ചെറിയ കഥാപാത്രങ്ങളിലൂടെ തുടക്കം, പ്രേമലുവിലൂടെ റേഞ്ച് മാറി, കയ്യിലുള്ളത് യമണ്ടൻ പ്രോജക്ടുകൾ; ഇനി മമിതയുടെ കാലം

മലയാള സിനിമയിലെ ന്യൂജെൻ പിള്ളേരിൽ ഭാവിയിൽ തെന്നിന്ത്യയൊട്ടാകെ താരമായി മാറാൻ സാധ്യതയുള്ള യുവനടിയാണ് മമിത ബൈജു. കഴിവുള്ളവർ ഏത് കാലത്തായാലും ശ്രദ്ധിക്കപ്പെടുമെന്നതിന്റേയും വിജയങ്ങൾ സൃഷ്ടിക്കുമെന്നതിന്റെയും ഉത്തമ ഉദാഹരണം കൂടിയാണ് നടി. അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയതാണ് മമിത. പിന്നീട് അഭിനയം പാഷനായി മാറുകയായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സർവ്വോപരി പാലാക്കാരൻ എന്ന സിനിമയിൽ മകളുടെ വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം.

കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിക്കുന്ന മമിത കലോത്സവ വേദികളിലെ താരമായിരുന്നു. അങ്ങനെ പത്രത്തിൽ വന്ന ഫോട്ടോ ശ്രദ്ധയിൽപ്പെട്ടാണ് സർവ്വോപരി പാലാക്കാരന്റെ അണിയറപ്രവർത്തകർ സിനിമയിലേക്ക് താരത്തെ കാസ്റ്റ് ചെയ്യുന്നത്. അഭിനയം വശമില്ലാതിരുന്നിട്ടും താൽപര്യമില്ലാതിരുന്നിട്ടും ഷൂട്ടിങ് കാണാമെന്ന ആ​ഗ്രഹത്തിന്റെ പുറത്താണ് ആ കഥാപാത്രം ചെയ്തത്.

Mamitha Baiju
Photo Credit: instagram

അവിടെ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. പിന്നീട് ഹണി ബി 2വിലേക്ക് വിളി വന്നു. ആസിഫ് അലിയുടെ സഹോദരിയുടെ വേഷമായിരുന്നു മമിതയ്ക്ക്. പാട്ടിൽ അടക്കം തിളങ്ങിയെങ്കിലും അന്ന് പ്രേക്ഷകർ ആ മുഖം അത്ര ശ്രദ്ധിച്ചില്ല. അതിനുശേഷം ഡാകിനി, വരത്തൻ, സ്കൂൾ ഡയറി, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, വികൃതി, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്, ഖോ ഖോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

പിന്നീട് ബാലു വർ​ഗീസ്, ലുക്ക്മാൻ അവറാൻ സിനിമയായ ഓപ്പറേഷൻ ജാവയിലെ നായികയായ അൽഫോൺസയായി വേഷമിട്ടതോടെ നടിയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങി. പിന്നീടാണ് സൂപ്പർ ശരണ്യ റിലീസ് ചെയ്യപ്പെടുന്നത്. അതോടെ അനശ്വരയുടെ ശരണ്യയെക്കാൾ ഹിറ്റായി മമിതയുടെ സോനാരേ. ശേഷം പ്രണയ വിലാസം, രാമചന്ദ്ര ബോസ് ആന്റ് കോ തുടങ്ങിയ സിനിമകളിലും നായികയായി.

ഈ രണ്ട് സിനിമകളും വേണ്ടത്ര വിജയം നേടിയില്ല. അതുകൊണ്ട് തന്നെ നസ്ലിന്റെ നായികയായി മമിത ബൈജുവിന്റെ പുതിയ സിനിമ പ്രേമലു റിലീസിനൊരുങ്ങുന്നുവെന്ന വാർത്തകൾ വന്നപ്പോൾ പ്രേക്ഷകർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ പ്രതീക്ഷിക്കാത്തൊരു സ്വീകാര്യതയും വിജയവും പ്രേമലുവിന് ലഭിച്ചു. പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ താരമായി മമിത മാറി.

കേരളത്തിന് പുറത്തേക്ക് വലിയ ജനപ്രീതിയാണ് പ്രേമലു എന്ന ചിത്രത്തിലെ റീനു എന്ന കഥാപാത്രത്തിന് ലഭിച്ചത്. തെലുങ്കിലും തമിഴിലുമെല്ലാം അത്യാവശ്യം പോപ്പുലറാണ് ഇന്ന് മമിതയെന്ന പേര്. ഏത് യുവതാരവും കൊതിക്കുന്ന അവസരങ്ങളാണ് മമിതയെ തേടി അടുത്തിടെയായി വരുന്നത്. രണ്ട് സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ മമിത സുപ്രധാന വേഷം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതിൽ ഒന്ന് വിജയിയുടെ സിനിമയായ ജനനാ​യ​കനാണ്.

Mamitha Baiju
Photo Credit: instagram

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭാ​ഗമായി സിനിമ ജീവിതത്തിൽ വിജയ് അവസാനമായി ചെയ്യാൻ പോകുന്ന സിനിമയായാണ് ജനനാ​യ​കൻ അറിയപ്പെടുന്നത്. വിജയ്ക്കൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആ​ഗ്രഹമുണ്ടെന്ന് പലപ്പോഴായി മമിത പറഞ്ഞിരുന്നു. എന്നാൽ നടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായതിനാൽ അതിനുള്ള അവസരം ഇനി ലഭിക്കില്ലല്ലോയെന്ന നിരാശയും മാസങ്ങൾക്ക് മുമ്പ് ഈ ആ​ഗ്രഹം വെളിപ്പെടുത്തുമ്പോൾ മമിതയ്ക്കുണ്ടായിരുന്നു.

മമിതയുടെ ആ​ഗ്രഹത്തിനൊപ്പം ദൈവം നിന്നത് പോലെയാണ് ജനനാ​യ​കനിലേക്കുള്ള അവസരം നടിയെ തേടി എത്തിയത്. എച്ച്. വിനോദാണ് സംവിധാനം. പൂജ ചടങ്ങിൽ വിജയ്ക്കൊപ്പം നിൽക്കുന്ന മമിതയുടെ ചിത്രങ്ങൾ വൈറലായിരുന്നു. തമിഴിൽ നിന്നും മമിതയ്ക്ക് വന്ന മറ്റൊരു അവസരം സാക്ഷാൻ സൂര്യയുടെ സിനിമയിലേക്കുള്ളതായിരുന്നു.

താരത്തിന് സൂര്യയുടെ നായിക വേഷമാണെന്നാണ് റൂമറുകൾ. സൂര്യ 46 എന്ന് താത്ക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം തെലുങ്ക് ഹിറ്റ്മേക്കർ വെങ്കി അറ്റ്ലൂരിയാണ് സംവിധാനം ചെയ്യുന്നത്. തമിഴിലെ യുവനടനും സംവിധായകനുമായ പ്രദീപ് രം​ഗനാഥന്റെ അണിയറയിൽ ഒരുങ്ങുന്ന ഡ്യൂഡിലും നായിക മമിതയാണ്.

More from Filmibeat

Read more about: Mamitha Baiju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X