പേപ്പറിൽ ഒപ്പ് വെച്ച് സീൽ ചെയ്യും വരെ ഞാൻ പറയുന്നില്ല; പാർവതിയുടെ മുന്നിൽ വെച്ച് സുപ്രിയ മേനോൻ

മലയാള സിനിമാ രം​ഗത്ത് നിർമാണ മേഖലയിൽ ശക്തമായ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് സുപ്രിയ മേനോൻ. പൃഥ്വിരാജിന്റെ ഭാര്യ എന്നതിനപ്പുറം തന്റേതായ പേര് മലയാള സിനിമാ ലോകത്തുണ്ടാക്കാൻ സുപ്രിയ ആ​ഗ്രഹിക്കുന്നുണ്ട്. ഒരു പരിധി വരെ ഇതിന് സാധിക്കുകയും ചെയ്തു. സുപ്രിയയും പൃഥ്വിരാജും നയിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനി ഇതിനോടകം ഒരുപിടി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച് കഴിഞ്ഞു.

​ഗുരുവായൂർ അമ്പലന‌ടയിൽ ആണ് ഇതിൽ ഏറ്റവും ഹിറ്റായ സിനിമ. പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനുപമ പരമേശ്വരൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷം ചെയ്ത ​ഗുരുവായൂർ അമ്പലന‌ടയിൽ മികച്ച കോമഡി എന്റർടെയ്നറായിരുന്നു. ജെഎഫ്ഡബ്ല്യുവിന്റെ വുമൺ പ്രൊഡ്യൂസർ ഓഫ് ദ ഇയർ പുരസ്കാരം ഈ സിനിമയിലൂടെ സുപ്രിയ മേനോൻ നേടി. നടി പാർവതി ജയറാമാണ് സുപ്രിയക്ക് പുരസ്കാരം നൽകിയത്.

Supriya Menon

വേദിയിൽ സുപ്രിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ വരുന്നതിന് മുമ്പ് പത്ത് വർഷത്തോളം ഞാൻ ജേർണലിസ്റ്റായിരുന്നു. അതിൽ പൃഥ്വിയോട് എനിക്ക് നന്ദി പറയണം. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ഘട്ടത്തിൽ ഈ ലോകത്തേക്ക് പൃഥ്വി എന്നെ ക്ഷണിച്ചു. നമുക്ക് ഒരുമിച്ച് എന്തെങ്കിലും ബിൽഡ് ചെയ്യാൻ ശ്രമിക്കാമെന്ന് പറഞ്ഞു. അതാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ​ഗുരവായൂർ അമ്പലനടയിൽ സിനിമയ്ക്ക് വളരെ മികച്ച കോ പ്രൊഡ്യൂസറായിരുന്നു ഇ ഫോർ എന്റർടെയിൻമെന്റ്സെന്നും സുപ്രിയ പറഞ്ഞു.

ഞങ്ങളുടെ അടുത്ത സിനിമ നോ ബഡി മെയിൽ തുടങ്ങും. പൃഥ്വിരാജാണ് നായകൻ. പേപ്പറുകൾ ഒപ്പുവെച്ച് സീൽ ചെയ്യുന്നത് വരെ നായികയാരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്ന് സുപ്രിയ പറഞ്ഞു. കാണികളായി പാർവതി തിരുവോത്ത് അന്ന് ഇരിക്കുന്നുണ്ട്. എന്നാൽ അന്ന് പാർവതിയെ നായികയായി തീരുമാനിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നേയുണ്ടായിരുന്നുള്ളൂ എന്ന് സുപ്രിയയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.

Supriya Menon  Parvathy Thiruvothu
Photo Credit: Youtube / JFW Binge

'നോ ബഡി'

മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമയാണ് നോ ബഡി. പൃഥ്വിരാജും പാർവതി തിരുവോത്തും ഏറെക്കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും നോ ബഡിക്കുണ്ട്. ഇ4 എന്റർടെയിൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. എന്ന് നിന്റെ മൊയ്തീൻ, കൂടെ, മെെ ലൗ സ്റ്റോറി എന്നിവയാണ് പൃഥ്വിരാജും പാർവതിയും ഒരുമിച്ച് അഭിനയിച്ച് ഇതുവരെ റിലീസ് ചെയ്ത സിനിമകൾ.

കരിയറിലുണ്ടായ വീഴ്ചയ്ക്ക് ശേഷം വീണ്ടും ശക്തമായ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് പാർവതി തിരുവോത്ത്. ഉള്ളടക്കം ആണ് പാർവതിയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. ഉർവശിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X