ഇത്തിക്കര പക്കിയാവാന്‍ സൂപ്പര്‍താരങ്ങള്‍ തയ്യാറായില്ലെന്ന് സംവിധായകന്‍റെ വെളിപ്പെടുത്തല്‍! കാണൂ!
സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു കായംകുളം കൊച്ചുണ്ണി. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സിനിമ തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് ഈ സിനിമ. ഐതിഹ്യങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതമായ കഥയെ സിനിമയാക്കുമ്പോള്‍ അത് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമോയെന്ന ആശങ്കയായിരുന്നു തുടക്കത്തില്‍ അലട്ടിയതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. തുടക്കം മുതല്‍ത്തന്നെ മികച്ച പ്രതികരണം ലഭിച്ച കൊച്ചുണ്ണി വിജയകരമായി മുന്നേറുകയാണ്.
കായംകുളം കൊച്ചുണ്ണിയില്‍ സുപ്രധാന വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ഫേസ്ബുക്കിലൂടെ ആ സന്തോഷവാര്‍ത്ത പങ്കുവെച്ച് രംഗത്തെത്തിയത് നിവിന്‍ പോളിയായിരുന്നു. കരിയറിലെ മികച്ച ഭാഗ്യങ്ങളിലൊന്നായിരുന്നു ഇതെന്ന് അന്നേ താരം പറഞ്ഞിരുന്നു. മറ്ര് പല താരങ്ങളെയും ഇത്തിക്കര പക്കിയാവാനായി സമീപിച്ചിരുന്നുവെന്നും അവരെല്ലാം വിസമ്മതിച്ചതോടെയാണ് മോഹന്‍ലാലിനെ സമീപിച്ചതെന്നും അദ്ദേഹം സന്തോഷത്തോടെ അത് സ്വീകരിക്കുകയുമായിരുന്നു സംവിധായകന്‍ പറയുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തില്‍ അതിഥിയായി എത്തിയപ്പോഴാണ് നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മോഹന്‍ലാലിന്റെ വരവ്
പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി. മേക്കിങ്ങില്‍ ഏറെ വ്യത്യസ്തമായ ചിത്രം മികച്ച ദൃശ്യാനുഭവമായി മാറുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു. മോഹന്‍ലാല്‍ എത്തിയതോടെ സിനിമയുടെ ഗതിയും മാറുകയായിരുന്നു. ഇത്തിക്കര പക്കിയുടെ ഫസ്റ്റ് ലുക്ക് നിമിഷനേരം കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. സിനിമയെത്തന്നെ അദ്ദേഹം കവര്‍ന്നെടുക്കുകയായിരുന്നു. തുടക്കത്തില്‍ നിവിന്‍ പോളി ആരാധകര്‍ പോലും ഇക്കാര്യത്തക്കുറിച്ചോര്‍ത്ത് പരിഭ്രമിച്ചിരുന്നു. അതിഥിയായെത്തി ആ സിനിമ തന്നെ കവര്‍ന്നെടുത്ത ചരിത്രം മോഹന്‍ലാലിന് നേരത്തെ തന്നെയുണ്ടല്ലോ.

ആന്റണിയെ വിളിച്ചു
ഇത്തിക്കര പക്കിയായി അഭിനയിക്കാന്‍ ആരെ സമീപിക്കണമെന്ന കാര്യത്തില്‍ തുടക്കത്തില്‍ കൃത്യമായ ധാരണയുണ്ടായിരുന്നില്ല. പലരില്‍ നിന്നും അത്ര നല്ല സമീപനമല്ല ലഭിച്ചത്. മോഹന്‍ലാലിനെപ്പോലൊരു താരത്തിനെ ആ കഥാപാത്രത്തെ അവതരിപ്പിക്കാനാവൂ എന്ന് ഉറപ്പിച്ചത് അപ്പോഴാണ്. അപ്പോഴാണ് ഇതേക്കുറിച്ച് സംസാരിക്കാനായി ആന്റണി പെരുമ്പാവൂരിനെ വിളിച്ചത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ അദ്ദേഹത്തെ ഇംപ്രസ് ചെയ്യിച്ചതോടെ കാര്യങ്ങള്‍ സുഗഗമമായി മാറുകയായിരുന്നു. അദ്ദേഹത്തിലൂടെയാണ് തങ്ങള്‍ മോഹന്‍ലാലിലേക്ക് എത്തിയത്. അദ്ദേഹം ഈ സിനിമയില്‍ അഭിനയിക്കുമെന്നുറപ്പായതോടെ തങ്ങള്‍ ശരിക്കും സന്തോഷിക്കുകയായിരുന്നുവെന്നും റോഷന്‍ പറയുന്നു.

ഹൈദരാബാദ് യാത്ര ക്യാന്‍സലാക്കി
ഇത്തിക്കര പക്കിയായി അഭിനയിക്കാന്‍ മറ്റ് താരങ്ങളെയും ആലോചിച്ചിരുന്നു. ഒരു താരത്തെ കാണാനായി ഹൈദരാബാദിലേക്ക് പോവണമായിരുന്നു. എന്നാല്‍ നേരത്തെ ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ താന്‍ ആ യാത്ര ക്യാന്‍സല്‍ ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.കായംകുളം കൊച്ചുണ്ണിയില്‍ പക്കിയാവാന്‍ വിസമ്മതിച്ച താരങ്ങള്‍ ആരൊക്കെയാണെന്നതിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പേര് പറയാതെയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.

പലരും തയ്യാറായില്ല
നിവിന്‍ പോളി നായകനാവുന്ന ചിത്രത്തിലെ അതിഥി വേഷത്തില്‍ എത്തുകയെന്ന് കേട്ടതോടെയാണ് പലരും നോ പറഞ്ഞത്. കഥാപാത്രത്തെക്കുറിച്ച് കേള്‍ക്കാന്‍ പോലും പലരും തയ്യാറായിരുന്നില്ല. നായകനെ കവച്ച് വെക്കുന്ന പ്രകടനമായിരിക്കണം അദ്ദേഹത്തിന്റേതെന്നും ഒരു സൂപ്പര്‍ താരം തന്നെ ചെയ്താല്‍ മാത്രമേ ആ വേഷം മനോഹരമാവുകയുള്ളൂവെന്ന് അപ്പോഴും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ ഇക്കാര്യത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ സമ്മതിക്കുകയായിരുന്നു.

സന്തോഷത്തോടെ മോഹന്‍ലാല്‍ എത്തി
ഇത്തിക്കര പക്കിയെക്കുറിച്ച് പറയുമ്പോള്‍ മോഹന്‍ലാല്‍ ശ്രദ്ധാപൂര്‍വ്വമാണ് അതേക്കുറിച്ച് കേട്ടത്. നേരത്തെ ഈ കഥാപാത്രത്തെ ആരെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ, താന്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കും തുടങ്ങിയ സംശയങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. കഥാപാത്രത്തെക്കുറിച്ച് കൃത്യമായി മനസ്സിലായതോടെ പക്കിയെ അദ്ദേഹം ഏറ്റെടുകയായിരുന്നു. ആ വരവില്‍ എല്ലാവരും തുള്ളിച്ചാടിയിരുന്നു.

സെറ്റ് ഒന്നടങ്കം ആഘോഷിച്ചു
12 ദിവസമായിരുന്നു മോഹന്‍ലാല്‍ സെറ്റിലുണ്ടായിരുന്നത്. തന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട സമയമായിരുന്നു അത്. സ്‌ക്രീനില്‍ മാത്രം കണ്ട് പരിചയിച്ച ലാലേട്ടനൊപ്പമുള്ള അഭിനയം ഏരെ രസകരമായിരുന്നു. ഇത്തിക്കര പക്കിയായുള്ള അദ്ദേഹത്തിന്റെ പരകായ പ്രവേശത്തില്‍ എല്ലാവരും അമ്പരപ്പെട്ടിരുന്നുവെന്നും അദ്ദേഹം സെറ്റിലുള്ള സമയം ശരിക്കും ആഘോഷമാക്കി മാറ്റിയിരുന്നുവെന്നും നിവിന്‍ പറയുന്നു.
വീഡിയോ കാണാം
കോമഡി ഉത്സവം പരിപാടിയുടെ വീഡിയോ കാണാം.


Click it and Unblock the Notifications