അനിരുദ്ധ് രവിചന്ദർ മുതൽ ക്രിക്കറ്ററുമായി വരെ ഡേറ്റിങ്ങ്?, 33 വയസുള്ള കോടീശ്വരി; ആരാധകരുടെ ക്യൂട്ട് കാവ്യ മാരൻ!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനെട്ടാം സീസൺ ആരംഭിച്ച് കഴിഞ്ഞു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടന ചടങ്ങുകളും ആദ്യ മത്സരവും നടന്നത്. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎല്‍ പതിനെട്ടാം സീസണിന് തുടക്കം കുറിച്ചത്. പഴയ ടീമുകൾക്ക് പകരം നിരവധി പുതിയ ടീമുകൾ ഈ സീസണിൽ കളത്തിൽ ഇറങ്ങിയിട്ടുണ്ട്. ഐപിഎല്ലിൽ പേരും പ്രതാപവുമുള്ള ടീമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്.

2013 മുതൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമാണ്.‍ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബിസിനസ് ടൈക്കൂണും സൺ ​ഗ്രൂപ്പ് ഉടമയുമായ കലാനിധി മാരന്റേതാണ്. തെന്നിന്ത്യയിലെ ഏറ്റവും സക്സസ്ഫുള്ളായ ബിസിനസുകാരിൽ ഒരാളാണ് കലാനിധി മാരൻ. തമിഴ്നാട്ടിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ നിരവധി പ്രാദേശിക ടെലിവിഷൻ ചാനലുകളുണ്ട്.

Kavya Maran Anirudh Ravichander

കൂടാതെ സിനിമ നിർമ്മാണ രം​ഗത്തും ശക്തമായ സാന്നിധ്യമാണ് കലാനിധി മാരൻ. സൂപ്പർസ്റ്റാറുകളുടെ അടക്കം സിനിമകൾ കലാനിധി മാരൻ നിർമ്മിച്ചിട്ടുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കലാനിധി മാരനാണെങ്കിലും അദ്ദേഹത്തിന്റെ മകൾ കാവ്യ മാരനാണ് ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല വ​ഹിക്കുന്നത്. ക്രിക്കറ്റ് പ്രേമികൾക്ക് പരിചിതമായ മുഖമാണ് ഇന്ന് കാവ്യ മാരൻ.

പിതാവിന്റെ പാത പിന്തുടർന്ന് ബിസിനസിൽ തന്നെയാണ് കാവ്യയും ചുവടുറപ്പിച്ച് ഇരിക്കുന്നത്. അച്ഛന് ഓടി എത്താൻ പറ്റാത്ത സ്ഥലങ്ങളിൽ സൺ ​ഗ്രൂപ്പിനേയും സൺറൈസേഴ്സ് ഹൈദരാബാദിനേയും പ്രതിനിധീകരിക്കുന്നത് കാവ്യയാണ്. ഐപിഎൽ‌ നടക്കുന്ന സ്റ്റേഡിയങ്ങളിൽ‌ സ്ഥിരം സാന്നിധ്യമാണ് കാവ്യ മാരൻ. ഒരു സമയത്ത് നിരവധി പേർ ഗൂഗിളിൽ സേർച്ച് ചെയ്തിരുന്ന പേര് കൂടിയാണ് കാവ്യ മാരൻ എന്നത്.

ഒരു ഉടമ എന്നതിലേറെ ഒരു യഥാർത്ഥ ക്രിക്കറ്റ് ആരാധകയായി സ്റ്റേഡിയത്തിലിരുന്ന് തൻ്റെ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന കാവ്യയുടെ വീഡിയോയും ഫോട്ടോയും പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്. ക്രിക്കറ്റ് പ്രേമിയായ സുന്ദരി ആരെന്ന് അറിയാനായിരുന്നു ഒരു സമയത്ത് കാവ്യ മാരന്റെ പേര് ആളുകൾ ​ഗൂ​ഗിളിൽ തിരഞ്ഞത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഇഷ്ടപ്പെടാത്തവർക്കും കാവ്യ മാരനെ ഇഷ്ടമാണ് എന്നതാണ് മറ്റൊരു വസ്തുത.

വീണ്ടും ഒരു ഐപിഎൽ സീസൺ എത്തുമ്പോൾ കാവ്യ മാരന്റെ സ്വകാര്യ ജീവിതമാണ് സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ മുതൽ ഇന്ത്യൻ ക്രിക്കറ്റേഴ്സിന്റെ പേരിനൊപ്പം വരെ കാവ്യയുടെ പേര് ചേർത്ത് പ്രണയ ​ഗോസിപ്പുകൾ പ്രചരിച്ചിട്ടുണ്ട്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ​ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള സം​ഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. സൺ​ ​ഗ്രൂപ്പും കലാനിധി മാരനും നിർമ്മിച്ച പല സിനിമകളിലും അനിരുദ്ധ് സം​ഗീത സംവിധാനം നിർവ​ഹിച്ചിട്ടുണ്ട്.

Kavya Maran Anirudh Ravichander

ഒരിടയ്ക്ക് അനിരുദ്ധുമായി കാവ്യ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അനിരുദ്ധിന്റെ ടീം ഈ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. താനും കാവ്യയും നല്ല സുഹൃത്തുക്കളാണെന്നാണ് അനിരുദ്ധ് പറഞ്ഞത്. പിന്നീട് കാവ്യയുടെ പേരിനൊപ്പം കേട്ട പേര് ക്രിക്കറ്റർ റിഷഭ് പന്തിന്റേതായിരുന്നു. 2023ലെ ഐ‌പി‌എൽ മത്സരത്തിനിടെ കാവ്യ മാരനും റിഷഭ് പന്തും ഒരുമിച്ച് ഇരിക്കുന്ന രം​ഗങ്ങൾ വൈറലായപ്പോൾ മുതലാണ് ഇരുവരും ഡേറ്റിംഗിലാണെന്ന് കിംവദന്തികൾ പ്രചരിച്ച് തുടങ്ങിയത്.

തുടർന്നും ഇരുവരുടേയും ഡേറ്റിങ് റൂമറുകൾ ശരിവെക്കുന്ന വീഡിയോയും ഫോട്ടോകളും നിരവധി പ്രചരിച്ചിരുന്നു. പക്ഷെ ​ഗോസിപ്പുകളിൽ സത്യമില്ലെന്നായിരുന്നു റിഷഭ് പന്തിന്റെ ടീം അറിയിച്ചത്. ഏറ്റവും അവസാനം കാവ്യ ക്രിക്കറ്റ് താരം അഭിഷേക് ശർമ്മയുമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകളാണ് പ്രചരിച്ചത്.

മത്സരങ്ങൾക്കിടെ കാവ്യ നടത്തിയ പ്രതികരണങ്ങളാണ് ഈ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയത്. സൺറൈസേഴ്സ് ഹൈദരാബാദിലെ അ​ഗംമാണ് അഭിഷേക്. എന്നാൽ അഭിഷേകും കാവ്യയും തമ്മിൽ പ്രൊഫഷണൽ ബന്ധം മാത്രമെയുള്ളുവെന്നാണ് കാവ്യയുമായി അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചത്. മുമ്പ് ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിനിടെ കാവ്യ മാരനോട് ആരാധകൻ വിവാഹ അഭ്യർത്ഥന നടത്തിയത് വൈറലായിരുന്നു.

More from Filmibeat

Read more about: tamil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X