For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാസ്സ് എന്‍ട്രിയോടെ ദുല്‍ഖറും അമാലുമെത്തി! സണ്ണി വെയ്ന്‍റെ വിവാഹവിരുന്ന് പൊടിപൊടിച്ചു! കാണൂ!

  |

  സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിലേക്ക് ഇടം നേടിയ താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും ഗൗതമി നായരും. ശ്രീനാഥ് രാജേന്ദ്രനെന്ന നവാഗത സംവിധായകനും തുടക്കം കുറിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. ആദ്യ സിനിമയുടെ സംവിധായകനെ ജീവിത പങ്കാളിയാക്കിയ ഗൗതമി സംവിധായികയായി എത്തുന്നുവെന്നുള്ള സന്തോഷവാര്‍ത്ത പങ്കുവെച്ചെത്തിയത് അടുത്തിടെയായിരുന്നു. സണ്ണി വെയ്‌നെ നായകനാക്കിയൊരുക്കുന്ന സിനിമയ്ക്ക് വൃത്തമെന്ന പേരാണ് നല്‍കിയത്. ദുല്‍ഖര്‍ സല്‍മാനുള്‍പ്പടെ നിരവധി പേരായിരുന്നു പൂജ ചടങ്ങിനായി എത്തിയത്. സിനിമയിലെത്തിയതിന് ശേഷമാണ് സുജിത്ത് ഉണ്ണിക്കൃഷ്ണനെന്ന പേര് മാറ്റി സണ്ണി വെയ്‌നാക്കിയതെന്ന് ഈ താരം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സണ്ണി വെയ്ന്‍ വിവാഹിതനായത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  ഗുരുവായൂരമ്പലത്തില്‍ വെച്ചായിരുന്നു സണ്ണി രഞ്ജിനിയുടെ കഴുത്തില്‍ താലി കെട്ടിയത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രഞ്ജിനിയെന്ന കുഞ്ചു. സണ്ണിയുടെ ബാല്യകാല സുഹൃത്താണ് രഞ്ജിനി. ക്ഷേത്രയെന്ന പേരില്‍ നൃത്തവിദ്യാലയവും നടത്തുന്നുണ്ട് ഇവര്‍. സണ്ണിയായിരുന്നു നൃത്ത വിദ്യാലയം ഉദ്ഘാടനം ചെയ്തത്. സണ്ണിക്കും ഭാര്യയ്ക്കും ആശംസ നേര്‍ന്ന് സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി നടത്തിയ വിവാഹവിരുന്നിലെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  സണ്ണി വെയ്‌ന്റെ വിവാഹം

  സണ്ണി വെയ്‌ന്റെ വിവാഹം

  സിനിമയിലെത്തിയ കാലം മുതല്‍ താരങ്ങള്‍ നേരിടുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ് വിവാഹത്തെക്കുറിച്ചുള്ളത്. താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴൊന്നും സണ്ണി വെയ്ന്‍ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഗുരുവായൂരില്‍ വെച്ച് വിവാഹം നടന്നതിന് ശേഷമാണ് ചിത്രങ്ങള്‍ വൈറലായി മാറിയത്. ക്ഷണനേരം കൊണ്ടായിരുന്നു ഇവ വൈറലായി മാറിയത്. യാതൊരുവിധ സൂചനകളുമില്ലാതെ ആരാധകരെ അമ്പരപ്പിച്ചൊരു താരവിവാഹം കൂടിയായിരുന്നു ഇവരുടേത്.

  കിടിലന്‍ വിരുന്ന്

  കിടിലന്‍ വിരുന്ന്

  സിനിമയിലെ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്ന് സംഘടിപ്പിച്ചിരുന്നു. റിസപ്ഷനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ്ഗ്രിഗറി ജേക്കബ്, നീരജ് മാധവ്, സാനിയ ഇയ്യപ്പന്‍, അഹാന കൃഷ്ണ, അജു വര്‍ഗീസ്, അപ്പാനി ശരത്ത്, ജയസൂര്യ തുടങ്ങി നിരവധി പേരാണ് രഞ്ജിനിയേയും സണ്ണിയേയും അനുഗ്രഹിക്കാനായി എത്തിയത്.

  ദുല്‍ഖറിന്‍രെ വരവ്

  ദുല്‍ഖറിന്‍രെ വരവ്

  ആദ്യ സിനിമ മുതലേ സുഹൃത്തുക്കളായി മാറിയവരാണ് ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും. ഹരി എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തിയപ്പോള്‍ കുരുടിയായാണ് സണ്ണിയെത്തിയത്. ശ്രീനാഥ് രാജേന്ദ്രന്റെ നവാഗത സംരംഭത്തിലൂടെയായിരുന്നു ഇരുവരും അരങ്ങേറിയത്. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. സണ്ണിക്കും കുഞ്ചുവിനും ആശംസ നേര്‍ന്ന് ദുല്‍ഖര്‍ എത്തിയിരുന്നു. അമാലിനൊപ്പമാണ് അദ്ദേഹ ം റിസ്പഷനായി എത്തിയത്.

  ചിരി പടര്‍ത്തിയ സംസാരം

  ചിരി പടര്‍ത്തിയ സംസാരം

  കുഞ്ചുവിന് നേരിട്ട് ആശംസ നേര്‍ന്നതിന് പിന്നാലെയായാണ് ദുല്‍ഖര്‍ സണ്ണിയെ ട്രോളിയത്. സണ്ണിയെ പിടിച്ച് കെട്ടിക്കണമെന്ന് കുറേ നാളായി ആലോചിക്കുകയായിരുന്നു. ഏറ്റവും നല്ല, സുന്ദരിയായ ഭാര്യയെത്തന്നെയാണ് അവന് കിട്ടിയത്. അവന്റെ വലിയ ലോട്ടറിയാണ്. അവനൊരു ചാന്‍സ് കൊടുത്തതിന് താങ്ക്‌സ് കുഞ്ചു, ഇന്ന് നല്ല വൃത്തിയായി ഡ്രസ് ഒക്കെ ഇട്ടത് കണ്ടോ, നല്ല കുട്ടി ഇതായിരുന്നു ദുല്‍ഖറിന്റെ കമന്റ്.

  നീരജ് മാധവിന്‍റെ വരവ്

  നീരജും ദീപ്തിയും.

  അഹാന കൃഷ്ണയുമെത്തി

  സണ്ണി വെയ്ന് ആശംസയുമായി അഹാന കൃഷ്ണ.

  സാനിയ ഇയ്യപ്പനും

  സാനിയ ഇയ്യപ്പന്‍റെ പോസ്റ്റ് കാണാം.

  അദിതി രവിയും അനു സിത്താരയും

  അദിതി രവിയുടെ പോസ്റ്റ് കാണാം.

  English summary
  Sunny wayne's wedding reception pics viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X