For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന്‍റെ ആദ്യ പ്രണയം അതാണെന്ന് സുപ്രിയ! താരത്തിന്‍റെ ജീവിതത്തിലെ മൂന്ന് 'സി'കള്‍ ഇവയാണ്!

  |

  താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചറിയാനായും ആരാധകര്‍ക്ക് താല്‍പര്യമാണ്. അത്തരത്തിലുള്ള വിശേഷങ്ങള്‍ ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും മകള്‍ അലംകൃതയുമൊക്കെ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റികളായി മാറിയവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുപ്രിയയുടെ പല പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. മാതൃകാതാരദമ്പതികളായാണ് ഇവരെ പലരും വിശേഷിപ്പിക്കാറുള്ളത്. കരിയറില്‍ ഒന്നൊന്നായി നേട്ടങ്ങള്‍ എത്തിപ്പിടിക്കുന്നതിനിടയില്‍ ഭാര്യ നല്‍കുന്ന പിന്തുണയെക്കുറിച്ച് വാചാലനായി പൃഥ്വിരാജും എത്താറുണ്ട്. സ്വന്തമായി നിര്‍മ്മാണക്കമ്പനിയെന്ന സ്വപ്‌നം പൃഥ്വി സാക്ഷാത്ക്കരിക്കുമ്പോള്‍ ആ ചുമതല സന്തോഷത്തോടെ ഏറ്റെടുത്തത് സുപ്രിയയായിരുന്നു.

  പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ പല കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് താനാണെന്ന് സുപ്രിയ പറയുന്നു. കഥ കേള്‍ക്കുന്നത് മുതലങ്ങോട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കഥ ഇഷ്ടമായാല്‍ പൃഥ്വിയോടും അത് കേള്‍ക്കാനായി പറയും. തന്റെ അഭാവത്തില്‍ ചെക്ക് ഒപ്പിടലല്ലാതെ കാര്യമായ പണികളൊന്നും പൃഥ്വിക്ക് താന്‍ നല്‍കിയിട്ടില്ലെന്നും താരപത്‌നി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുപ്രിയ മേനോന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ബാനറിലൊരുങ്ങിയ രണ്ടാമത്തെ സിനിമയായ ഡ്രൈവിംഗ് ലൈസന്‍സ് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. പൃഥ്വിയുമായുള്ള ജീവിതത്തെക്കുറിച്ചും ആടുജീവിതത്തിനായുള്ള ഇടവേളയെക്കുറിച്ചും മകളെക്കുറിച്ചുമൊക്കെ സുപ്രിയ വാചാലയായിരുന്നു. അഭിമുഖത്തിന്‍രെ വിശദാംശങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ട്

  അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ട്

  പൃഥ്വിക്കും തനിക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെയുണ്ടാവാറുണ്ട്. ചില കാര്യങ്ങളില്‍ എനിക്ക് പൃഥ്വിയോട് യോജിപ്പില്ല. തിരിച്ചും അങ്ങനെയുണ്ടാവാറുണ്ട്. എന്നാല്‍ ഒരുമിച്ച് ഞങ്ങളുടെ വ്യത്യാസങ്ങളെ രമ്യമായി പരിഹരിക്കാന്‍ കഴിയുന്ന പാതയിലൂടെ പോവാനാണ് തങ്ങള്‍ ഇരുവരും ശ്രമിക്കുന്നതെന്നും സുപ്രിയ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുപ്രിയ വിശേഷങ്ങള്‍ പങ്കുവെച്ചത്. പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു.

  നടനായി മാറും

  നടനായി മാറും

  പലപ്പോഴും പൃഥ്വി നടനായാണ് ചിന്തിക്കാറുള്ളത്. അദ്ദേഹം ഒരു നിര്‍മ്മാതാവായി ചിന്തിക്കാത്തതാണ് തന്റെ പ്രശ്‌നം. സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോള്‍ ഒരു നടന്‍ മാത്രമായി മാറുന്ന പതിവാണ് അദ്ദേഹത്തിന്. അങ്ങനെ വരുമ്പോള്‍ കൂടുതല്‍ പണം ചെലവാകും. പറയുന്ന കാര്യങ്ങള്‍ക്കുണ്ടാവുന്ന ചെലവിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കാറില്ല. പ്രൊഫഷണലി നോക്കുമ്പോള്‍ അത് ശരിയാണ്. അദ്ദേഹമൊരു നടനാണ്, ആ ആംഗിളില്‍ മാത്രം ചിന്തിച്ചാല്‍ മതി. നിര്‍മ്മാതാവായതിനാല്‍ എങ്ങനെ ചിലവ് കുറക്കാമെന്നാണ് ഞാന്‍ ചിന്തിക്കാറുള്ളതെന്നും സുപ്രിയ പറയുന്നു.

  ബുദ്ധിമുട്ടൊന്നുമില്ല

  ബുദ്ധിമുട്ടൊന്നുമില്ല

  പൃഥ്വിക്കൊപ്പം വര്‍ക്ക് ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അതേ സമയം തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയവുമല്ല. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ബാനറില്‍ പുറത്തിറങ്ങിയ സിനിമയായ നയന്‍ ചിത്രീകരണത്തിനിടയില്‍ പൃഥ്വിയെ സെറ്റിലേക്ക് ഓടിച്ചുവിട്ട സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സുപ്രിയ നേരത്തെ എത്തിയിരുന്നു. നിര്‍മ്മാണത്തിലെ കാര്യങ്ങളെക്കുറിച്ചാണ് താന്‍ കൂടുതല്‍ ചിന്തിക്കാറുള്ളതെന്നും അന്ന് സുപ്രിയ പറഞ്ഞിരുന്നു.

  മകളുടെ ചോദ്യം

  മകളുടെ ചോദ്യം

  പൃഥ്വിരാജിന്റെ മകളായ അലംകൃതയുമായി ബന്ധപ്പെട്ട വിശേഷങ്ങളറിയാനും ആരാധകര്‍ക്ക് താല്‍പര്യമാണ്. മകളുടെ ചിത്രം പങ്കുവെച്ച് ഇരുവരും എത്താറുണ്ടെങ്കിലും മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറില്ല. ഡാഡയെ ഇത്രയും ദിവസം വീട്ടില്‍ കണ്ടിട്ടില്ല അല്ലി. അതിനാല്‍ത്തന്നെ ഇന്നിവിടെയുണ്ടാവുമോ, അതോ പോവുമോയെന്നാണ് അവളെപ്പോഴും പൃഥ്വിയുടെ ചോദിച്ചുകൊണ്ടിരിക്കുന്നത്.

  ആടുജീവിതത്തിനായി

  ആടുജീവിതത്തിനായി

  ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായി സിനിമയില്‍ നിന്നും 3 മാസത്തെ അവധിയെടുത്തിരിക്കുകയാണ് പൃഥ്വിരാജ്. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇടവേള. അദ്ദേഹം വീട്ടിലുള്ളതില്‍ താനും അല്ലിയും സന്തോഷത്തിലാണെന്ന് സുപ്രിയ പറഞ്ഞിരുന്നു. എന്നാല്‍ അതേ സമയം തന്നെ വീട്ടിലൊരാള്‍ പട്ടിണിയുമായി കഴിയുന്നതില്‍ സങ്കടവുമുണ്ടെന്നും സുപ്രിയ പറയുന്നു.

  മൂന്ന് 'സി'കള്‍

  മൂന്ന് 'സി'കള്‍

  ആടുജീവിതത്തിലെ കഥാപാത്രത്തിനായി ശാരീരികമായി മാത്രമല്ല മാനസികമായ തയ്യാറെടുപ്പുകളും നടത്തേണ്ടതുണ്ട്. ആ തിരക്കിലാണ് പൃഥ്വി. 2007 മുതല്‍ തനിക്ക് പൃഥ്വിയെ അറിയാം. വിവാഹത്തിന് ശേഷമുള്ള വര്‍ഷങ്ങളിലൊന്നും ഇത്രയുമധികം ദിവസം അദ്ദേഹം അവധിയെടുക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും സുപ്രിയ പറയുന്നു. സിനിമ, ക്രിക്കറ്റ്, കാര്‍ ഈ മൂന്ന് സികളോടാണ് പൃഥ്വിരാജിന് ജീവിതത്തില്‍ ഏറെ ഇഷ്ടം. സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യ പ്രണയിനിയെന്നും സുപ്രിയ വ്യക്തമാക്കിയിട്ടുണ്ട്.

  English summary
  Supriya Menon Reveals About 3 cs of Prithviraj's life.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X