ചാവുകടലില്‍ നിന്നൊരു സൂര്യാസ്തമയ കാഴ്ച; സുപ്രിയ പകര്‍ത്തിയ ചിത്രവുമായി പൃഥ്വിരാജ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍ സുപ്രിയ മേനോന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരിലുള്ള സിനിമാനിര്‍മ്മാണമാണ് കൈകാര്യം ചെയ്യുന്നത്. അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ ജനഗണമന സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
പൃഥ്വിക്കും സുപ്രിയയ്ക്കുമൊപ്പം മകള്‍ അലംകൃതയും എല്ലാവര്‍ക്കും സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരദമ്പതികള്‍ തങ്ങളുടെ പുതിയ വിശേഷങ്ങളും വാര്‍ത്തകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ആടുജീവിതത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. 2020-ല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നുവെങ്കിലും കോവിഡിനെത്തുടര്‍ന്ന് ഇടയില്‍ വെച്ച് മുടങ്ങിയിരുന്നു. പൃഥ്വിരാജിന്റെ കരിയറില്‍ തന്നെ ഏറെ നിര്‍ണ്ണായകമാകുമെന്ന് വിശ്വസിക്കുന്ന ആടുജീവിതത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണത്തിനായി മാസങ്ങള്‍ക്ക് മുമ്പാണ് പൃഥ്വിയും സംഘവും ജോര്‍ദ്ദാനിലേക്ക് പോയത്.
അതിനിടെ ഷൂട്ടിങ്ങിനിടയില്‍ ലഭിച്ച അവധി ആസ്വദിക്കുകയാണ് ഇപ്പോള്‍ പൃഥ്വിയും കുടുംബവും. സുപ്രിയയും മകള്‍ ആലിയും പൃഥ്വിയോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനായി ജോര്‍ദ്ദാനിലെത്തിയിരുന്നു. മകള്‍ ആലിയേയും ചുമലിലെടുത്ത് സവാരിയ്ക്ക് ഇറങ്ങിയ പൃഥ്വിരാജിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസമാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കുറേക്കാലത്തിന് ശേഷമാണ് ഇരുവരും കുടുംബസമേതം യാത്ര ചെയ്യുന്നത്.
ഇപ്പോഴിതാ കടലിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രം പങ്കുവെക്കുകയാണ് പൃഥ്വി. ഭാര്യ സുപ്രിയയാണ് ഈ ചിത്രം പകര്‍ത്തിയതെന്നും സുപ്രിയ കുറിയ്ക്കുന്നു. ചാവുകടലില്‍ സൂര്യാസ്തമയം ആസ്വദിക്കുന്ന ഒരു ചിത്രമാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം. സൗദി അറേബ്യയില്‍ ജോലിക്കായി എത്തിപ്പെടുന്ന നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. സിനിമക്കായി ശരീരഭാരം കുറച്ചതിന്റെയും താടിവളര്‍ത്തിയതിന്റെയും കഷ്ടപ്പാടുകള്‍ അടുത്തിടെ ഒരഭിമുഖത്തില്‍ പൃഥ്വി തുറന്നുപറഞ്ഞിരുന്നു.
'ശരീരത്തിന് മാറ്റം വേണമെന്നത് സിനിമയ്ക്കായി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാന്‍ ചെയ്തു. ഇതുപോലെ ഒരു സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം എന്റെ ശരീരം വീണ്ടും അതുപോലെയാക്കുക എന്നത് ഏറെ കഷ്ടപ്പാടുള്ള കാര്യമാണ്. വാസ്തവത്തില്‍ ആടുജീവിതം എന്ന സിനിമയ്ക്കായി നടത്തിയ രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല. അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലുള്ള സീനുകളോ ചിത്രങ്ങളോ പുറത്തുവന്നിട്ടുമില്ല.
ആടുജീവിതത്തിന് ശേഷം ജോര്‍ദാനില്‍നിന്നും തിരിച്ചു വന്നപ്പോള്‍ ഞാന്‍ ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥയില്‍നിന്നും മാറിയിരുന്നു. അവിടെ ഷൂട്ടിങ്ങ് മുടങ്ങി അകപ്പെട്ടതിനുശേഷം ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസത്തോളം കഴിഞ്ഞുള്ള അവസ്ഥയാണ് എല്ലാവരും കണ്ടത്. സിനിമ കാണുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ അവസ്ഥ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടും.'

2020ലായിരുന്നു പൃഥ്വിയും സംഘവും ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ പോയി മടങ്ങിവന്നത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഷൂട്ടിങ്ങ് മുടങ്ങി രണ്ടര മാസത്തോളം ജോര്‍ദ്ദാനില്‍ തന്നെയായിരുന്നു പൃഥ്വിയും ഷൂട്ടിങ്ങ് സംഘവും. പിന്നീട് മെയ് മാസത്തിലാണ് മടങ്ങാന്‍ സാധിച്ചത്. അപ്പോഴേക്കും ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് സംഘം വീണ്ടും ചിത്രീകരണത്തിനായി അള്‍ജീരിയയിലേക്ക് പോയത്. 75 ദിവസങ്ങള്‍ നീളുന്ന ചിത്രീകരണത്തിന് ശേഷം പത്തനംതിട്ടയിലും കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് ബ്ലെസി അതേ പേരില്‍ സിനിമയാക്കുന്നത്.
ആടുജീവിതത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാലുടന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കെ.ജി.എഫിന്റെ നിര്‍മ്മാതാക്കളുമായി സഹകരിച്ച് ടൈസണ്‍ എന്ന പുതിയ ചിത്രവും പൃഥ്വി അനൗണ്‍സ് ചെയ്ത് കഴിഞ്ഞു. ലൂസിഫറിന്റെയും എമ്പുരാന്റെയും തിരക്കഥ രചിച്ചിരിക്കുന്ന മുരളി ഗോപി തന്നെയാണ് ഈ ചിത്രത്തിന് വേണ്ടിയും കഥ തയ്യാറാക്കുന്നത്.


Click it and Unblock the Notifications











