ഒരു വര്‍ഷം 36 സിനിമകള്‍ വരെ ചെയ്തിട്ടുണ്ട്, അന്ന് ചെയ്ത സിനിമയുടെ പലിശ കൊണ്ട് ഇന്നും ജീവിക്കുന്നു; മോഹന്‍ലാല്‍

കംപ്ലീറ്റ് ആക്ടര്‍, മലയാള സിനിമയുടെ നടന വിസ്മയം എന്നിങ്ങനെ മോഹന്‍ലാല്‍ അറിയപ്പെടുന്നത് പല പേരുകളിലാണ്... ഇനി സംവിധായകന്‍ എന്ന ലേബലിലും മോഹന്‍ലാല്‍ അറിയപ്പെടും. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമ വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. ഇതിന് പുറമെ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രവും വരികയാണ്.

അടുത്ത വര്‍ഷം മോഹന്‍ലാലിനെ സംബന്ധിച്ചു നല്ല സിനിമകളുടെ കാലമായിരിക്കും. അതേ സമയം തന്റെ സിനിമകളെ കുറിച്ചും ആരാധകര്‍ അറിയാന്‍ കാത്തിരിക്കുന്ന ചോദ്യങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

mohanlal

മമ്മൂട്ടിയും മോഹന്‍ലാലും സിനിമയിലെത്തിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ഇപ്പോഴും കരുത്തരായി നില്‍ക്കുന്നതിന്റെ കാരണത്തെക്കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായം എന്താണെന്ന് അഭിമുഖത്തില്‍ ചോദിച്ചിരുന്നു. 'അത് ഒരുപക്ഷേ ഞങ്ങള്‍ മുന്‍പ് ചെയ്ത കഥാപാത്രങ്ങളുടെ പിന്‍ബലമാവാം.

ഞങ്ങള്‍ക്കൊക്കെ ഭരതന്‍, പത്മരാജന്‍, അരവിന്ദന്‍, മണിരത്‌നം തുടങ്ങിയ മഹാന്മാരായ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞു. പുതുതലമുറയിലും നല്ല സംവിധായകരുണ്ട്. പക്ഷേ നല്ല ഇതിവൃത്തം കിട്ടുന്നില്ല എന്നയിടത്താണ് പ്രശ്‌നം. ഞാന്‍ ഒരു വര്‍ഷം 36 സിനിമകള്‍ വരെ ചെയ്തിട്ടുണ്ട്. അതില്‍ ആക്ഷന്‍ പടങ്ങളും കോമഡി ചിത്രങ്ങളും ആര്‍ട്ട് ഫിലിമുകളും ഒക്കെയുണ്ട്. ഒരു സ്ഥിര നിക്ഷേപം പോലെ അന്ന് ചെയ്തുവെച്ച ആ സിനിമകളുടെ പലിശ കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്.

80 കളില്‍ അഭിനയിച്ച തൂവാനത്തുമ്പികള്‍ ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. വല്ലാത്തൊരു തരം മാന്ത്രികത ആ സിനിമയ്ക്ക് ഉണ്ടെന്നാണ് കരുതുന്നത്. 500ലധികം തവണ ആ സിനിമ കണ്ടവരുണ്ട്. ഇപ്പോഴും ആവര്‍ത്തിച്ച് കാണുന്നവരുമുണ്ട്. ഉള്ളടക്കമാണ് ആ സിനിമയുടെ കരുത്ത്. പിന്നെ ശക്തമായ തിരക്കഥ, മേക്കിങ്ങിന്റെ പ്രത്യേകതകള്‍...

mohanlal

സിനിമയുടെ ആഖ്യാന രീതിയും ഇതിവൃത്തങ്ങളും മാറി. പക്ഷേ തൂവാനത്തുമ്പികള്‍ പോലെ ഫീല്‍ നല്‍കുന്ന ഒരു സിനിമ ഇനിയുണ്ടാകുമോ എന്നറിയില്ല. മറ്റൊരുതലത്തില്‍ ഒരുപക്ഷേ അത്തരം സിനിമകള്‍ ഇനിയുമുണ്ടായേക്കാം. ഒരു നടന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന കഥാപാത്രമാണ് തൂവാനത്തുമ്പികള്‍ പോലുള്ള സിനിമകളിലേതെന്നും' മോഹന്‍ലാല്‍ പറയുന്നു

തന്നെ അത്ഭുതപ്പെടുത്തിയ നടന്മാരെ കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞു. ' ഭരത് ഗോപിയേട്ടനെയും നെടുമുടി വേണു ചേട്ടനെയും പെട്ടെന്ന് ഓര്‍മ്മ വരുന്നു. എത്രയോ ആളുകള്‍ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുമ്പോഴും അവര്‍ ചുറ്റുമുള്ളതൊന്നും അറിയുന്നില്ല. ഗോപിയേട്ടന്‍ രാമന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ രാമന്‍ നായര്‍ മാത്രമാണ്.

ഇവരൊക്കെ നാടകവേദിയില്‍ നിന്നും വന്ന അഭിനേതാക്കളാണ്. ഇന്ന് അഭിനയം മെച്ചപ്പെടുത്താന്‍ ഒരുപാട് സാങ്കേതിക സാധ്യതകള്‍ ഉണ്ട്. അന്നൊരു മോണിറ്റര്‍ പോലുമില്ല. എന്നിട്ടും മറ്റാര്‍ക്കും മറികടക്കുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാത്ത വിധം ഉയരങ്ങളില്‍ നില്‍ക്കുകയാണ് അവരൊക്കെ....' താരം പറയുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X