ഇപ്പോഴും ആ കാര്യം മനസിലാവാത്ത ആളുകളുണ്ട്; സൂപ്പര്‍ ശരണ്യയിലെ അജിത് മേനോനെ കുറിച്ച് വിനീത്...

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. അനശ്വര രാജന്‍, മമിത ബൈജു, അര്‍ജുന്‍ അശോകന്‍ നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. സാധാരണ ക്യാമ്പസ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഗിരീഷ് ഈ ചിത്രം ഒരുക്കിയത്. ഒരു കുട്ടിയുടെ കോളേജ് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോവുന്നത്. വീടും ഹോസ്റ്റല്‍ ജീവിതവും സൗഹൃദവും പ്രണയവുമൊക്കെ മനോഹരമായി ആവിഷ്‌കരിച്ചിട്ടുണ്ട്.

സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു വിനീത് വാസുദേവന്‍ അവതരിപ്പിച്ച അജിത്ത് മേനോന്‍. ഇന്ത്യയാകെ ശ്രദ്ധ നേടുകയും വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതുമായ അര്‍ജുന്‍ റെഡ്ഡിയുടെ സ്പൂഫ് ആയിട്ടായിരുന്നു അജിത് മേനോന്റെ കഥാപാത്രം എത്തിയത്. അര്‍ജുന്‍ റെഡ്ഡിയെന്ന ടോക്സിക് കാമുകനെ അജിത്ത് മേനോനിലൂടെ വേണ്ടവിധത്തില്‍ ട്രോളിയിട്ടുണ്ട്. ഇപ്പോഴിത ആ കഥപാത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് വിനീത് വാസുദേവന്‍. അജിത് മേനോന്‍ എന്ന കഥാപാത്രം അര്‍ജുന്‍ റെഡ്ഡിയുടെ സ്പൂഫ് ആണെന്ന് മനസിലാകാത്തവര്‍ ഇപ്പോഴും ഉണ്ടെന്നാണ് നടന്‍ പറയുന്നത്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അജിത് മേനോന്‍ എന്ന കഥാപാത്രം

അജിത് മേനോന്‍ എന്ന കഥാപാത്രം അര്‍ജുന്‍ റെഡ്ഡിയുടെ സ്പൂഫ് ആണെന്ന് മനസിലാകാത്തവര്‍ ഇപ്പോഴും ഉണ്ടെന്നാണ് കരുതുന്നത്. ചിലര്‍ കമന്റിന്റെ അടിയിലൊക്കെ വന്നിട്ട് അര്‍ജുന്‍ റെഡ്ഡി എടുക്കാന്‍ നോക്കിയിട്ട് പൊളിഞ്ഞു പോയി എന്നൊക്കെ പറയുന്നുണ്ട്. നമ്മുടെ അര്‍ജുന്‍ റെഡ്ഡിയുടെ അത്രയൊന്നും വന്നിട്ടില്ല, ഇവനൊക്കെ ഏതാ, അങ്ങനെയൊക്കെ പറയുന്ന കമന്റുകളും കാണാറുണ്ട്. രസകരമായ കമന്റുകളാണ്. അപ്പോള്‍ എനിക്ക് തോന്നും. ഇതൊന്നും അവര്‍ക്ക് മനസിലാക്കാന്‍ പറ്റിയിട്ടില്ലെന്ന്.

സ്പൂഫ്

അതേസമയം ചിലര്‍ വന്നിട്ട് എടോ ഇത് സ്പൂഫാണ് അതുപോലും മനസിലാക്കാന്‍ പറ്റിയിട്ടില്ലേ എന്നൊക്കെ ചോദിച്ച് ഇവര്‍ക്ക് മറുപടി കൊടുക്കുന്നുമുണ്ട്. ദുല്‍ഖറിന്റെ ഒരു സീനുണ്ടായിരുന്നല്ലോ, ആ സീനിനെ പറ്റിയും ഇങ്ങനെ കമന്റ് വന്നിരുന്നു. ദുല്‍ഖറിന്റെ അടുത്തുപോലും എത്തിയില്ലെന്നും താന്‍ ഇങ്ങനെ കളിച്ചിട്ടൊന്നും കാര്യമില്ലെന്നുമായിരുന്നു കമന്റ്.

 അര്‍ജുന്‍ റെഡ്ഡി

അജിത് മേനോനെ ചെയ്യാനായി അര്‍ജുന്‍ റെഡ്ഡിയിലെ ചില സീനൊക്കെ ഞാന്‍ വീണ്ടും വീണ്ടും കാണുമായിരുന്നു. ഇതില്‍ തന്നെ ഡിലീറ്റഡ് ആക്കിയ ഒരുപാട് സീനുണ്ട്. നസ്ലിന്റെ കഥാപാത്രത്തെ ഞാന്‍ പിടിച്ച് വാട്ടുന്നതൊക്കെ.ആ സീനിലൊക്കെ ഞാന്‍ അര്‍ജുന്‍ റെഡ്ഡിയിലെ ജെസ്റ്റര്‍ പിടിക്കാന്‍ ശ്രമിച്ചിരുന്നു. അതുപോലെ ശരണ്യയുടെ അച്ഛന്‍ വരുന്ന സീനില്‍ ഇയാള്‍ കൈ കെട്ടി ദൂരെ നിന്ന് നോക്കുന്നത്. അതൊക്കെ അതുപോലെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ഇതൊക്കെ ട്രൈ ചെയ്തതാണ്. എത്ര ശതമാനം വിജയിച്ചിട്ടുണ്ടെന്ന് അറിയില്ല, വിനീത് പറയുന്നു. 2022 ജനുവരി 7 ന് ആണ് സിനിമ പ്രദര്‍ശനത്തിനെത്തി. സീ 5 ല്‍ ആണ് സൂപ്പര്‍ ശരണ്യ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ഡിലീറ്റ്  സീന്‍

ഇതുപോലെ തണ്ണീര്‍മത്തനിലും ഡിലീറ്റ് ആക്കിയ കുറേ സീനുണ്ട്. ഞാന്‍ ഗൈഡായി വന്നിട്ട് ഞാനും വിനീതേട്ടനും വാള്‍പയറ്റ് നടത്തുന്ന രംഗവും അക്ഷരശ്ലോകത്തിന്റെ കോമ്പറ്റീഷനുമെല്ലം. വാള്‍പയറ്റ് നടത്തുമ്പോള്‍ ജയ്‌സണ്‍ അടുത്ത് നില്‍ക്കുന്നതും ജയ്‌സാ എന്ന് ചോദിച്ച് അവന് നേരെ വാള്‍ വീശുന്നതുമായ സീനുകളായിരുന്നു. അതൊന്നും പക്ഷേ എടുത്തില്ല, വിനീത് വാസുദേവന്‍ പറയുന്നു.

Read more about: സിനിമ cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X