twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    By Aswini
    |

    അഭിനയത്തിന്റെ ഓരോ അദ്ധ്യായമാണ് മോഹന്‍ലാല്‍ എന്ന നടന്റെ ഓരോ സിനിമയും. ഒരു ഇമോഷന്‍ രംഗം പ്രേക്ഷകരെ ഒട്ടും ബോറടിപ്പിയ്ക്കാതെ, വളിപ്പാക്കാതെ എങ്ങനെ അവതരിപ്പിക്കണം എന്ന് ഒത്തിരി മോഹന്‍ലാല്‍ ചിത്രങ്ങള്‍ കാണിച്ചു തന്നിട്ടുണ്ട്. മാസ് എന്‍ട്രി എങ്ങനെ കൊടുക്കണം, നിഷ്‌കളങ്കാഭിനയം എവിടെയൊക്കെ പ്രേക്ഷകര്‍ സ്വീകരിക്കും അങ്ങനെ പല കാര്യങ്ങളും ലാല്‍ ചിത്രങ്ങളില്‍ നിന്ന് പഠിക്കാനുണ്ട്.

    മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അഭിനയിക്കുമെന്ന് ദശരഥം എന്ന ചിത്രം കണ്ടാല്‍ അറിയാതെ പറഞ്ഞു പോകും. മോഹന്‍ലാല്‍ അഭിനയിച്ച ചില ഗാനരംഗങ്ങള്‍ കാണുമ്പോള്‍ ഇത് ലാല്‍ തന്നെ പാടി അഭിനയിച്ചതാണോ എന്ന് തോന്നിപ്പോകും. ഹിസ് ഹൈനീസ് അബ്ദുള്ള, ഭരതം പോലുള്ള സിനിമകള്‍ അതിനുദാഹരണമായി പറയാം. ഇനിയും പറയണമെങ്കില്‍, തീര്‍ച്ചയായും കണ്ടിരിക്കേണ്ട മോഹന്‍ലാലിന്റെ 50 സിനിമകളെ കുറിച്ച് പറയാം.

    ശ്രീകൃഷ്ണപ്പരുന്ത്

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    എ വിന്‍സെന്റിന്റെ കാവ്യാത്മകമായ ചിത്രമാണ് ശ്രീകൃഷ്ണപ്പരുന്ത്. കഥാപാത്രത്തിനൊപ്പം ഒഴുകിച്ചേരുകയായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍

    പാദമുദ്ര

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    അച്ഛന്‍ മകന്‍ ബന്ധമാണ് പാദമുദ്ര എന്ന ചിത്രം

    ബോയിങ് ബോയിങ്

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    നായകന്‍ തന്നെ ഹാസ്യതാരമായും എത്തുന്ന ചിത്രങ്ങള്‍ ആദ്യകാലത്ത് ഒത്തിരി വന്നിട്ടുണ്ട്. വില്ലനായി വന്ന മോഹന്‍ലാലില്‍ നല്ലൊരു ഹ്യൂമര്‍ സെന്‍സ് കണ്ടെത്താന്‍ ഇത്തരം ചിത്രങ്ങള്‍ ഏറെ സഹായിച്ചു

    താളവട്ടം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    കാമുകിയുടെ മരണത്തെ തുടര്‍ന്ന് സമനില തെറ്റുന്ന വിനോദ് എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ഈ പ്രിയദര്‍ശന്‍ ചിത്രത്തിലെത്തുന്നത്. ഒരുപാട് ചിരിപ്പിച്ച് അവനാസം കരയിപ്പിക്കുന്ന ഒരു സിനിമ

    രാജാവിന്റെ മകന്‍

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ചിത്രത്തിലെ ഡയലോഗുകളും, ലാലിന്റെ ഗെറ്റപ്പും ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാണ്. തമ്പികണ്ണന്താനം സംവിധാനം ചെയ്ത ചിത്രം 1986 ലാണ് റിലീസായത്

    നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    പദ്മരാജിന്റെ കാവ്യ സൃഷ്ടിയാണ് ഈ ചിത്രമെന്ന് സംശയിക്കാതെ പറയാം. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം മലയാളസിനിമയില്‍ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്. പത്മരാജന്റെ എല്ലാ സിനിമകളും പോലെ ഈ ചിത്രവും പ്രണയത്തിനു പ്രധാന്യം നല്‍കിയിരിക്കുന്നു.

    ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ഇടത്തരം പശ്ചാത്തലത്തിലുള്ള കഥകള്‍ പറഞ്ഞ വിജയിപ്പിച്ച കാലമായിരുന്നു അത്. സംഭാഷണങ്ങള്‍ പറയുമ്പോള്‍ ലാലില്‍ നിന്ന് എന്തൊക്കെ കണ്ട് പഠിക്കാനുണ്ടെന്നൊക്കെ ഈ സിനിമ കാണുമ്പോള്‍ മനസ്സിലാവും

    ഉണ്ണികളെ ഒരു കഥ പറയാം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ജോണ്‍ പോളിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത മറ്റൊരു മോഹന്‍ലാല്‍ ചിത്രം.

    ചെപ്പ്

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    അദ്ധ്യാപക- വിദ്യാര്‍ത്ഥി ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് 1987 ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്റെ ചെപ്പ്. ഒപ്പം സമൂഹ്യപ്രശ്‌നവും സിനിമ ചര്‍ച്ച ചെയ്തു

    തൂവാനത്തുമ്പികള്‍

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    അന്നും ഇന്നും എന്നും മലയാളത്തിന്റെ റൊമാന്റിക് ചിത്രങ്ങളില്‍ മുന്‍ നിരയിലാണ് തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിന്റെ സ്ഥാനം

    നാടോടിക്കാറ്റ്

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    തൊഴിലില്ലായ്മയും, ഇടത്തരം കുടുംബ കഥയും പറഞ്ഞ ചിത്രമാണ് നാടോടിക്കാറ്റ്. നിഷ്‌കളങ്കാഭിനയമാണ് ലാലിന്റെ ഈ സിനിമയില്‍ നിന്ന് കണ്ടു പഠിക്കാനുള്ളത്

    ഇരുപതാം നൂറ്റാണ്ട്

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രം ഇന്നും ഹിറ്റാണെങ്കില്‍ അതില്‍ നിന്ന് മനസ്സിലാക്കണം എത്രത്തോളമുണ്ട് ലാലിന്റെ ഒരു കഥാപാത്രത്തിന്റെ സ്വാധീനമെന്ന്

    വെള്ളാനകളുടെ നാട്

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    സിപി എന്ന് വിളിക്കുന്ന സി പവിത്രന്‍ നായര്‍ എന്ന യുവ കോണ്‍ട്രാക്ടറുടെ കഥ പറഞ്ഞ ചിത്രമാണ് വെള്ളാനകളുടെ നാട്

    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    പറയാതെ പോയ ഇഷ്ടം അതായിരുന്നു അത്യന്തമായി ചിത്രത്തിന്റെ തീം. അതിനപ്പുറം ജീവിതം ഒന്ന് സെറ്റില്‍ഡ് ചെയ്യാന്‍ മുകുന്ദന്‍ എന്ന ചെറുപ്പക്കാരന്‍ കാണിക്കുന്ന തത്രപ്പാടുകള്‍ ലാലില്‍ നിന്ന് വന്നപ്പോള്‍ പ്രേക്ഷകര്‍ക്കത് അനുഭവിച്ചറിയാന്‍ കഴിയുന്നു

    മൂന്നാം മുറ

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    അന്വോഷ്ണാത്മകമായി ചിത്രമാണ് കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ

    ചിത്രം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    വിരഹത്തില്‍ അവസാനിക്കുന്ന വ്യത്യസ്തമായ രണ്ട് പ്രണയ കഥയാണ് ചിത്രം എന്ന ഒറ്റ ചിത്രത്തില്‍ പറയുന്നത്. വിഷ്ണു എന്ന കഥാപാത്രത്തിന്റെ നിസ്സഹായാവസ്ഥ ലാലിനെല്ലാതെ മറ്റാര്‍ക്കും അവതരിപ്പിയ്ക്കാന്‍ കഴിയില്ല

    ആര്യന്‍

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    സാഹചര്യങ്ങള്‍കൊണ്ട് അധോലോക നായകനാകുന്ന ദേവനാരായണന്റെ കഥയാണ് ആര്യന്‍

    വരവേല്‍പ്

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ഗള്‍ഫില്‍ നിന്ന് കുറച്ച് പണമൊക്കെ സമ്പാദിച്ച് നാട്ടിലൊരു നല്ല ജീവിതം സ്വപ്‌നം കണ്ടു വരുന്നതാണ് ഇവിടെ നായകന്‍. എന്നാല്‍ നാട്ടിലെ അവസ്ഥയില്‍ കുത്തുവാളെടുത്ത് തിരിച്ച് ഗള്‍ഫിലേക്ക് തന്നെ പോകേണ്ടി വരുന്ന അവസ്ഥ

    വന്ദനം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ഒരു കേസന്വേഷണവും അതിനിടയില്‍ നടക്കുന്ന മനോഹരമായ ഒരു പ്രണയവുമാണ് വന്ദനം എന്ന ചിത്രം

    കിരീടം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    മകനെ പൊലീസ് ആക്കാനാണ് അച്ഛന്‍ അച്ചുതന്‍ നായര്‍ ആഗ്രഹിച്ചത്. എന്നാല്‍ അച്ഛനെ ദ്രോഹിക്കുന്നത് കണ്ട് സേതുമാധവന്‍ റൗഡിയാകുന്നു. ഇമോഷന്‍ രംഗങ്ങളാണ് ഈ ചിത്രത്തില്‍ നിന്ന് ലാലില്‍ നിന്നും കണ്ടു പഠിക്കേണ്ടത്

    ദശരഥം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    അനാഥന്റെ തേങ്ങലാണ് ചിത്രം. ആനി മോനെ സ്‌നേഹിയ്ക്കുന്നതുപോലെ മാഗിക്ക് എന്നെ സ്‌നേഹിക്കാന്‍ കഴിയമോ എന്ന് രാജീവ് മേനോന്‍ ചോദിക്കുമ്പോള്‍ ലാലിന്റെ വിരലുകള്‍ പോലും അഭിനയിക്കുന്നത് കാണാം

    ലാല്‍സലാം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ശക്തമായ രാഷ്ട്രീയ ചിത്രമാണ് വേണു നാഗവള്ളി സംവിധാനം ചെയ്ത ലാല്‍സലാം

    ഹിസ് ഹൈനീസ് അബ്ദുള്ള

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    സംഗീതമെന്ന കലയെയും മതത്തെയും ബന്ധപ്പിച്ചാണ് ഹിസ് ഹൈനീസ് അബ്ദുള്ള എന്ന ചിത്രമൊരുക്കിയിരിക്കുന്നത്

    ഏയ് ഓട്ടോ

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ഗായകന്‍, നായകന്‍, ഹാസ്യ നടന്‍ അങ്ങനെ എല്ലാ നിലയിലും മോഹന്‍ലാല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം. കഥാപാത്രത്തിന്റെ നിഷ്‌കളങ്കതയാണ് സിനിമയുടെ വിജയം

    അദ്വൈതം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ശിവന്‍ എന്ന റൗഡി, സ്വാമി അമൃതാനന്ദനാകുന്നതും സാഹചര്യം അയാളെ വീണ്ടും പഴയ ശിവന്‍ എന്ന റൗഡിയാക്കി മാറ്റുന്നതുമാണ് അദ്വൈതം

    അങ്കിള്‍ ബണ്‍

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    മോഹന്‍ലാലിന്റെ വ്യത്യസ്ത വേഷം തന്നെയാണ് ഈ സിനിമയുടെ ആകര്‍ഷണവും വിജയവും

    ഉള്ളടക്കം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ഒരു മനശാസ്ത്രജ്ഞന്റെ ജീവിതമാണ് ഉള്ളടക്കം

    കിഴക്കുണരും പക്ഷി

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    സിനിമയിലെ സംഗീത രംഗത്തെ പ്രശ്‌നങ്ങളും പ്രയാസങ്ങളുമാണ് കിഴക്കുണരും പക്ഷി എന്ന ചിത്രത്തിന്റെ പ്ലോട്ട്

    കിലുക്കം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി കൂട്ടുകെട്ടിന്റെ വിജയമാണ് കിലുക്കം. ഹാസ്യം കൈകാര്യം ചെയ്യുന്ന മോഹന്‍ലാലിനെയാണ് ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധിയ്ക്കുന്നത്

    ഭരതം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    സഹോദര സ്‌നേഹം, കുടുംബം, പ്രണയം തുടങ്ങിയവയൊക്കെ സംഗീതത്തിലേക്ക് ബന്ധിപ്പിയ്ക്കുന്നതാണ് ഭരതം എന്ന ചിത്രം.

    സൂര്യഗായത്രി

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ഭാര്യയുടെ മരണത്തിന് ശേഷം മകന് വേണ്ടി ജീവിയ്ക്കുന്ന ഡോ. ബാലസുബ്രഹ്മണ്യത്തിന് ഒടുവില്‍ കോളേജ് റാഗിങിന്റെ പേരില്‍ മകനെയും നഷ്ടപ്പെടുന്നു. ആ നിസ്സഹായ അവസ്ഥയെയാണ് ലാല്‍ അവതരിപ്പിയ്ക്കുന്നത്

    രാജശില്പി

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    മോഹന്‍ലാല്‍ എന്ന നടനിലെ നര്‍ത്തകനെയാണ് ഈ ചിത്രത്തില്‍ കണ്ടത്

    കമലദളം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ഇതിലും മോഹന്‍ലാലിനെ നര്‍ത്തകനെ കാണുന്നു. ഭാര്യയുടെ മരണത്തിന് കാരണം തന്റെ വാക്കുകളാണെന്ന് ധരിച്ച് വച്ച് മുഴുക്കുടിയനാകുന്ന നൃത്താധ്യാപകന്‍. ഒടുവില്‍ മറ്റൊരു തെറ്റിദ്ധാരയുടെ പേരില്‍ കൊല ചെയ്യപ്പെടുന്നു

    മിഥുനം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    കുടുംബ ബന്ധത്തിന്റെ കഥയാണ് മിഥുനം പറഞ്ഞത്

    മയാമയൂരം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് മായാ മയൂരം. രണ്ടും തീര്‍ത്തും വ്യത്യസ്തമായി ഒരേ സമയം അവതരിപ്പിക്കാന്‍ കഴിഞ്ഞതിലാണ് ഇവിടെ വിജയം

    മണിച്ചിത്രത്താഴ്

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    മണിച്ചിത്രത്താഴ് എന്ന മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രത്തില്‍ ആദ്യ സ്ഥാനം ഗംഗയ്ക്കും നാഗവല്ലിക്കുമായിരിക്കാം. എന്നാല്‍ ഈ രണ്ട് കഥാപാത്രങ്ങളോടും മത്സരിച്ചു നില്‍ക്കുകയാണ് ഡോ. സണ്ണി

    ദേവാസുരം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    കള്ളുകുടിയനും, ഫ്യൂഡലിസ്റ്റുമായ മംഗലശ്ശേരി നീലകണ്ഠന്‍ നന്മയുടെ പാതയിലേക്ക് തിരിയുന്ന ഒരു പ്രത്യേക സാഹചര്യം.

    പവിത്രം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും സ്‌നേഹം നല്‍കി സഹോദരിയെ വളര്‍ത്തുകയും ഒടുവില്‍ അവളാല്‍ മാനസിക നിലതെറ്റുകയും ചെയ്യുന്ന കഥാപാത്രം

    സ്പടികം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ആടു തോമസ എന്ന കഥാപാത്രത്തിന്റെ ഇന്നും ഉള്ള സ്വീകാര്യത, അത് മാത്രം പറഞ്ഞാല്‍ മാതി സ്പടികം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയത്തെ കുറിച്ച് പറയാന്‍. ഇടിവെട്ട് ഡയലോഗുകളാണ് മറ്റൊരു പ്രത്യേകത

    കലാപാനി

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    സ്വാതന്ത്ര്യ സമര പോരാട്ടത്തെ ആസ്പദമാക്കിയാണ് കാലാപാനി എന്ന ചിത്രമെത്തുന്നത്

    ആറാം തമ്പുരാന്‍

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    മോഹന്‍ലാലിന്റെ മറ്റൊരു തമ്പുരാന്‍ ചിത്രം. മോഹന്‍ലാല്‍ എന്ന നടന്റെ പ്രൗഢിയാണ് ചിത്രം

    ഇരുവര്‍

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    മോഹന്‍ലാല്‍ എന്ന നടന്റെ നടന വിസ്മയമാണ് ഈ മണിരത്‌നം ചിത്രം

    വാനപ്രസ്ഥം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ലാലിന് പകരം വയ്ക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ മറ്റൊരു നടനില്ലെന്ന് തെളിയിക്കുന്നു വാനപ്രസ്ഥം

    നരസിംഹം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    മാസ് എന്നാല്‍ എന്താണെന്നറിയാല്‍ മോഹന്‍ലാലിന്റെ നരസിംഹം കാണണം

    ബാലേട്ടന്‍

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    അച്ഛന്‍ മകന്‍ സ്‌നേഹ ബന്ധം, കുടുംബത്തോടുള്ള ഉത്തരവാദിത്വം, നാട്ടുകാരോടുള്ള അടുപ്പം അങ്ങനെ പ്രേക്ഷകരിലൊരാളായി ലാലെത്തിയ ചിത്രമാണ് ബാലേട്ടന്‍

    തന്മാത്ര

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    പകരം വയ്ക്കാനില്ലാത്ത അഭിനയമാണ് മോഹന്‍ലാലിന്റേതെന്ന് പറയുന്നത് ഇതുകൊണ്ടാണ്. കഥാപാത്രമായി ജീവിക്കുകയായിരുന്നു ലാല്‍

    വടക്കുംനാഥന്‍

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ആ ഒരു കഥാപാത്രത്തിന്റെ രണ്ട് അവസ്ഥയിലൂടെയാണ് മോഹന്‍ലാല്‍ സഞ്ചരിയ്ക്കുന്നത്. കഥാപാത്രമായുള്ള മാറ്റം കണ്ട് പഠിക്കാന്‍ കഴിയുന്നതല്ല

    ഭ്രമരം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ഭാര്യയുടെയും മകളുടെയും മരണത്തിന് കാരണമായവരോട് പ്രതികാരം ചെയ്യാന്‍ വരുന്നതാണ് കഥാനായകന്‍.

    പ്രണയം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ എന്ന നടന്‍ സ്വീകരിച്ച ഗെറ്റപ്പിനെ പരമാര്‍ശിക്കാതെ ഈ സിനിമയെ കുറിച്ച് പറയാന്‍ കഴിയില്ല

    ദൃശ്യം

    ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ഒടുവിലിപ്പോള്‍ ദൃശ്യം വരെ വന്നു നില്‍ക്കുന്നു മോഹന്‍ലാലിന്റെ സിനിമകള്‍. കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ സിനിമകളാണ് എപ്പോഴും ലാലിന് വിജയം നേടിക്കൊടുത്തതെന്ന് ഈ ചിത്രം വരെ പറയാന്‍ സാധിക്കുന്നു

    English summary
    Superstar Mohanlal's 50 best hits
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X