For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയയുടെ പ്രാര്‍ഥന ഫലിച്ചു! പൃഥ്വിരാജിന്റെ തിരിച്ച് വരവിനെ കുറിച്ച് പറഞ്ഞ് താരപത്‌നി, ചിത്രങ്ങള്‍

  |

  വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം. തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്‌നം കൂടിയാണ് ഈ സിനിമയെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. സിനിമയിലെ നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് എടുത്ത മുന്നൊരുക്കങ്ങള്‍ നേരത്തെയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

  എന്നാല്‍ ഷൂട്ടിങ്ങിന് പോയ സിനിമാസംഘം ജോര്‍ദ്ദാനില്‍ കുടുങ്ങിയതോടെ എല്ലാവരും ആശങ്കയിലായി. ഒടുവില്‍ ജോര്‍ദ്ദാനിലെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയെന്ന സന്തോഷവിവരമാണ് പുറത്ത് വന്നിരിക്കുന്നത്. മാസങ്ങളായി ഭര്‍ത്താവിനെ കാണാന്‍ കഴിയാത്ത നിരാശയിലായിരുന്ന സുപ്രിയയും സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

  ഇവിടുത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയെന്നും സിനിമയുടെ പാക്കപ്പ് ആയെന്നും സൂചിപ്പിച്ച് ഒരു ഫോട്ടോ പൃഥ്വി പങ്കുവെച്ചിരുന്നു. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ നിറയെ ഈ ഫോട്ടോയാണ് തരംഗമുണ്ടാക്കിയത്. പിന്നാലെ പൃഥ്വിരാജിന്റെ ഫോട്ടോസും വീഡിയോസുമെല്ലാം പുറത്ത് വന്ന് കൊണ്ടിരുന്നു. നിലവില്‍ ജോര്‍ദാന്‍ വിമാനത്താവളത്തില്‍ ഉള്ള ഹോട്ടലില്‍ ആണ് പൃഥ്വിയും സംഘവും. സിവില്‍ ഏവിയേഷന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ നാട്ടിലേക്ക് തിരിക്കാനുമെന്ന പ്രതീക്ഷയിലാണ് സിനിമാസംഘം.

  മൂന്ന് മാസത്തോളമായി ജോര്‍ദാനിലെ വാദിറാം മരുഭൂമിയില്‍ നിന്നുമായിരുന്നു ചിത്രീകരണം. കൊറോണ വന്നതോടെ ഷൂട്ടിങ്ങും പ്രതിസന്ധിയിലായിരുന്നു. ഒടുവില്‍ ആടുജീവിതത്തിന്റെ മരുഭൂമിയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ലൊക്കേഷനില്‍ നിന്ന് ഹോട്ടലില്‍ തിരിച്ചെത്തിയ പൃഥ്വിരാജിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നത്. നജീബിന് വേണ്ടി മെലിഞ്ഞ് താടി നീട്ടി വളർത്തിയ ലുക്കിലാണ് ചിത്രങ്ങളിലെല്ലാം പൃഥ്വി ഉള്ളത്. അതിലൊന്ന് ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയാക്കിയിരിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയ മേനോന്‍.

  കൂടുതല്‍ വിവരണങ്ങളൊന്നുമില്ലെങ്കിലും ഭര്‍ത്താവിനോടുള്ള സ്‌നേഹം സൂചിപ്പിക്കുന്ന സുപ്രിയയുടെ പോസ്റ്റും വൈറലായി. പിന്നാലെ പൃഥ്വിരാജിനെ കുറിച്ച് ആരാധകരുടെ ചോദ്യങ്ങള്‍ക്കും സുപ്രിയ മറുപടി കൊടുത്തിരിക്കുകയാണ്. 'പൃഥ്വിരാജ് തിരിച്ച് വന്നോ എന്ന് ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം ഇപ്പോഴും ജോര്‍ദ്ദാനില്‍ തന്നെയാണ്. ഉടനെ വീട്ടിലെത്താന്‍ സാധ്യതയില്ല. എത്രയും വേഗം പൃഥ്വി വീട്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുപ്രിയ പറയുന്നു.

  കഴിഞ്ഞ ദിവസം പൃഥ്വിരാജിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് സുപ്രിയ ഒരു പോസ്റ്റ് ഇട്ടിരുന്നു. 2012 ല്‍ മോളി ആന്റി റോക്‌സ് എന്ന സിനിമയുടെ ഷൂട്ടിങ് പാലക്കാട് നടക്കുമ്പോള്‍ പൃഥ്വിരാജിനൊപ്പമുള്ള ചിത്രമായിരുന്നു സുപ്രിയ പുറത്ത് വിട്ടത്. ഭര്‍ത്താവ് പൃഥ്വിരാജിനൊപ്പം ഇരുന്ന് ഇങ്ങനെ പൊട്ടി ചിരിച്ചിട്ട് 77 ദിവസങ്ങളാവുന്നു. വിവാഹം കഴിഞ്ഞതില്‍ പിന്നെ ഇത്രയും നാള്‍ തങ്ങള്‍ പിരിഞ്ഞ് ഇരുന്നിട്ടില്ലെന്നും ചിത്രത്തിന് അടിക്കുറിപ്പായി സുപ്രിയ കുറിച്ചു. ഒടുവില്‍ സുപ്രിയയുടെയും മകള്‍ അലംകൃതയുടെയും പ്രാര്‍ഥനകള്‍ ഫലിച്ചു. അധികം വൈകാതെ പൃഥ്വി വീട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

  ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാവുന്ന സിനിമയുടെ ഷൂട്ടിങ് മാര്‍ച്ച് പതിനാറിനാണ് ആരംഭിക്കുന്നത്. ജോര്‍ദാനിലേക്ക് സിനിമസംഘം എത്തി ചിത്രീകരണം ആരംഭിച്ച ഉടനെയാണ് കൊവിഡ് ഭീഷണി ഉയരുന്നതും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും. 58 പേരുടെ ഇന്ത്യന്‍ സംഘവും മുപ്പതോളം ജോര്‍ദാന്‍ സ്വദേശികളുമായിരുന്നു ചിത്രീകരണ സംഘത്തില്‍ ഉണ്ടായിരുന്നത്. കൊവിഡ് കാരണം ജോര്‍ദാനിലും കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ 1 ന് ഷൂട്ടിങ് നിര്‍ത്തി വെക്കേണ്ടി വന്നെങ്കിലും ഏപ്രില്‍ 24 ന് പുനഃരാരംഭിച്ചു.

  English summary
  Supriya Menon About Comeback Of Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X