ഈ ഫോറസ്റ്റ് മുഴുവന്‍ മഞ്ഞാണല്ലോ! പ്രിയ നഗരത്തിൽ നിന്ന് സണ്ണി വെയ്ൻ, ചിത്രം വൈറൽ
സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടൻ സണ്ണി വെയ്ന്റെ ഹിമാചൽ യാത്ര ചിത്രങ്ങളാണ്. ഹിമാചലിലെ തന്റെ സ്വപ്ന നഗരമായ ഷിംലയിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവെയ്ക്കുന്നത്. ഈ ഫോറസ്റ്റ് നിറയെ മഞ്ഞാണല്ലോ എന് അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഷിംല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മഞ്ഞിൽ കുളിച്ച് നിൽക്കുന്ന മലയുടേയും നീലാകാശത്തിനന്റേയും പശ്ചാത്തലത്തിൽ വിദൂരതയിലേയ്ക്ക് നോക്കി നിൽക്കുന്ന ചിത്രമാണ് പ്രേക്ഷകർക്കായി താരം പങ്കുവെച്ചിരിക്കുന്നത്. ആ പ്രദേശത്തിന്റെ സൗന്ദര്യം ആവോളം ആ ചിത്രത്തിലുണ്ട്. കൂടാതെ ഒരു ഉയർന്ന പ്രദേശത്ത് പട്ടിയ്ക്കൊപ്പം ഇരിക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.
സിനിമ നിർമ്മാണത്തിലേയ്ക്കും ചുവട് വെച്ചിരിക്കുകയാണ് താരം. നിവിൻ പോളി നായകനാകുന്ന പടവെട്ടാണ് സണ്ണിയുടെ നിർമ്മാണത്തിലെ കന്നി സംരംഭം. കൂടാതെ സണ്ണി വെയിൽ 96 താരം ഗൗരി ജി കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന അനുഗ്രഹീതൻ ആന്റണിയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ആദ്യ ടീസർ ഗാനം പ്രേക്ഷകരുടെ ഇടയിൽ ഹിറ്റായിരുന്നു. കെഎസ് ഹരി ശങ്കറാണ് ഗാനം അലപിച്ചിരിക്കുന്നത്.


Click it and Unblock the Notifications











