സണ്ണി വെയ്ന്റെ ഫ്രഞ്ച് വിപ്ലവം തിയ്യേറ്ററുകളില്‍! ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ! കാണൂ

By Prashant V R

കായംകുളം കൊച്ചുണ്ണിക്ക് ശേഷം സണ്ണി വെയ്‌ന്റെതായി പുറത്തിറങ്ങിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. ചിത്രം ഇന്ന് തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്. 90ലധികം തിയ്യേറ്ററുകളിലാണ് ഫ്രഞ്ച് വിപ്ലവം ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. കൊച്ചുണ്ണിയിലെ പ്രകടനം ഫ്രഞ്ച് വിപ്ലവത്തിലും സണ്ണി വെയ്ന്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷിയിലാണ് പ്രേക്ഷകരുളളത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം മികച്ചൊരു എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് അറിയുന്നത്. ജോണി ജോണി യെസ് അപ്പ, കൂദാശ,ഹൂ തുടങ്ങിയ സിനിമകള്‍ക്കൊപ്പമാണ് സണ്ണിച്ചന്റെ പുതിയ സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ അറിയാം.തുടര്‍ന്ന് വായിക്കൂ...

ഫ്രഞ്ച് വിപ്ലവം

ഫ്രഞ്ച് വിപ്ലവം

നവാഗതനായ മജുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സണ്ണി വെയ്ന്‍ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് തന്റെ ആദ്യ സംവിധാന സംരഭം മജു ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ ഒരു വ്യത്യസ്ത സിനിമ തന്നെയാണ് ഫ്രഞ്ച് വിപ്ലവം. 1990കളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഫ്രഞ്ച് വിപ്ലവത്തില്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്.സത്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.

താരനിര

താരനിര

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിലൂടെ ശ്രദ്ധേ നേടിയ ആര്യയാണ് ചിത്രത്തില്‍ സണ്ണി വെയ്‌ന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ആര്യയ്‌ക്കൊപ്പം ലാല്‍,കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്ണ,ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ,.ജെ, ജാഫര്‍ കെ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അന്‍വര്‍ അലി,ഷജീര്‍ ഷാ,ഷജീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലറിലുണ്ടായിരുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ പാട്ടിന് മികച്ച അഭിപ്രായങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

പ്രേക്ഷക പ്രതികരണം

പ്രേക്ഷക പ്രതികരണം

റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു വ്യത്യസ്ത സിനിമ തന്നെയാണ് ഫ്രഞ്ച് വിപ്ലവമെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലാണ് ചിത്രമൊരുക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്, സണ്ണി വെയ്ന്‍റെ മികച്ചൊരു എന്റര്‍ടെയ്‌നറാണ് ഫ്രഞ്ച് വിപ്ലവമെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

വീഡിയോ കടപ്പാട്: മൂവി മാന്‍ ബ്രോഡ് കാസ്റ്റിംഗ്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X