അടുത്ത വെക്കേഷന് സിറിയയില്‍ പോവാന്‍ ആഗ്രഹമെന്ന് അലംകൃത, സുപ്രിയ മേനോന്‍റെ കുറിപ്പ് വൈറല്‍
അഭിനയിക്കും മുന്‍പ് താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രികളിലൊരാളാണ് അലംകൃത മേനോന്‍ പൃഥ്വിരാജ് എന്ന ആലി. ആലിയെന്നാണ് ഡാഡയും മമ്മയും വിളിക്കുന്നതെങ്കിലും ആരാധകര്‍ക്ക് അല്ലിയാണ്. അല്ലി മോളുടെ വിശേഷങ്ങളെക്കുറിച്ച് ചോദിച്ചാണ് അവരെത്താറുള്ളത്. അപൂര്‍വ്വമായി മാത്രമേ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഇരുവരും പോസ്റ്റ് ചെയ്യാറുള്ളൂ.
കുടുംബസമേതമായി മാലി ദ്വീപിലേക്ക് പോയതിനെക്കുറിച്ച് പറഞ്ഞ് സുപ്രിയയും പൃഥ്വിയും എത്തിയിരുന്നു. ആലിയും ഏറെ സന്തോഷത്തിലാണ്. ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ സുഹൃത്തുക്കളോടെല്ലാം അവള്‍ യാത്രയെക്കുറിച്ചും ഇപ്പോള്‍ ഇവിടെയാണ് നില്‍ക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നുവെന്ന് സുപ്രിയ പറഞ്ഞിരുന്നു.
കുടുംബസമേതമായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. പതിവ് പോലെ തന്നെ ആലിയുടെ മുഖം വ്യക്തമാവാത്ത ചിത്രമായിരുന്നു പുറത്തുവന്നത്. അല്ലിയുടെ കുസൃതികളെക്കുറിച്ചും കുറിപ്പുകളെക്കുറിച്ചും സംശയങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് സുപ്രിയ എത്താറുണ്ട്.

കഴിഞ്ഞ ദിവസം അത്താഴം കഴിക്കുന്നതിനിടെ നടന്ന ചര്‍ച്ചയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍. ഡാഡയും വീട്ടിലുണ്ടായിരുന്നതിനാല്‍ അടുത്ത യാത്രയെക്കുറിച്ചായിരുന്നു ചര്‍ച്ച. അടുത്ത ഇടവേളയ്‌ക്ക് എവിടെ പോകാമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, സിറിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അല്ലി ഞങ്ങളെ ഇരുവരെയും അത്ഭുതപ്പെടുത്തി.
Recommended Video
എന്തുകൊണ്ടെന്ന് ചോദിച്ചപ്പോൾ, അല്ലി പറഞ്ഞു, വിമത പെൺകുട്ടികളിലൊരാളായ യുസ്ര മർദിനി എവിടെയാണ് താമസിച്ചത്! അസാധാരണമായ ഈ തിരഞ്ഞെടുപ്പിൽ ഞാനും ദാദയും ഞെട്ടിപ്പോയി, പക്ഷേ അവൾ ആരാണെന്ന് അറിയില്ലായിരുന്നു. തുടർന്ന് യുസ്രയെക്കുറിച്ച് മാതാപിതാക്കളെ ബോധവത്കരിക്കുകയായിരുന്നു അല്ലി. അല്ലിയുടെ നിലവിലെ പ്രിയപ്പെട്ട പുസ്തകം ഇതാണെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications











