്പം ദിലീപ്, വീഡിയോ കാണാം.
ആശംസയുമായി അന്‍സണ്‍ പോള്‍
അന്‍സണ്‍ പോളിന്‍രെ പോസ്റ്റ് കാണാം
ഉണ്ണി മുകുന്ദന്റെ ആശംസ
ആശംസകളോടെ ഉണ്ണി മുകുന്ദന്‍
ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റ്
സണ്ണിക്കും രഞ്ജിനിക്കും ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍
നിവിന്‍ പോളിയുടെ പോസ്റ്റ്
നവമിഥുനങ്ങള്‍ക്ക് ആശംസയുമായി നിവിന്‍ പോളി
അജു വര്‍ഗീസിന്റെ പോസ്റ്റ്
സണ്ണിക്കുട്ടന് ആശംസയുമായി അജു വര്‍ഗീസ്


Click it and Unblock the Notifications











