അല്ലിമോള്‍ എവിടെയാണ്? സൈമ അവാര്‍ഡ്‌സിന്റെ ചിത്രം പങ്കുവെച്ച സുപ്രിയയോട് ആരാധകരുടെ ചോദ്യം!
മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. നന്ദനത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരത്തിന്റെ സിനിമാജീവിതം ബ്രദേഴഅസ് ഡേയില്‍ എത്തിനില്‍ക്കുകയാണ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. അഭിനയത്തിന് പുറമേ ആലാപനത്തിലും അദ്ദേഹം മികവ് തെളിയിച്ചിരുന്നു. ഇതിന് ശേഷമാണ് നിര്‍മ്മാതാവിന്റെ വേഷം അണിഞ്ഞത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായെത്തിയപ്പോഴും ശക്തമായ സ്വീകാര്യതയാണ് അദ്ദദേഹത്തിന് ലഭിച്ചത്. സംവിധാനമോഹത്തെക്കുറിച്ച് വളരെ മുന്‍പ് തന്നെ തുറന്നുപറഞ്ഞ പൃഥ്വിരാജ് ലൂസിഫറിലൂടെയാണ് ആ മോഹം സാക്ഷാത്ക്കരിച്ചത്.
ഇത്തവണത്തെ സൈമ അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചത് പൃഥ്വിരാജിനായിരുന്നു സുപ്രിയയ്‌ക്കൊപ്പമാണ് പൃഥ്വി ഖത്തറിലേക്ക് എത്തിയത്. ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പ്രളയബാധിതരെ സഹായിക്കാന്‍ താരം അഭ്യര്‍ത്ഥിച്ചിരുന്നു. അന്‍പോട് കൊച്ചിയിലേക്ക് സാധനങ്ങളെത്തിച്ച പൃഥ്വിയോട് നന്ദദി അറിയിച്ച് സഹോദരനായ ഇന്ദ്രജിത്ത് എത്തിയിരുന്നു. പുതിയതായി സ്വന്തമാക്കിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ ഒഴിവാക്കി ആ പണവും അദ്ദേഹത്തിന് ദിരിതാശ്വാസത്തിന് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പൃഥ്വിരാജ് മാത്രമല്ല ഭാര്യ സുപ്രിയ മേനോനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിമിഷനേരം കൊണ്ടാണ് താരപത്‌നിയുടെ പോസ്റ്റുകള്‍ തരംഗമായി മാറാറുള്ളത്. മികച്ച നടനുള്ള പുരസ്‌കാരം സ്വ്ന്തമാക്കിയ പൃഥ്വിയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സുപ്രിയ. രസകരമായ കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. കല്യാണ്‍ സില്‍ക്‌സിലെ ആടി സെയിലൊക്കെ നാട്ടുകാര് കൊണ്ടുപോയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. മറ്റ് ചിലരാവട്ടെ അല്ലിയെവിടെ എന്നായിരുന്നു ചോദ്യം. അലംകൃതയേയും കൂടി കൂട്ടാമായിരുന്നുവെന്ന കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.


Click it and Unblock the Notifications











